അബുദാബി : ഗ്രീന്‍ വോയ്‌സിന്റെ ‘ഹരിതാക്ഷര’ പുരസ്‌കാരം കവി വീരാന്‍കുട്ടിയും ‘മാധ്യമശ്രീ’ പുരസ്‌കാര ങ്ങള്‍ രമേഷ് പയ്യന്നൂര്‍, ടി. പി. ഗംഗാധരന്‍, സിബി കടവില്‍ എന്നിവരും ഏറ്റു വാങ്ങി.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ വീരാന്‍കുട്ടിക്ക് ലുലു ഗ്രൂപ്പിന്റെ റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബൂബക്കര്‍ പുരസ്‌കാരം നല്‍കി. യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍കോയ പൊന്നാട അണിയിച്ചു.
ഗള്‍ഫിലെ പ്രശസ്ത റേഡിയോ കലാകാരനായ രമേഷ് പയ്യന്നൂരിന് പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സ് ചെയര്‍മാന്‍ ബാലന്‍ നായര്‍ ‘മാധ്യമശ്രീ’ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള പൊന്നാട അണിയിച്ചു. മാതൃഭൂമി ലേഖകന്‍ ടി. പി. ഗംഗാധരന് ഹാപ്പി റൂബി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാലന്‍ വിജയന്‍ ‘ മാധ്യമശ്രീ ‘ പുരസ്‌കാരം സമ്മാനിച്ചു.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, ഗംഗാധരനെ പൊന്നാട അണിയിച്ചു. സിബി കടവിലിന് പാര്‍ക്കോ ഗ്രൂപ്പിനെറ എം. ഡി. യായ കെ. പി. മുഹമ്മദ് പുരസ്‌കാരം നല്‍കി. മൊയ്തു ഹാജി കടന്നപ്പള്ളി പൊന്നാട അണിയിച്ചു.
സാംസ്‌കാരിക സമ്മേളന ത്തില്‍ ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷനായി. ഗ്രീന്‍ വോയ്‌സിന്റെ എട്ടാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് ദാന ത്തിനു ശേഷം ‘സ്‌നേഹപുരം-2013’ എന്ന സംഗീത പരിപാടിയും അരങ്ങേറി.
ഗായകരായ എം. എ. ഗഫൂര്‍, സുമി, സുറുമി വയനാട്, അഷറഫ് നാറാത്ത് എന്നിവര്‍ ഗാനമേള നയിച്ചു. റജി മണ്ണേല്‍ അവതാര കനായി. ഗ്രീന്‍ വോയ്‌സിന്റെ എട്ടാം വാര്‍ഷിക ആഘോഷ ആഘോഷ പരിപാടികള്‍ നാദാപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍ വോയ്‌സിന്റെ സംഘാടകരായ ഫൈസല്‍ കോമത്ത്, അഷറഫ് പറമ്പത്ത്, അഷറഫ് സി. പി., അബ്ദുല്‍ ഷുക്കൂര്‍, ലദീബ് ബാലുശ്ശേരി, നാസര്‍ കുന്നുമ്മല്‍, അഷറഫ് അരീക്കോട്, ലത്തീഫ് കടമേരി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma