അബുദാബി : കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പ്രസിദ്ധീകരിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന കൃതിയുടെ മലയാള പരി ഭാഷ യുടെ പ്രകാശനം ഏപ്രില്‍ 23 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
430 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ചരിത്രത്തെ കുറിച്ച് ആദ്ധ്യാത്മിക ആചാര്യനും സൂഫി വര്യനുമായ ദൈവ ശാസ്ത്ര സൈദ്ധാന്തികന്‍ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ അറബിക് ഭാഷ യില്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അഥവാ ‘പോരാളി കള്‍ക്കുള്ള പാരി തോഷികം’ എന്ന കൃതി യുടെ മലയാള പരിഭാഷ യുടെ ഗള്‍ഫ് പ്രകാശനവും അതോ ടൊപ്പം സെമിനാറും നടക്കും. ചടങ്ങില്‍ എം. പി. അബ്ദുല്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.
അറബിക് ഭാഷ യില്‍ എഴുതപ്പെട്ട കേരള ത്തിന്റെ ആദ്യ കാല ചരിത്ര മാണ് ഇതെന്നും അന്താരാഷ്‌ട്ര തല ത്തിലേക്ക് ശ്രദ്ധിക്ക പ്പെടെണ്ട തായ ഈ കൃതി, സമകാലിക കേരളീയ സാഹചര്യ ത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും പ്രമുഖ ചരിത്ര കാരനും കോഴിക്കോട് സര്‍വ കലാ ശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ കെ. കെ. എന്‍. കുറുപ്പ് പറഞ്ഞു.
ഈ ഗ്രന്ഥം 36 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ത്തിലെ ആദ്യ കാല മുസ്ലിം കുടിയേറ്റത്തിന്റെ ചരിത്രം നാലു ഭാഗ ങ്ങളിലായി ക്രോഡീ കരി ച്ചിരിക്കുന്ന ഈ ഗ്രന്ഥ ത്തില്‍ ഉണ്ട്. അറബി ഭാഷ യോടൊപ്പം ഇംഗ്ലിഷ്, ഹിന്ദി, മലയാളം എന്നീ ഭാഷ കളിലുള്ള പരിഭാഷ യും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ഒറ്റ പുസ്തക മായാണ് കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗ മായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പുനഃ പ്രസിദ്ധീ കരിച്ചിരി ക്കുന്നത്.
മലയാള പരിഭാഷ യ്ക്കു നേതൃത്വം നല്‍കിയതു ഡോക്ടര്‍. കെ. കെ. എന്‍. കുറുപ്പാണ്. അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളന ത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ്. കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി, വി. പി. കെ. അബ്ദുല്ല, കരപ്പാത്ത് ഉസ്മാന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, മാധ്യമങ്ങള്‍, സംഘടന