അബുദാബി : ചാവക്കാട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ബാച്ച് ചാവക്കാട്’ പുനസ്സംഘടി പ്പിച്ചു.
പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി എ. എം. അബ്ദുല്‍ നാസര്‍, ട്രഷറര്‍ എ. കെ. ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കെ. എച്ച്. താഹിര്‍, പി. കെ. ദയാനന്ദന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജലീല്‍ കാര്യാടത്ത്, ടി. വി. ഷാഹുല്‍ ഹമീദ് (ജോയിന്റ് സെക്രട്ടറിമാര്‍), രാജേഷ് (ജോയിന്റ് ട്രഷറര്‍), കെ. എം അഷ്‌റഫ് (ഓഡിറ്റര്‍) നൌഷാദ് ചാവക്കാട് (കലാ വിഭാഗം), ടി. എം. മൊയ്തീന്‍ ഷാ (ജീവ കാരുണ്യ വിഭാഗം), നദീര്‍ (പിക്നിക്), താഹിര്‍ ( ഈവന്റ്), എന്നിവ രാണ് മറ്റു പ്രധാന ഭാര വാഹികള്‍.
എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ ചെയര്‍മാന്‍ ആയുള്ള ഉപദേശക സമിതി യില്‍ ബാച്ച് മുന്‍ ജനറല്‍ സെക്രട്ടറി മാരും മറ്റു മുന്‍കാല പ്രവര്‍ത്തകരും അംഗങ്ങള്‍ ആയി രിക്കും.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഏഴാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ ബഷീര്‍ കുറുപ്പത്ത് സ്വാഗതം ആശംസിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
അഗതികളും അനാഥ രുമായ അമ്മ മാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓണ പ്പുടവ വിതരണം, ചികിത്സാ സഹായം ആവശ്യമുള്ള നിര്‍ദ്ധ നര്‍ക്ക് ആവശ്യ മായ മരുന്നുകള്‍ നല്‍കിയും ചാവക്കാട് കേന്ദ്ര മാക്കി പ്രവര്‍ത്തി ക്കുന്ന ഡയാലിസ് സെന്ററിനു ഫണ്ട് നല്‍കിയും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ബാച്ച് സജീവമായിരുന്നു.
എസ്. എ. അബ്ദുല്‍ റഹിമാന്‍, സി. സാദിക്ക്അലി, സുനില്‍ നമ്പീരകത്ത് തുടങ്ങിയ വര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു. ഷാഹുല്‍ പാലയൂര്‍ നന്ദി പറഞ്ഞു.
കക്ഷി രാഷ്ട്രീയവും ജാതി മത ചിന്ത കള്‍ക്കും അതീത മായി, പ്രവാസ ലോക ത്തെ ചാവക്കാട്ടു കാരുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മ യുടെ ജീവ കാരുണ്യ വിഭാഗം, ഈ വര്‍ഷം കൂടുതല്‍ മേഖല കളി ലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്നും വിപുല മായ രീതിയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും എന്നും അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 050 67 100 66, 050 81 83 145