അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിക ളുടെ ഉത്ഘാടനം, മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
”സഹന ഭൂമിയില്‍ സേവന സാഫല്യം” എന്ന മുദ്രാവാക്യ ത്തോടെ വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ യുടെ ഔദ്യോഗിക സംഘടന യായ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി യുടെ പത്താം വര്‍ഷ ത്തിലേക്ക് കടക്കുന്നത്.
പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും
സിവില്‍ സര്‍വ്വീസ് പരീക്ഷ കള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി കളെ പ്രാപ്തരാക്കുന്ന STEP (Student Talent Empowering Program) എന്ന വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി യില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അബുദാബിയില്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, റഫീഖ് ഹൈദ്രോസ്, സജീര്‍ ഇരിവേരി തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.