ദുബായ് : സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി യുടെ കൊല പാതക ത്തില്‍ യുവ കലാ സാഹിതി ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്‍റ് അജികണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യ യില്‍ കൂടി വരുന്ന വർഗ്ഗീയതയിലും തീവ്രവാദ പ്രവർത്തനങ്ങളിലും ആശങ്ക രേഖപ്പെടുത്തി.
അന്ധ വിശ്വാസ ങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കും എതിരെ പോരാടുന്ന സാമൂഹ്യ പ്രവർത്ത കരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തന ങ്ങൾ പരിഷ്കൃത സമുഹത്തെ പിറകോട്ടു നയിക്കുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും എന്നും യോഗം വിലയിരുത്തി.
ജനാധിപ ത്യ മതേ തര ശക്തി കളുടെ ജാഗ്രത യോടുള്ള പ്രവർത്തന ങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതി ലോമ ശക്തി കളെ ഇല്ലായ്‍മ ചെയ്യാൻ സാധിക്കുക യുള്ളൂ എന്നും യോഗം അഭിപ്രായപെട്ടു.



അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന്‍ ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.






























