കുട്ടികള്‍ക്ക് ആവേശമായ് ശാസ്‌ത്രോത്സവം

May 25th, 2015

kssp-logo-epathram അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്റ്റര്‍, കുട്ടി കള്‍ക്കായി ‘ശാസ്ത്രോല്സവം’ എന്ന പേരില്‍ ഏക ദിന കാമ്പയിന്‍ സംഘടി പ്പിച്ചു. കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് ഒരുക്കി യത്.

ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടുള്ള ശാസ്ത്ര നിര്‍മ്മിതികള്‍ ഈ ക്യാമ്പിന്റെ പ്രത്യേകത യായിരുന്നു. പരിസ്ഥിതി സംരക്ഷണം മുന്‍ നിറുത്തി പ്രകൃതി യുമായി എങ്ങിനെ ഇണങ്ങി ജീവിക്കാം എന്നും കുട്ടികള്‍ക്ക് പഠിപ്പി ക്കുകയും ശാസ്ത്രാല്‍ഭുത ങ്ങളെ ലളിത മായ രീതിയില്‍ പരിചയ പ്പെടുത്തു കയും അതോടൊപ്പം ലഘു പരീക്ഷണ ങ്ങളിലൂടെ സയന്‍സിന്റെ സാധ്യത കള്‍ പഠിപ്പിച്ചു കൊടുക്കാനു മായി ആറാം തരം മുതല്‍ പത്താം ക്ലാസ് വരെ യുള്ള നൂറോളം വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിച്ചു കൊണ്ടായി രുന്നു ക്യാമ്പ് സംഘടി പ്പിച്ചത്.

ആലുവ യു. സി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വ ത്തില്‍ നടന്ന പ്രവൃത്തി പരിചയം കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും പുതുമ യായി. മനോജ്, റൂഷ് മെഹര്‍, ഫൈസല്‍ ബാവ, ഇ. പി. സുനില്‍, ജ്യോതിഷ്, തുടങ്ങിയ വര്‍ ക്ലാസെടുത്തു.

കൃഷ്ണകുമാര്‍, മണികണ്ഠന്‍, അബ്ദുല്‍ ഗഫൂര്‍, ധനേഷ്, നന്ദന, സ്മിത, തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ. എസ്. സി. പ്രസിഡന്റ് എന്‍. വി. മോഹനന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കുട്ടികള്‍ക്ക് ആവേശമായ് ശാസ്‌ത്രോത്സവം

ഒരുമ വാര്‍ഷിക ആഘോഷം ശ്രദ്ധേയമായി

May 23rd, 2015

oruma-orumanayoor-logo-ePathram
അബുദാബി : ഒരുമനയൂര്‍ പഞ്ചായത്ത് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ പതിനാലാം വാര്‍ഷിക ആഘോഷ ങ്ങള്‍ വിവിധ പരിപാടി കളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഒരുമ ഉത്സവ് 2015 എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ മന്ത്രി തിരുവഞ്ചൂർ രാധാ കൃഷ്‌ണൻ ഉത്ഘാടനം ചെയ്തു.

ഒരുമ പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിജി അംബാസഡര്‍ റോബിന്‍ നായര്‍, ഇന്ത്യന്‍ എംബസ്സി യിലെ മുഹമ്മദ്‌ ഷാഹിദ് ആലം, യു. അബ്ദുള്ള ഫാറൂഖി, ഇ. പി. മൂസ്സ ഹാജി, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഒരുമ ഭാരവാഹി കളും സംബ ന്ധിച്ചു.

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ ഒരുമ അംഗങ്ങളുടെ കുട്ടികളെ യും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ ത്തന ങ്ങള്‍ നടത്തിയ ഡോ. ജ്യോതിഷ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

ഒരുമയുടെ പുതിയ ജീവ കാരുണ്യ പദ്ധതി കളുടെ പ്രഖ്യാപന വും നടന്നു. പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, ഹംദാ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on ഒരുമ വാര്‍ഷിക ആഘോഷം ശ്രദ്ധേയമായി

മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

May 23rd, 2015

minister-thiruvanchoor-inaugurate-samajam-children-park-ePathram
അബുദാബി : മലയാളി സമാജത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉത്ഘാടനവും സമാജം കലാ വിഭാഗം, വനിതാ വിഭാഗം, ബാല വേദി എന്നിവ യുടെ പ്രവർത്തന ഉത്ഘാടനവും സംസ്ഥാന വനം – ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിര്‍വ്വഹിച്ചു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നൽകാനുള്ള സര്‍ക്കാര്‍ തീരുമാന ത്തോടെ പ്രവാസി ഇന്ത്യക്കാര്‍ക്കും മൂല്യം വര്‍ദ്ധിച്ചു എന്നും ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

വരുമാനം വര്‍ദ്ധി പ്പിച്ചും ചെലവു കള്‍ നിയന്ത്രി ച്ചും ഗതാഗത വകുപ്പിനെ രക്ഷപ്പെടു ത്താനുള്ള ശ്രമങ്ങള്‍ നടക്കുക യാണെന്നും കെ. എസ്. ആര്‍. ടി. സി. യില്‍ നിക്ഷേപ ത്തിന് പ്രവാസി കള്‍ പദ്ധതി കള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു വന്നാല്‍, പ്രായോഗിക മാണെങ്കില്‍ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. സമാജം പോലുള്ള സാമൂഹ്യ സാംസ്കാരിക സംഘടന കള്‍ അതിനു മുന്‍കൈ എടുക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

സമാജം പ്രസിഡന്റ് ബി. യേശുശീലൻ അധ്യക്ഷത വഹിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, വിനോദ് നമ്പ്യാര്‍, എയർ ഇന്ത്യാ അബുദാബി – അൽഐൻ ഏരിയാ ജനറൽ മാനേജർ ഡോക്ടര്‍. നവീൻ കുമാർ, സമാജം മുൻ പ്രസിഡന്റ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി പി. സതീഷ് കുമാർ, സമാജം ആർട്‌സ് സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വിഭാഗം കൺവീനർ ലിജി ജോബീസ് സ്വാഗതവും ബാലവേദി പ്രസിഡന്റ് അഹ്‌മദ് ഫാരിസ് ഉമർ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

May 21st, 2015

ഷാര്‍ജ : ‘കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ പ്രസക്തി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംഘടി പ്പിക്കുന്ന സെമിനാറില്‍ ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വിഷയം അവതരിപ്പിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍

May 21st, 2015

ഉമ്മുല്‍ ഖുവൈന്‍ : എസ്. കെ. എസ്. എസ്. എഫ് ഉമ്മുല്‍ ഖുവൈന്‍ കമ്മിറ്റിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന മനശാസ്ത്ര പരിശീലന വേദി മേയ് 21 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഉമറുല്‍ ഖയ്യാം റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടത്തുന്നു.

രക്ഷിതാക്കള്‍ക്കായി ‘നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍’ എന്ന പേരില്‍ ഒരുക്കുന്ന മനശാസ്ത്ര പരിശീലന വേദി യുടെ ഉത്ഘാടനം യു. എ. ഇ. എസ്. കെ. എസ്. എസ്. എഫ്. പ്രസിഡന്റ് സയിദ് ശുഐബ് തങ്ങള്‍ നിര്‍വ്വഹിക്കും.

കേരളാ ഗവര്‍ന്മെന്റ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗവും സ്കൂള്‍ ടീച്ചേഴ്സ് ട്രെയിനറുമായ എസ്. വി. മുഹമ്മദാലി മാസ്റ്റര്‍ വിഷയം അവതരി പ്പിക്കും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 84 00 952, 050 72 61 521

- pma

വായിക്കുക: , ,

Comments Off on നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍


« Previous Page« Previous « ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും
Next »Next Page » വടം വലി മത്സരം വെള്ളിയാഴ്ച »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine