അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.
വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.
വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.
ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ് പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.
വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.
അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.
ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം