അബുദാബി : മലയാള ത്തിന്റെ പ്രിയ സംഗീത സംവിധായ കൻ രവീന്ദ്രൻ മാസ്റ്റർക്ക് ‘രവീന്ദ്ര സ്മൃതി’ യിലൂടെ കല അബുദാബി യുടെ ശ്രദ്ധാഞ്ജലി. രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ മുപ്പതോളം ഗാന ങ്ങളും ഈ ഗാന ങ്ങൾ പിറന്ന സന്ദർഭത്തെ ക്കുറിച്ചുള്ള മലയാള സിനിമ യിലെ പ്രമുഖരുടെ അഭിപ്രായ ങ്ങളും അവയുടെ ആലാപനവും ഉൾപ്പെടുത്തി അവതരിപ്പിച്ച ‘രവീന്ദ്ര സ്മൃതി’ ക്ക് പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും പിന്നണി ഗായകൻ മധു ബാലകൃഷ്ണനു മാണ് നേതൃത്വം നൽകിയത്. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ യു. എ. ഇ. യിലെ പ്രശസ്തരായ നിരവധി ഗായകരും രവീന്ദ്രൻ മാസ്റ്റ റുടെ ഗാനങ്ങൾ ആലപിച്ചു. താഹിർ ഇസ്മയിൽ ചങ്ങരംകുളം പരിപാടി യുടെ സംവിധാനവും കെ. കെ. മൊയ്തീൻ കോയ അവതരണവും നിർവ്വ ഹിച്ചു. കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. കലാ വിഭാഗം സെക്രട്ടറി മഹേഷ് ശുകപുരം, പ്രോഗ്രാം കോഡിനേറ്റര്‍ ബിജു കിഴക്കനേല, ട്രഷറര്‍ മധു വാര്യർ, വനിതാ വിഭാഗം കണ്‍വീനർ സന്ധ്യ ഷാജു, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല അബുദാബി, സംഘടന, സാംസ്കാരികം