Thursday, July 16th, 2015

റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

ajeesh-mulampatil-ramadan-fasting-ePathram
അബുദാബി : സമകാലിക കലുഷിത സാമൂഹ്യ സാഹചര്യത്തില്‍ സര്‍വ്വ മത സാഹോദര്യത്തിന്റെ സന്ദേശവുമായി അജീഷ് മുളമ്പാട്ടില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങള്‍ക്ക് ഒരുങ്ങുന്നു. റമദാന്‍ മാസത്തിലെ മുഴുവന്‍ ദിവസവും നോമ്പെടുത്തു കൊണ്ട് വ്രത ത്തിലൂടെ ലഭിച്ച ആത്മ നിര്‍വൃതി യിലാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കാനുള്ള തയ്യാറെടു പ്പുകള്‍ നടക്കുന്നത്.

അബുദാബി ഇലക്ട്ര സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമ യുടെ സമീപം ഒരു മൊബൈല്‍ ഷോപ്പിലെ ജോലി ലഭിച്ച് അജീഷ് ഇവിടെ വന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരും സഹ മുറി യന്മാരും എല്ലാവരും ഇസ്ലാം മത വിശ്വാസികള്‍. റമദാനി ല്‍ അവര്‍ നോമ്പ് എടുക്കുന്നതോടൊപ്പം ആ മുസ്ലീം സഹോദര ങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വ്രതം അനുഷ്ടിച്ചു തുടങ്ങിയതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷ മായി തുടര്‍ച്ചയായി റമദാന്‍ നോമ്പ് അനുഷ്ടി ക്കുന്ന അജീഷ് മുളമ്പാട്ടില്‍ ആ നോമ്പിന്റെ സത്ത കളഞ്ഞു പോകാതെ തന്നെ പെരുന്നാള്‍ ആഘോഷിക്കും എന്ന് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ അപ്പു – ജാനകി ദമ്പതി കളുടെ മൂത്ത മകനായ അജീഷ് നാട്ടില്‍ വെച്ചു തന്നെ പലപ്പോഴും റമദാനില്‍ നോമ്പ് എടുത്തിരുന്നു. പക്ഷെ തുടര്‍ച്ചയായി ഒരു മാസക്കാലം വ്രതം എടുക്കുന്നത് പ്രവാസ ജീവിതം ആരംഭിച്ച തിനു ശേഷം ആയിരുന്നു എന്നും ഇത് മാനസികമായും ശാരീരികമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട് എന്നും അജീഷ് ഇ – പത്ര ത്തോട് പറഞ്ഞു.

അജീഷിനു രാവിലെ എട്ടു മണി മുതല്‍ രണ്ടു മണി വരെ യാണ് പകല്‍ സമയത്തെ ജോലി. അത് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ നോമ്പ് തുറക്കാന്‍ ഉള്ള വിഭവ ങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതനാവും. കാരണം കൂടെ താമസിക്കുന്നവര്‍ അവരുടെ ജോലി കഴിഞ്ഞെത്താന്‍ വൈകു ന്നേരം ആറു മണി ആവും. അവര്‍ക്ക് കൂടി യുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നത് അജീഷ് തന്നെ. മാത്രമല്ല രാത്രി കട അടച്ചു റൂമില്‍ എത്തി അത്താഴം കഴിഞ്ഞു കിടക്കുന്നതോടെ ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുകയായി.

പ്രതികൂല കാലാവസ്ഥയിലും കഠിന മായ ചൂടിലും തനിക്കു നോമ്പിന് കാര്യമായ ക്ഷീണമോ മറ്റു പ്രയാസങ്ങളോ അനുഭവപ്പെടാറില്ല എന്നും അജീഷ് സാക്ഷ്യ പ്പെടു ത്തുന്നു. ഈശ്വരന്‍ സഹായിച്ചാല്‍ വരും വര്‍ഷങ്ങളിലും നോമ്പ് എടുക്കണം എന്നും ഈ പ്രവര്‍ത്തിക്ക് കുടുംബാങ്ങളുടെയും കൂട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട് എന്നും അജീഷ് അറിയിച്ചു.

സര്‍വ്വ മത സാഹോദര്യത്തിന്റെ ഈറ്റില്ല മായ ദൈവ ത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന പ്രവാസി കളായ മലയാളി സമൂഹം ഒരു അമ്മ യുടെ മക്കള്‍ എന്ന പോലെ ഒരു മുറിയില്‍ കഴിയുമ്പോള്‍, എല്ലാ മത വിഭാഗ ങ്ങളുടെയും ആഘോഷ ങ്ങള്‍ ഒരുമിച്ചു കൊണ്ടാടു മ്പോള്‍ ആചാര അനുഷ്ടാന ങ്ങളിലും പങ്കു വെക്കലുകളും അതിലൂടെ നന്മയുടെ സന്ദേശം പ്രചരിപ്പി ക്കുകയും ചെയ്യുന്നതിനും ഈ പെരുന്നാള്‍ ആഘോഷ ങ്ങള്‍ക്കാവട്ടെ എന്ന പ്രാര്‍ത്ഥന യിലാണ് അജീഷ്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

Comments are closed.


«
«



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine