അബുദാബി : രാജ്യം എങ്ങും ദേശീയ ദിന ആഘോഷ ത്തി ന്റെ ലഹരി യിലാണ്. കെട്ടിട ങ്ങളും പാത യോര ങ്ങളും കൊടി തോരണ ങ്ങള്‍ കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. സമൂഹ ത്തിലെ എല്ലാ വിഭാഗ ങ്ങളെ യും ഉള്‍ക്കൊള്ളി ച്ച് വിവിധ പ്രായ ക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധ മാണ് പരിപാടി കള്‍ ഒരുക്കി യിരി ക്കുന്നത്.
വാഹന ങ്ങളുടെ പരേഡ്, സംഗീത ഷോ കള്‍, സായുധ സേനാ പരേഡു കള്‍, ചരിത്ര പ്രദര്‍ശന ങ്ങള്‍, കരി മരുന്ന് പ്രയോഗം തുടങ്ങിയവ യാണ് നടക്കുക. അബുദാബി ടൂറിസം അഥോറിറ്റി യുടെ നേതൃത്വ ത്തിലാണ് പരിപാടി കള്‍ സംഘടി പ്പിച്ചി രിക്കുന്നത്.
ഡിസംബര്‍ ഒന്ന്‍ ചൊവ്വാഴ്ച, യു. എ. ഇ. സായുധ സേന യുടെ അഭ്യാസ പ്രകടന ങ്ങള്‍ അബുദാബി കോര്‍ണി ഷില്‍ അരങ്ങേറും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ നടക്കുന്ന പരിപാടി യില്‍ അല്‍ ഫുര്‍സാന്‍ വ്യോമാഭ്യാസ സംഘ ത്തിന്‍െറ പ്രകടന ങ്ങളും ഉള്‍ ക്കൊള്ളി ച്ചിട്ടുണ്ട്.
ഡിസംബര്‍ രണ്ട് ബുധനാഴ്ച, സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ നടക്കുന്ന പരിപാടി യില്‍ രാജ്യ ത്തെയും നേതാക്ക ളെയും ബഹുമാനി ക്കുന്ന സംഗീത, കലാ – സാംസ്കാരിക ഷോ കള്‍ അരങ്ങേറും. ഡിസംബര്‍ മൂന്നിന് യാസ് ഐലന്‍റില്‍ കാറുകളുടെ പരേഡ് അവതരിപ്പിക്കും.
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് ദിവസ ങ്ങളിലായി പ്രമുഖ ഇമാറാത്തി, അറബ് ഗായകരുടെ സംഗീത ഷോ കള്‍ നടക്കും. ഡിസംബര്‍ ഒന്നിന് അല്‍ വത്ബ യിലെ സായിദ് ഹെരിറ്റേജ് ഫെസ്റ്റി വലിലും രണ്ട്, മൂന്ന് തിയ്യതി കളില്‍ അല്‍ ഐന്‍ ഹിലി ഫണ്‍സിറ്റി, ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, പശ്ചിമ മേഖല യിലെ ഡെല്‍മ ഐലന്‍റ് എന്നിവിട ങ്ങളി ലാണ് സംഗീത ഷോ കള്‍ നടക്കുക.
ഡിസംബര്‍ രണ്ടിനും മൂന്നിനും ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, ഖോര്‍ അല്‍ മക്ത, പശ്ചിമ മേഖല യിലെ ഡെല്‍മ ഐലന്‍റ്, സില, മദീന സായിദ് എന്നിവിട ങ്ങളില്‍ രാത്രി 9 മുതല്‍ 9.20 വരെ വെടി ക്കെട്ട് നടക്കും. പരിപാടി കളുടെ വിശദാംശ ങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
നാല്പത്തി നാലാം ദേശീയ ദിനം ഇന്ത്യന്‍ സമൂഹവും തങ്ങ ളുടെ സ്വന്തം ആഘോഷ മായി ഏറ്റെടു ത്തിരി ക്കുകയാണ്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം എന്നി വിട ങ്ങളില്‍ വിപുല മായ പരിപാടി കളാണ് ഒരുക്കി യിരി ക്കുന്നത്.
വിവിധ കെ. എം. സി. സി. കമ്മിറ്റി കള്‍ മറ്റു സാംസ്കാരിക സംഘടന കള്‍, പ്രാദേശിക – കുടുംബ കൂട്ടായ്മ കള്‍ എന്നിവരും റെസ്റ്റോറന്റ് – ഹോട്ടലു കള്‍, പാര്‍ക്കു കള്‍ എന്നി വിട ങ്ങളിലായി കലാ കായിക മത്സര ങ്ങള്‍ അടക്കം ഉള്‍ ക്കൊള്ളിച്ചു കൊണ്ട് വിപുല മായ ആഘോഷ പരിപാടി കള്‍ നടത്തുന്നു.
അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഡിസംബര്‍ മൂന്നു മുതല്‍ തങ്ങളുടെ ഇന്ത്യാ ഫെസ്റ്റ് സംഘടി പ്പിച്ചി രിക്കുന്നത് ദേശീയ ദിന ആഘോഷങ്ങ ളോടു കൂടി യാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, യു.എ.ഇ., സംഘടന, സാംസ്കാരികം