ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, പ്രവാസി, യുവകലാസാഹിതി, സംഘടന, സാംസ്കാരികം