അബുദാബി : നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ – യു. എ. ഇ. ബന്ധം കൂടുതല്‍ സുദൃഢം ആക്കുന്നതില്‍ പ്രവാസികള്‍ പ്രധാന പങ്കു വഹിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.
അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ ഇരുപതാമത് വാര്‍ഷിക ആഘോഷവും യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.
കേരളത്തിന്റെ പുരോഗതിക്ക് കാരണം പ്രവാസി കളുടെ വിയര്‍പ്പാണ്. കേരള ത്തിന് ഉന്നത നിലവാര മുള്ള ജീവിത സാഹചര്യം സമ്മാനിച്ച പ്രവാസി കളോട് കേരളം കടപ്പെട്ടി രി ക്കുന്ന തായും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അഷ്‌റഫ് പള്ളി ക്കണ്ടം, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഡോ. ഷബീര്‍ നെല്ലിക്കോട്, ഇ. പി. മൂസഹാജി, കെ. കെ. മൊയ്തീന്‍ കോയ, ഇര്‍ഷാദ് ഇഖ്ബാല്‍, കുഞ്ഞി മുഹമ്മദ് മുട്ടില്‍, പി. കോയ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ ഒരുമനയൂര്‍ സ്വാഗതവും ഷജീര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി