രക്തദാന ക്യാമ്പ്‌ വെള്ളിയാഴ്ച

July 23rd, 2015

blood-donation-save-a-life-give-blood-ePathram
അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ (ആന്റിയ) അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബു ദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ചു ജൂലായ് 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബുദാബി ഖാലിദിയ മാളിനു സമീപത്തുള്ള ബ്ലഡ് ബാങ്കില്‍ ‘രക്തദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു. ഈ ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണം.

എറണാകുളം ജില്ലയിലെ അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ആന്റിയ, ദുബായിലും അബുദാബിയിലും സജീവമായി പ്രവര്‍ത്തിക്കുന്നു.  സാംസ്കാരിക രംഗ ത്ത് എന്ന പോലെ ജീവ കാരുണ്യ മേഖല യിലും  നിരവധി സംഭാവന കള്‍ നല്‍കിയ കൂട്ടായ്മയാണു അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മനു 050 90 14 296

- pma

വായിക്കുക: , , , ,

Comments Off on രക്തദാന ക്യാമ്പ്‌ വെള്ളിയാഴ്ച

പെരുന്നാള്‍ ആഘോഷം സോഷ്യല്‍ സെന്ററില്‍

July 23rd, 2015

friends-adms-kasav-stage-program-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം (ഫ്രണ്ട്‌സ് എ. ഡി. എം. എസ്.) 2015 – 2016 വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘാടന വും പെരുന്നാള്‍ ആഘോഷവും ജൂലൈ 24 വെള്ളി യാഴ്ച രാത്രി എട്ടരയ്ക്കു ‘കസവ് 2015’ എന്ന പേരില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

മാപ്പിളപ്പാട്ടു കലാ കാരന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി, സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : സലിം ചിറക്കല്‍ 050 44 64 594, സക്കീര്‍ അമ്പലത്ത് 050 29 76 100, റജീദ് പട്ടോളി 050 54 15 048

- pma

വായിക്കുക: , , ,

Comments Off on പെരുന്നാള്‍ ആഘോഷം സോഷ്യല്‍ സെന്ററില്‍

സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

July 23rd, 2015

അബുദാബി : ഈദ് ആഘോഷ ങ്ങളുടെ ഭാഗമായി സമാജം സംഘടി പ്പിക്കുന്ന ‘ശവ്വാല്‍ അമ്പിളി’ എന്ന സ്റ്റേജ് ഷോ വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

എടരിക്കോട് സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി, ദഫ്‌മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ ‘ശവ്വാല്‍ അമ്പിളി’ യുടെ മുഖ്യ ആകര്‍ഷ ണമായിരിക്കും. അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട് ഗാനമേള തുടങ്ങീ വിവിധ കലാ പരിപാടി കള്‍ സമാജം കലാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

July 23rd, 2015

kaliyarangu-samajam-summer-camp-2015-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കായി ഒരുക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘കളിയരങ്ങ്’ എന്ന പേരില്‍ ജൂലായ്‌ 23 വ്യാഴാഴ്ച മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ തുടക്കമാവും. മികച്ച കലാ അദ്ധ്യാപകാനുള്ള ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് ചിക്കൂസ് ശിവന്‍ കളിയരങ്ങിനു നേതൃത്വം കൊടുക്കും.

പാട്ടും കളിയും കഥ പറച്ചിലുമായി ദിവസവും വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ യാണ് കളിയരങ്ങ് ക്യാമ്പ്. പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആയ ലൈഫ് കെയറിന്റെ സഹ കരണ ത്തോടെ നടക്കുന്ന ക്യാമ്പിലേക്ക് അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി ബസ്സ്‌ സൌകര്യവും ഏര്‍പ്പെടുത്തി യിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ചിത്ര രചന യുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്ലാസ്സു കള്‍ ദിവസവും രാവിലെ 10 മണി മുതല്‍ 12 വരെയും ഉണ്ടാവും. ഈ വര്‍ഷം പരമാവധി നൂറ്റി അമ്പതു കുട്ടി കള്‍ക്ക് മാത്രമേ ക്യാമ്പില്‍ അംഗത്വം നല്‍കുക യുള്ളൂ.

നാല് വയസ്സ് മുതല്‍ പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് കളിയിലൂടെ അറിവും അവരുടെ സര്‍ഗ വാസനകളെ പരിപോഷി പ്പിക്കാനുള്ള സാഹചര്യവും ഒരുക്കുകയും ചെയ്യും.

ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹവും കൂറും ഊട്ടി യുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സമാജം പ്രസിഡന്റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, പ്രായോജ കരായ ലൈഫ് കെയര്‍ ആശുപത്രി പ്രതി നിധി കളായ കൃഷ്ണ കാന്ത്, രാജഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 02 55 37 600

- pma

വായിക്കുക: , , , ,

Comments Off on കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം

July 16th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ നൊസ്റ്റാള്‍ജിയ, വൈറ്റ്‌ അലുമിനിയം കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമ ത്തില്‍ വിവിധ രാജ്യ ക്കാരായ നൂറു കണക്കിന് തൊഴിലാളികള്‍ സംബന്ധിച്ചു. യു. എ. ഇ. എക്സ്ച്ചേഞ്ചിന്‍റെ സഹകരണ ത്തോടെ മുസ്സഫ യിലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. നൊസ്റ്റാള്‍ജിയ അബുദാബി യുടെ പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറി നഹാസ്, ട്രഷറര്‍ മോഹന്‍ കുമാര്‍ തുടങ്ങിയ വര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം


« Previous Page« Previous « കൈരളി കള്‍ച്ചറല്‍ ഫോറം സമൂഹ നോമ്പു തുറ
Next »Next Page » റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ് »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine