അബുദാബി : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം അബു ദാബി യില്‍ തുറക്കുന്നു.
നവംബര്‍ 5 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഈ ഷോ റൂമിന്റെ ഉല്‍ഘാടനം, മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടി യായ പ്രമുഖ ബോളിവുഡ് താരം കരീന കപൂര്‍ നിര്‍വ്വഹിക്കും.
100 ദശ ലക്ഷം ദിര്‍ഹം ചെലവില്‍ 10000 ചതുരശ്ര അടി വിസ്തീര്‍ ണ്ണ ത്തി ലാണ് 140 ആമത് ഷോറൂം അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറക്കുന്നത്. ലോകത്ത് എവിടെ യുമുള്ള സ്വര്‍ണ്ണ, വജ്ര, പേള്‍ ആഭരണ ങ്ങള്‍ ലഭിക്കുന്ന കേന്ദ്ര മാ യിരിക്കും ഹംദാനിലെ മലബാര്‍ ഷോറൂം എന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം. പി. അഹമ്മദ് വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. ഉപഭോക്താ ക്കള്‍ക്ക് അവരുടെ ഇഷ്ട മുള്ള ഡിസൈനില്‍ ആഭരണ ങ്ങള്‍ നിര്‍മിച്ചു നല്‍കും.
1993 ല്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ 22 ആം വാര്‍ഷിക ത്തിന്റെ ഭാഗ മായി ജി. സി. സി. യിലും ഇന്ത്യ യിലും മലേഷ്യ യിലു മായി ആറ് മാസ ത്തിനുള്ളില്‍ 22 ഷോറൂമു കള്‍ കൂടി തുറക്കും എന്നും 46 കോടി ദിര്‍ഹം ഇതിനായി നിക്ഷേപം ഇറക്കിയതായും എം. പി. അഹമ്മദ് പറഞ്ഞു.
എല്ലാ രാജ്യ ക്കാര്‍ക്കും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പുതിയ ജ്വല്ലറി യില്‍ ലഭിക്കും എന്നും ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷംലാല്‍ അഹമ്മദ് പറഞ്ഞു. സെയില്‍സില്‍ മാത്രം 31 രാജ്യ ങ്ങളില്‍ നിന്നുള്ള 90 ജീവന ക്കാരുണ്ട്. ഇത് ഉപഭോക്താ ക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ ഷോപ്പിം ഗിന് അവസരം ഒരുക്കും.
മിഡില്‍ ഈസ്റ്റി ല്‍ സ്വര്‍ണ്ണ ത്തിനായി ഏറ്റവും കൂടുതല്‍ തുക ചെല വിടുന്നത് അബൂദാബി യില്‍ ആണ്. ആയതിനാലാണ് ഏറ്റവും വലിയ ഷോറൂം ഇവിടെ തുടങ്ങുന്നത്. ലോക വിപണി മന്ദ ഗതി യില്‍ ആണെങ്കിലും യു. എ. ഇ. യിലെ തങ്ങളുടെ ശൃംഖല കളില്‍ മികച്ച വ്യാപാര മാണ് നടക്കുന്നത് എന്നും ഷാംലാല്‍ അഹമ്മദ് പറഞ്ഞു.
കോ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍ സലാം, കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ. ഫൈസല്‍ തുടങ്ങിയവരും സംബന്ധിച്ചു.
- pma