അബുദാബി : പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന ങ്ങളില്‍ ഒന്നായ അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്റ് കോണ്‍ ഫറന്‍സ് (അഡിപെക്) നവംബര്‍ ഒന്‍പതിന് അബുദാബി യില്‍ ആരംഭിക്കും.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വത്തില്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന പെട്രോളിയം പ്രദര്‍ശന മായ അഡിപെക് നവംബര്‍ 9 മുതല്‍ 12 വരെ നാല് ദിവസങ്ങളിലായി ട്ടാണ് നടക്കുക.
പുലിറ്റ്സര്‍ പുരസ്‌കാര ജേതാവ് ഡോക്ടര്‍ ഡാനിയേല്‍ യെര്‍ജിന്റെ പ്രസംഗ ത്തോ ടെ യാണ് പ്രദര്‍ശന ത്തിന് തുടക്കമാവുക.
എണ്ണ അനുബന്ധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്ന കമ്പനി കള്‍ക്ക് ഒരുമിച്ച് കൂടാനും നവീന മായ ആശയ ങ്ങളും പുതിയ കണ്ടെത്തലു കളും പങ്കു വെക്കുവാനും ഉള്ള വേദി കൂടി യാണ് അഡിപെക്. വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള രണ്ടായിര ത്തോളം കമ്പനികള്‍ പങ്കെടുക്കും. എണ്ണ പാചക വാതക മേഖലയുമായി ബന്ധപ്പെട്ട 144 പുതിയ കമ്പനി കളാണ് അബുദാബി യില്‍ രജിസ്റ്റര്‍ ചെതിട്ടുള്ളത്.
ഓരോ വര്‍ഷവും അതി നൂതന ങ്ങളായ കണ്ടെത്തലു കളാണ് പെട്രോളിയം മേഖല കളില്‍ ഉണ്ടാവുന്നത്. വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും നയ തന്ത്രജ്ഞര്‍ക്കും മന്ത്രി മാര്‍ ക്കും മുന്‍പില്‍ പ്രദര്‍ശി പ്പി ക്കാനുള്ള അവസര മാണ് അഡിപെകിന്റെ സവിശേഷത.
ഇന്ത്യ യില്‍ നിന്നുള്ള അറുപതോളം കമ്പനികള്‍ പങ്കെടുക്കും. ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യുടെ പ്രത്യേക കൌണ്ടറും അഡിപെകി ല്‍ ഉണ്ടായി രിക്കും. സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റി ല്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്
- pma