
ദുബായ് : സ്വരുമ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ച്ചടങ്ങില്‍ സ്വരുമ അവാര്‍ഡു കള്‍ സമ്മാനിച്ചു. മികച്ച പത്ര പ്രവര്‍ത്തക നുള്ള അവാര്‍ഡ് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന് ബോസ് ഖാദറും എഴുത്തു കാരി ക്കുള്ള അവാര്‍ഡ് ഷെമിക്ക് ബഷീര്‍ തിക്കോടിയും കലാ കാരി ക്കുള്ള അവാര്‍ഡ് മുക്കം സാജിദയ്ക്ക് യുസഫ് കാരക്കാടും സമ്മാനിച്ചു.
പ്രസിഡന്റ് എസ്. പി. മഹമൂദിന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങ് ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു.
പുന്നക്കന്‍ മുഹമ്മദലി, ഡോ. മുഹമ്മദ് നജീബ് ഇസ്മയില്‍, റീന സലിം, ഗഫൂര്‍, ഫസ്ലു, നൗഷാദ്, എ. കെ. ഫൈസല്‍, ഷാഹുല്‍ ഹമീദ്, ശുക്കൂര്‍ ഉടുമ്പന്തല, ഇഖ്ബാല്‍ മടക്കര, അബ്ദുല്‍ ഖാദര്‍ കൊയിലാണ്ടി, ജാന്‍സി ജോഷി, ഉബൈദ്, ഇ. കെ. പ്രദീപ് കുമാര്‍, അസീസ് വടകര, ബിനു ഹുസൈന്‍, ജസ്ലിനു ജയിംസ് എന്നിവര്‍ സംബന്ധിച്ചു.
സുബൈര്‍ വെള്ളിയോട് സ്വാഗതവും ഹുസ്സൈനാര്‍ നന്ദി യും പറഞ്ഞു.



അബുദാബി : തദ്ദേശ സ്വയം ഭരണ സ്‌ഥാപന ങ്ങളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പിന്റെ ഭാഗ മായി കാസര്‍ ഗോഡ് നിവാസി കളുടെ കൂട്ടായ്മ കസ്രോട്ടര്‍, ‘കേരളം എങ്ങോട്ട്’ എന്ന വിഷയ ത്തില്‍ സംവാദം സംഘടിപ്പി ക്കുന്നു. നവംബര്‍ 1 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ വിവിധ രാഷ്ര്‌ടീയ നേതാക്കളും സാംസ്‌കാരിക നായകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.



























