നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

October 29th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : കലാ സാംസ്‌കാരിക കൂട്ടായ്മ യായ നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥി ആയിരിക്കും.

സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും.

നൊസ്‌റ്റാള്‍ജിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിച്ച ചിത്ര  രചന, പെയിന്റിംഗ് – കളറിംഗ്, ചെറു കഥ, കവിതാ രചന മല്‍സര വിജയി കള്‍ ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.

റേഡിയോ ജോക്കിയും അവതാര കനുമായ റെജി മണ്ണേല്‍ നേതൃത്വം നല്‍കുന്ന ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ല്‍ പ്രമുഖ ഗായക രായ കണ്ണൂര്‍ ഷെരീഫ്, സുമി അരവിന്ദ്, കബീര്‍, ഹംദ നൗഷാദ്, സൂര്യ, റിയ എന്നിവര്‍ പങ്കെടു ക്കുന്ന സംഗീത നിശ യും മിമിക്‌സ് പരേഡും അടക്കം വിവിധ കലാ പരിപാടി കള്‍ അരങ്ങേറും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

അല്‍ ഐന്‍ ഇന്ത്യ ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍

October 28th, 2015

logo-india-festival-2015-of-alain-isc-ePathram
അബുദാബി : അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ‘ഇന്ത്യ ഫെസ്റ്റിവല്‍ 2015’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29, 30, 31 തിയ്യതി കളില്‍ അല്‍ ഐന്‍ ഐ. എസ്. സി. യില്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെ യാണ് ഫെസ്റ്റിവല്‍ നടക്കുക.

ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ച് സംഘടി പ്പിക്കുന്ന ഫെസ്റ്റിവല്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലുള്ള തനത് കലാ രൂപങ്ങള്‍ അവതരിപ്പിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്ന 25-ഓളം സ്റ്റാളു കളില്‍ വ്യത്യസ്ത ഭക്ഷണ വിഭവ ങ്ങള്‍ ഉണ്ടായിരിക്കും.

10 ദിര്‍ഹം കൂപ്പണ്‍ ഉപയോഗിച്ച് ഫെസ്റ്റിവലില്‍ വരുന്ന വര്‍ക്കായി റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും നടക്കും. ഇതിലൂടെ ലാന്‍സര്‍ കാര്‍ ഉള്‍പ്പെടെ 25 ഓളം വില പിടിപ്പുള്ള സമ്മാന ങ്ങള്‍ വിജയി കള്‍ക്ക് ലഭിക്കും.

പുസ്തക മേള, ഫോട്ടോ പ്രദര്‍ശനം, വിവിധ രാജ്യ ങ്ങളിലുള്ള ക്യാമറ കളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

Comments Off on അല്‍ ഐന്‍ ഇന്ത്യ ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍

സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 28th, 2015

swaruma-dubai-logo-epathram
ദുബായ് : കലാ സാംസ്‌കാരിക വേദി യായ സ്വരുമ ദുബായ്, വിവിധ മേഖല കളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്കി വരുന്ന അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു.

2015 ലെ പുരസ്കാര ങ്ങളില്‍ മാധ്യമ രംഗത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി. പി. ശശീന്ദ്രന്‍, സാഹിത്യ രംഗത്തെ മികവിന് എഴുത്തു കാരി ഷെമി, കലാ രംഗ ത്തെ മികവിന് മാപ്പിള പ്പാട്ടു ഗായിക മുക്കം സാജിദ എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

മാപ്പിള പ്പാട്ട് മത്സരം, ചിത്ര പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവയും പരിപാടി യുടെ ഭാഗമായി അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സ്വരുമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

October 27th, 2015

sakthi-theaters-logo-epathram അബുദാബി : പ്രമുഖ കഥകളി ഗായകന്‍ കോട്ടക്കല്‍ മധു വിന്റെ കഥകളി പദ ക്കച്ചേരി, ഒക്ടോബര്‍ 27 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

‘മധുര പദങ്ങള്‍’ എന്ന പേരില്‍ ശക്തി തിയറ്റേഴ്സ് സംഘടി പ്പിക്കുന്ന സംഗീത സദ സ്സില്‍, ചലച്ചിത്ര പിന്നണി ഗായകന്‍ കൂടി യായ കോട്ടക്കല്‍ മധു വിന്റെ കഥ കളി സംഗീത വും ലളിത ഗാന ങ്ങളും സിനിമാ ഗാന ങ്ങളും ആലപിക്കും.

- pma

വായിക്കുക: , ,

Comments Off on മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി

പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

October 25th, 2015

indian- ambassador-tp-seetharam-felicitate-kalamandalam-gopi-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യും ശക്തി തിയ്യറ്റെഴ്സും മണിരംഗ് അബുദാബി യും സംയുക്തമായി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തില്‍ പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്, ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഉപഹാരം സമ്മാനിച്ചു.
prasanth-mangat-felicitate-kalamandalam-gopi-ePathram
എന്‍. എം. സി. ഗ്രൂപ്പ് ഡെപ്യൂട്ടി സി. ഇ. ഒ. പ്രശാന്ത് മാങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ കലാമണ്ഡലം ഗോപി ആശാന്‍ നേതൃത്വം നല്‍കിയ ‘പ്രണയ പര്‍വ്വ’ ത്തില്‍ പ്രേമം ഇതി വൃത്ത മായ കച ദേവയാനി, രുഗ്മാംഗദ ചരിതം, ബക വധം എന്നീ മൂന്നു കഥ കളാണ് അരങ്ങില്‍ എത്തിയത്.

മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ്, കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങീ ഇരുപതോളം കലാ കാരന്മാര്‍ അണി നിരന്ന കഥ കളി മഹോത്സവം സാധാരണ ക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു എന്ന് കേരളാ സോഷ്യല്‍ സെന്ററില്‍ എത്തിയ കാണി കളുടെ ബാഹുല്യം തെളിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു


« Previous Page« Previous « റെഡ് ക്രസന്റ് ഫണ്ടി ലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ സംഭാവന
Next »Next Page » സോംഗ് ലവ് ഗ്രൂപ്പ് കുടുംബ സംഗമം : സംഗീത പ്രതിഭകളെ ആദരിച്ചു »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine