ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഷികാ ഘോഷം ‘ഒരുമ സംഗമം 2010’ ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളന ത്തില്‍ മുഖ്യാതിഥി കളായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ബാബു ഭരദ്വാജ്, എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി), ബഷീര്‍ തിക്കൊടി, ശംസുദ്ദീന്‍ (നെല്ലറ ഗ്രൂപ്പ്), ബാവ, അക്ബര്‍ (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം) തുടങ്ങിയര്‍ പങ്കെടുത്തു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവായ കമാല്‍ കാസിമിന് എല്‍വിസ് ചുമ്മാര്‍ ചടങ്ങില്‍ ഒരുമ യുടെ അവാര്‍ഡ് നല്‍കി. പ്രവാസ ജീവിത ത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി യാക്കിയ ഒരുമ മെമ്പര്‍മാരായ കെ. വി. മുഹമ്മദ്, പി. കെ. ഫസലുദ്ധീന്‍, കെ. വി. ഷൗക്കത്ത് അലി എന്നിവര്‍ക്ക് വിശിഷ്ടാതിഥി ബാബു ഭരദ്വാജ് പൊന്നാട ചാര്‍ത്തി, ഒരുമയുടെ സ്‌നേഹോപ ഹാരവും സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരുമയുടെ പുരസ്‌കാരം നല്‍കി. ഒരുമ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും, ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യു. എ. ഇ. യിലെ ജാസ് റോക്കേഴ്‌സ് അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. യാസിറിന്‍റെ നേതൃത്വത്തില്‍ അലി, നാജി, പ്രദീപ്, സെറിന്‍, കല എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.



ദുബായ് : തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരിന്റെ 9ആം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ് സുഡാനി കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രണ്ടു തവണയും പുരസ്കാര ത്തിനര്‍ഹനായ ചാവക്കാട് സ്വദേശിയും, ഗള്‍ഫ് ടുഡെ ഫോട്ടോ ഗ്രാഫറുമായ കമാല്‍ കാസിമിന് ഒരുമ എക്സലന്സി പുരസ്കാരം നല്‍കി ആദരിച്ചു.
അബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടന്നു. പരിപാടിയില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’, ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.
അബുദാബി: മലയാളി സമാജം പ്രവര്‍ത്തനോ ദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു. മലയാളി കള്‍ക്ക് കൂടി ച്ചേരാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസ്ഥ നില നില്‍ക്കുന്നു. മലയാളി സമാജത്തിന്‍റെ സ്വന്തം കെട്ടിടം എന്ന സങ്കല്പം സാക്ഷാത്കരിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലാ മലയാളി കളോടും ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ എം. എ. യൂസഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സിക്രട്ടറി മൊയ്തു ഹാജി, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, സുധീര്‍കുമാര്‍ ഷെട്ടി, എസ്. എഫ്. സി. മുരളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി. അഷ്‌റഫ് പട്ടാമ്പി സ്വാഗതവും ട്രഷറര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.
അബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ 2009 – 2010 ല്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘അവാര്‍ഡ് നൈറ്റി’ല്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികളും അവതരിപ്പിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ അംഗത്വ സഭക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സമ്മാനിക്കും. തുടര്‍ന്ന്‍ ബൈബിള്‍ പ്രാസംഗികന്‍ ഡെന്നി പുന്നൂസിന്‍റെ പ്രഭാഷണവും വിവിധ സഭകളിലെ ക്വയര്‍ ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53)

























