നവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ ‘തിരുവത്ര കമ്മ്യൂണിറ്റി ഫോറം’ വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
തിരുവത്ര കമ്മ്യൂണിറ്റി ഫോറം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സ്വദേശത്തെയും, പ്രവാസ ലോകത്തെയും സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വാര്‍ഷിക പ്പതിപ്പ് ‘പിറവി’ പ്രസിദ്ധീകരിക്കുന്നു. പിറവി യിലേക്ക് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി മുപ്പത്തി ഒന്നിന് മുന്പായി അയച്ചു തരേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിലാസം: പോസ്റ്റ് ബോക്സ് 11 3903, ദുബായ് , യു. എ. ഇ.
ഫോണ്‍ : 050 26 38 624, 050 97 63 897
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ 600 ഓളം പേരുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. അസോസിയേഷന്റെ 4-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് “വസന്തോത്സവം” സംഘടിപ്പിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച വൈകുന്നേരം 3 മണി മുതല്‍ വിവിധ കലാ പരിപാടികളോടെ “വസന്തോത്സവം” ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505689068 (വിനോദ്) എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.
ദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ – 2010’ ല്‍ ലിംകാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി – അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ ജാഫ്ലിയ്യ മദ്രസ്സ ഓഡിറ്റോ റിയത്തില്‍ എസ്. ബി. എസ്. നിറക്കൂട്ട് സംഘടിപ്പിച്ചു. മുഹമ്മദ് സഅദി കൊച്ചിയുടെ അധ്യക്ഷതയില്‍ കഥാകാരന്‍ ഇബ്രാഹിം ടി. എന്‍. പുരം നിറക്കൂട്ട് ഉല്‍ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ്, കഥാ രചന, കവിതാ രചന മത്സരങ്ങള്‍, കഥ കേള്‍ക്കല്‍, ക്വിസ് മത്സരം, ഗെയിംസ് തുടങ്ങിയ വിവിധ സെഷഷനുകള്‍ക്ക് ശമീം തിരൂര്‍, മുഹമ്മദ് പുല്ലാളൂര്‍, ആശിഖ് എന്നിവര്‍ നേതൃത്വം നല്‍കി.


























