ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി തൊഴിലാളികള്‍

June 28th, 2014

c-sadik-ali-anti-drug-campaign-ePathram
അബുദാബി : കെ. പി. സി. സി. യുടെ ആഭിമുഖ്യ ത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ വേദി യ്ക്ക്‌ പിന്തുണ അർപ്പിച്ചു കൊണ്ട്‌ അബുദാബി മിന ഫിഷ്‌ മാർക്കറ്റിൽ തൊഴിലാളി കൾ ലഹരിവിരുദ്ധ പ്രതിജ്ഞ യെടുത്തു.

അബുദാബി ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി. സാദിഖലി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

റാഫി. കെ. സി., സുലൈമാൻ. എ, അബ്ദുൽ അസീസ്‌. എ. പി, അഹമ്മദ്‌ കബീർ, ജാഫർ തിരൂർ, നൗഷാദ്‌ തിരുവനന്തപുരം, റഷീദ്‌ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി തൊഴിലാളികള്‍

ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

June 22nd, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്കായി നല്‍കുന്ന ചിരന്തന – യു. എ. ഇ. എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍, റിപ്പോര്‍ട്ടര്‍ ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫ് സനീഷ് നമ്പ്യാര്‍, റേഡിയോ മി എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്‍, ഗള്‍ഫ് മാധ്യമം ദുബായ് യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ അന്‍വറുല്‍ ഹഖ് എന്നി വര്‍ക്കാണ് 2013-ലെ മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക.

സ്വര്‍ണ മെഡലും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന്‍ ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം

June 22nd, 2014

vtv-damodaran-epathram
അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കോല്‍ക്കളി പരിശീലക നുമായ വി. ടി. വി. ദാമോദരന്‍ കൊടക്കാട് കലാ നികേതന്റെ നാടന്‍ കലാ പുരസ്‌കാര ത്തിന് അര്‍ഹനായി.

അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് പുരസ്‌കാരം. ജൂലായ് ആറിന് കൊടക്കാട്ട് നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി. വി. ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

പയ്യന്നൂരിന്റെ തനത് നാടൻ കലാ രൂപമായ പയ്യന്നൂർ കോൽക്കളി വിദേശത്ത്‌ പരിശീലി പ്പിക്കുക യും അവതരിപ്പി ക്കുകയും ചെയ്ത തിന് കേരള ഫോക് ലോർ അക്കാദമി അദ്ദേഹ ത്തെ പുരസ്കാരം നല്കി ആദരി ച്ചിരുന്നു.

കോൽക്കളി പ്രചാരണ ത്തിനും സാമൂഹ്യ പ്രവർത്തന ത്തിനും നാട്ടിലും വിദേശത്തു മായി നിര വധി പുരസ്കാര ങ്ങൾ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി അബുദാബി ചാപ്റ്റർ പ്രസിഡന്റ്‌, ഗാന്ധി സാഹിത്യ വേദി പ്രസി ഡന്റ്‌  എന്ന നില യിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

നിരവധി കലാ – സാമൂഹ്യ – ജീവ കാരുണ്യ പ്രസ്ഥാന ങ്ങളുടെ അമര ക്കാരന്‍ കൂടിയാണ്  നടനും പത്ര പ്രവർത്ത കനു മായ വി. ടി. വി.

- pma

വായിക്കുക: , ,

Comments Off on വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം

ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

June 22nd, 2014

അബുദാബി : ഇന്ത്യന്‍ സ്കൂളുകളിൽ നിന്നും സി. ബി. എസ്. ഇ. കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടി വിജയിച്ച വിദ്യാര്‍ത്ഥി കളെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ആദരിച്ചു.

സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസ്സി യിലെ സെക്കണ്ട് സെക്രട്ടറി ഡി. എസ്. മീണ, മുഖ്യാതിഥി ആയിരുന്നു.

വിദ്യാഭ്യാസ പ്രോല്‍സാ ഹനത്തിന്റെ ഭാഗമായി അബുദാബി യിലെ ഇന്ത്യൻ സ്കൂളു കളിൽ നിന്നും ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിച്ചു.

അബുദാബി യിലെ എട്ട് ഇന്ത്യൻ സ്കൂളു കളിലെ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും രക്ഷിതാ ക്കളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും

June 20th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യന്‍ എംബസി വഴിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയും പാസ്പോർട്ടിന് അപേക്ഷിച്ച വര്‍ക്കെല്ലാം പാസ്‌പോര്‍ട്ട് കിട്ടാൻ വൈകും.

36 പേജുള്ള ഒാര്‍ഡിനറി, 64 പേജുള്ള ജംബോ ബുക്ക്‌ ലെറ്റു കളുടെ ദൌര്‍ലഭ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാനും മറ്റും അപേക്ഷിച്ച വര്‍ക്കു കാല താമസം ഉണ്ടാക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ബുക്ക് ഇന്ത്യയില്‍നിന്ന് എത്താന്‍ കാല താമസം ഉള്ളതിനാൽ ആണിത്.

സാധാരണ പാസ്‌ പോര്‍ട്ട് ഇല്ലാത്ത തിനാല്‍ 64 പേജുകള്‍ ഉള്ള പാസ്‌ പോര്‍ട്ട് മാത്ര മായി രിക്കും വരുന്ന ഏതാനും ആഴ്ച കളില്‍ ലഭിക്കുക.

ജൂലായ് മാസം അവസാനംവരെ ഈ സാഹചര്യം തുടരു മെന്നും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിനുള്ള ഖേദവും പ്രകടി പ്പിച്ചു കൊണ്ട് വാര്‍ത്താ ക്കുറിപ്പ് ഇറക്കി.

- pma

വായിക്കുക: , ,

Comments Off on പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും


« Previous Page« Previous « ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്
Next »Next Page » ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine