അബുദാബി : പുനഃസംഘടിപ്പിച്ച യു. എ. ഇ. മന്ത്രി സഭ യ്ക്ക് പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി യതായി ഔദ്യോഗിക വാർത്താ ഏജൻസി യായ WAM റിപ്പോർട്ട് ചെയ്തു.
രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രി സഭ യുടെ പട്ടിക, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫാ ബിന്‍ സായിദിനു സമര്‍പ്പിച്ചു.
ഹുസ്സൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി (വിദ്യാഭ്യാസ വകുപ്പ്), സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ ബാദി (നിയമ വകുപ്പ്) എന്നിവരാണ് പുതിയ മന്ത്രിമാർ.
വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടരും. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് ഡെപ്യൂട്ടി പ്രധാന മന്ത്രി യായ ലഫ്. ജനറല്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സിന്റെ ചുമത ലയും ശൈഖ് മന്‍സൂറിനാണ്.
മന്ത്രി സഭ യുടെ പൂര്‍ണ പട്ടിക :
ധന കാര്യം : ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, വിദേശ കാര്യം : ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍,
സാംസ്‌കാരികം, യുവജന സാമൂഹിക വികസനം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം-ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. അന്താരാഷ്ട്ര സഹകരണം : ശൈഖാ ലുബ്‌ന ബിന്ദ് ഖാലിദ് അല്‍ ഖ്വാസിമി.
കാബിനറ്റ് അഫയേഴ്‌സ് : മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി, സാമ്പത്തികം : സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരി,
സാമൂഹിക കാര്യം : മറിയം മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റൗമി, വിദ്യാഭ്യാസം : ഹുസ്സൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി,
ആരോഗ്യം : അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് നസീര്‍ അല്‍ ഉവൈസ്, തൊഴില്‍ : സഖര്‍ ഗോബാഷ് സയീദ് ഗോബാഷ്,
പരിസ്ഥിതി, ജലം : ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്, ഊര്‍ജം : സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് അല്‍ മസ്രൂയി, പൊതു മരാമത്ത് :ഡോ. അബ്ദുള്ള ബിന്‍ മുഹമ്മദ് ബല്‍ഹൈഫ് അല്‍ നുഐമി,
സഹ മന്ത്രിമാര്‍: ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്, ഒബൈദ് ഹുമൈദ് അല്‍ തയര്‍, ഡോ. മൈത്ത സലിം അല്‍ ഷംസി, ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, അബ്ദുള്ള ബിന്‍ മുഹമ്മദ് ഗോബാഷ് എന്നിവരാണ്.
- pma