കലാ സാഹിത്യമേള സംഘടിപ്പിച്ചു

February 22nd, 2014

അല്‍ഐന്‍ : റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിച്ചു.

ചിത്രരചന, നിറം കൊടുക്കല്‍, കാന്‍വാസ് പെയിന്‍റിങ്, മോഡലിംഗ്, ഇംഗ്ലീഷ് ഉപന്യാസം, പദ്യ പാരായണം, ക്വിസ്, കൊളാഷ്, ദേശ ഭക്തി ഗാനാലാപനം തുടങ്ങിയ വിഭാഗ ങ്ങളിലാണ് മത്സരം നടന്നത്.

ഉദ്ഘാടന ച്ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സിയിലെ ആനന്ദ് ബര്‍ദന്‍ മുഖ്യാതിഥി ആയിരുന്നു. ബ്ലൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയ് തണങ്ങാടന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി. വി. എന്‍. കുട്ടി, അല്‍ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ചെയര്‍മാന്‍ അര്‍ഷാദ് ഷെരീഫ്, ഐ. എസ്. സി. ചെയര്‍പേഴ്‌സണ്‍ ബെറ്റി സ്റ്റീഫന്‍ തുടങ്ങിയവര്‍ സന്നിഹിതരാ യിരുന്നു.

സെക്രട്ടറി ആനന്ദ് പവിത്രന്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നീലിമാ ശശിധരന്‍ നന്ദിയും പറഞ്ഞു. ശശി സ്റ്റീഫന്‍, അമൃത ആനന്ദ് എന്നിവര്‍ നേതൃത്വം നല്കി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ എസ് സി കമ്മിറ്റി തെരഞ്ഞെടുപ്പ് ഈ മാസം 27 ന്

February 21st, 2014

അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററി ന്റെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഈ മാസം 27 വ്യാഴാഴ്ച നടക്കും.

വിദേശ ഇന്ത്യാക്കാരുടെ എറ്റവും വലിയ അംഗീകൃത സംഘടന യായ ഐ. എസ്. സി യുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും യു. എ. ഇ. സാമൂഹിക കാര്യ മന്ത്രാലയ ത്തിലെ പ്രതിനിധി കളുടെ നിരീക്ഷണ ത്തിലായിരിക്കും നടക്കുക.

പതിമൂന്നു സീറ്റില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, എന്റര്‍ ടൈന്‍മെന്റ് സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ സ്ഥാന ങ്ങളി ലേക്കാണ് ഏറ്റവു മധികം വാശിയേറിയ മല്‍സരം നടക്കുക.

മൊത്തം 2280 അംഗങ്ങള്‍ക്കാണു വോട്ടവകാശം. പതിമൂന്നു സീറ്റില്‍ നാല് സ്ഥാനങ്ങളിലേക്ക് എതിരില്ല. മല്‍സരി ക്കുന്നതില്‍ മൂന്നു പേര്‍ ഒഴികെ എല്ലാവരും മലയാളി കള്‍ ആണ്.

ഫെബ്രുവരി 27 രാത്രി എട്ടു മണിക്ക് ജനറല്‍ബോഡി യോഗവും തുടര്‍ന്ന് പത്തര മണി മുതല്‍ മുതല്‍ വോട്ടെടുപ്പും ആയി രിക്കും.വെള്ളിയാഴ്ച പുലര്‍ച്ച യോടെ യായിരിക്കും ഫല പ്രഖ്യാപ നം ഉണ്ടാവുക എന്നും ഐ. എസ്. സി. പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൌമാരവും പരീക്ഷയും : സെമിനാര്‍

February 21st, 2014

അബുദാബി : കൌമാര ത്തിലെ പരീക്ഷ ​ ​പേടിയെ എങ്ങിനെ മറികടക്കാം, കുട്ടികളിലെ വ്യക്തിത്വ വികാസം എന്നീ വിഷയ​ ​ങ്ങളില്‍ പ്രവാസി വിദ്യാർഥി കൾക്കും രക്ഷിതാക്കള്‍ക്കു മായി ‘കൌമാരവും പരീക്ഷയും’ എന്ന ബോധ വല്‍ക്കരണ – പരിശീലന സെമിനാര്‍ കേരള സോഷ്യല്‍ സെന്‍റർ സംഘടിപ്പിക്കുന്നു.

അഭിഷാദ് നയിക്കുന്ന സെമിനാര്‍ ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് 7 മണി മുതല്‍ 9 മണി വരെ കെ എസ് സി അങ്കണ ത്തില്‍ വെച്ച് നടക്കും​.

​പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ എസ് സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :02 631 44 56

പ്രവേശനം സൌജന്യം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു വിൽ ഈജിപ്ത് മഹോത്സവം

February 20th, 2014

അബുദാബി : മുശ്രിഫ് മാളിലെ ലുലു ഹൈപ്പർ മാർക്ക റ്റിൽ ‘ഈജിപ്ത് മഹോത്സവ’ ത്തിന് തുടക്ക മായി. ഈജിപ്തില്‍ നിന്നുള്ള 120 ല്‍പ്പരം ഉത്പന്ന ങ്ങളുടെ പ്രദര്‍ശന വും വില്പന വുമാണ് പത്ത് ദിവസം നീളുന്ന ഈ മേള യിൽ നടക്കുക.

മേള യുടെ ഉദ്ഘാടനം ഈജിപ്ത് അംബാസഡര്‍ ഇഹാബ് ഹമൂദയും വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ആല്‍ സാലഹും ചേര്‍ന്ന് നിര്‍വഹിച്ചു.

ഈജിപ്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും മാംസ, മത്സ്യ ഉത്പന്നങ്ങളും മധുര പല ഹാര ങ്ങളും തുകല്‍ ഉത്പന്ന ങ്ങളു മൊക്കെ മേളയില്‍ ലഭ്യമാകും.

ഈജിപ്തില്‍ ലുലു പുതിയ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റു കള്‍ തുറക്കും എന്ന് സി. ഇ. ഒ. വി. ഐ. സലീം പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു

February 18th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യന്‍ എംബസി പൊതു ജനങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം സംഘടി പ്പിക്കുന്നു. ഇന്ത്യക്കാര്‍ക്ക് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യായിരിക്കും ഇത്.

അബുദാബി യിലെ ഇന്ത്യന്‍ എംബസി യില്‍ നടത്തുന്ന പരിപാടി യില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ പങ്കെടുക്കാം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദിവസ വും രാവിലെ 10 മണി മുതല്‍ 12 വരെ യാണ് കൂടിക്കാഴ്ച.

പ്രശ്‌നങ്ങളില്‍ സാധ്യമായ പരിഹാര നടപടി കള്‍ എളുപ്പം നടപ്പിലാക്കാനുള്ള എംബസി യുടെ പ്രവര്‍ത്തന ങ്ങളുടെ ഭാഗ മായാണിത്.

ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ വിവിധ ഉപയോഗ ങ്ങളും അര്‍ഹിക്കുന്ന വര്‍ക്ക് അത് ഏതെല്ലാം വിധ ത്തില്‍ ഉപയോഗ പ്പെടുത്താം എന്നുമെല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. പി. സീതാറാം ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു.
Next »Next Page » സമാജം യുവജനോത്സവം സമാപിച്ചു : വൃന്ദാ മോഹന്‍ കലാ തിലകം »



  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine