വടകര മഹോല്‍സവം ഏപ്രിൽ 10 മുതല്‍

March 18th, 2014

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അഞ്ചാമത് വടകര മഹോല്‍സവം ഏപ്രിൽ 10, 11 തിയതി കളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടത്തും.

വടക്കെ മലബാറിലെ ഗ്രാമീണോല്‍സവ രീതി യില്‍ സംഘടിപ്പിക്കുന്ന വടകര മഹോല്‍സവ ത്തില്‍ സംസ്ഥാന കൃഷി വകുപ്പു മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി യായി പങ്കെടുക്കും.

വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ തനതു നാടന്‍ ഭക്ഷ്യ വിഭവ സ്റ്റാളു കളും ഒരുക്കും. കേരള ത്തിലെ ഗ്രാമീണ കാര്‍ഷിക – ഗൃഹോപകരണ ങ്ങളുടെ പ്രദര്‍ശനവും നടക്കും.

വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക പരിപാടി കളും ഇതോട് അനുബന്ധിച്ച് സംഘടി പ്പിക്കും. മുന്‍ വര്‍ഷ ങ്ങളിലെ ജന ത്തിരക്കു പരിഗണിച്ച് ഈ വര്‍ഷം രണ്ടു ദിവസ ങ്ങളില്‍ വടകര മഹോല്‍സവം നടക്കും.

പരിപാടി കളുടെ വിജയ ത്തിനായി എന്‍. കുഞ്ഞമ്മദ്, പി. രവീന്ദ്രന്‍, ബാബു വടകര, കെ. സത്യനാഥന്‍ എന്നിവ രുടെ നേതൃത്വ ത്തില്‍ 101 അംഗ സ്വാഗത സംഘം രൂപീ കരിച്ചു.

വിവര ങ്ങള്‍ക്ക് 050 57 12 987, 050 61 28 388 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്ഷരം കഥാ പുരസ്കാരം റഫീഖ് പന്നിയങ്കരക്ക്

March 17th, 2014

ഷാര്‍ജ : അക്ഷരം സാംസ്‌കാരിക വേദി യുടെ ഈ വര്‍ഷ ത്തെ കഥാ പുരസ്‌കാരം റഫീഖ് പന്നിയങ്കര യുടെ ‘ബത്ഹ യിലേക്കുള്ള വഴി’ അര്‍ഹമായി.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന കഥാ പുരസ്‌കാരം ഏപ്രില്‍ 25 ന് ഷാര്‍ജ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന വാര്‍ഷിക ആഘോഷ ത്തില്‍ വിതരണം ചെയ്യും.

സാഹിത്യ രംഗ ത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കു ന്നതിനു വേണ്ടി അക്ഷരം സാംസ്‌കാരിക വേദി ഏര്‍പ്പെടു ത്തിയ കഥാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പ്രവാസ ലോകത്തു നിന്നും നിരവധി രചനകള്‍ എത്തി എന്നു സംഘാടകര്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാമനും, ലിന്‍ഡക്കും, മായക്കും ഉള്‍പ്പെടെ നിരവധി പേരുകള്‍ക്ക് സൌധി അറേബ്യയില്‍ നിരോധനം

March 15th, 2014

മനാമ: ഹിന്ദുക്കള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന രാമന്റേത് ഉള്‍പ്പെടെ അമ്പതോളം പേരുകള്‍ക്ക് സൌദിയില്‍ നിരോധനം. സംസ്കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്ന് പറഞ്ഞ് നിരോധിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആലീസ്,ലിന്‍ഡ, ബെന്യാമിന്‍, മായ തുടങ്ങി നോണ്‍ ഇസ്ലാമിക്-അറബിക് പേരുകളുംരാജസ്ഥാനവുമായി ബന്ധപ്പെട്ട ചില പേരുകളും നിരോധിത പേരുകളുടെ ലിസ്റ്റിലുണ്ട്. അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയ ഇസ്ലാമിക പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ക്ക് ഇനി ഈ പേരുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. പേരു നിരോധനം വിദേശികള്‍ക്കും ബാധകമാണ്. മുസ്ലിം ഇതര മതവിശ്വാസികളയ വിദേശികളും സൌദി നിയമം അനുശാസിക്കുന്ന വസ്ത്രധാരണ രീതികള്‍ പിന്തുടരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കെ. എം. സി. സി. പരിപാടി കള്‍ മാറ്റി വെച്ചു

March 13th, 2014

ദുബായ് : കേരള നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി യുടെ മകനും ദുബായ് മങ്കട മണ്ഡലം കെ. എം. സി. സി. പ്രസിഡന്റു മായ അംജദ് അലി യുടെ നിര്യാണ ത്തില്‍ യു. എ. ഇ. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി അനുശോചനം രേഖ പ്പെടുത്തി.

കെ. എം. സി. സി. യുടെ കീഴിലുള്ള എല്ലാ കമ്മിറ്റി കളുടെയും പരിപാടി കള്‍ മാറ്റി വെച്ച തായി നാഷണല്‍ കമ്മിറ്റി അറിയിച്ചു.

ദുബായില്‍ മൂന്നു ദിവസവും മറ്റു എമിറേറ്റുക ളില്‍ രണ്ടു ദിവസവു മാണ് പരിപാടി കള്‍ മാറ്റി വെച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

March 13th, 2014

election-epathram അബുദാബി : വോട്ടര്‍ പട്ടിക യില്‍ തങ്ങളുടെ പേരും വിവര ങ്ങളും രേഖ പ്പെടുത്തുവാന്‍ പ്രവാസി കളായ ഇന്ത്യ ക്കാരോട് അബുദാബി ഇന്ത്യന്‍ എംബസി ആവശ്യ പ്പെട്ടു.

പോസ്റ്റല്‍ വോട്ടിങ്ങിനോ, ഓണ്‍ലൈന്‍ വോട്ടിങ്ങിനോ സാഹചര്യം ഇല്ലാ എങ്കിലും സമ്മതി ദാന അവകാശ മുള്ള മുഴുവന്‍ പ്രവാസി ഇന്ത്യക്കാരും ഓണ്‍ലൈന്‍ സംവിധാനം വഴി തങ്ങളു ടെ നിയോജക മണ്ഡല ത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സാഹചര്യം ഉപയോഗപ്പെടുത്തണം.

ഇതിനായുള്ള അപേക്ഷാ ഫോറം ഇലക്ഷന്‍ കമ്മീഷന്റെ വെബ് പേജില്‍ ലഭ്യമാണ് എന്നും എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

അപേക്ഷാ ഫോറം 6 എ യില്‍ വിവര ങ്ങള്‍ പൂരിപ്പിച്ച് വിസാ പേജ് അടക്ക മുള്ള പാസ്‌ പോര്‍ട്ട് കോപ്പി സെല്‍ഫ് അറ്റസ്റ്റ് ചെയ്ത് അതതു നിയോജക മണ്ഡല ത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അയച്ച് കൊടുക്കുക വഴിയാണ് രജിസ്ട്രേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാവുക.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

പ്രവാസി വോട്ടവകാശ ബില്‍ ലോക് സഭ അംഗീകരിച്ച തോടെ പ്രവാസ ലോകത്തെ രാഷ്ട്രീയ ആഭി മുഖ്യ മുള്ള സാംസ്കാരിക സംഘടന കള്‍ സജീവമായ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി വെച്ചി രുന്നു.

മൂന്നു മാസം മുന്‍പ് അബുദാബി യില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി പേര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം
Next »Next Page » കെ. എം. സി. സി. പരിപാടി കള്‍ മാറ്റി വെച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine