അയിരൂര്‍ പ്രവാസി കൂട്ടായ്മ ജനറല്‍ ബോഡി യോഗം

December 17th, 2013

അബുദാബി : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായ ത്തിലെ യു. എ. ഇ. നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മയായ ‘അയിരൂര്‍ പ്രവാസി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെ 11 30 മുതല്‍ അജ്മാന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് നടക്കും.

ഉച്ചക്കു ശേഷം അംഗ ങ്ങളുടേയും കുട്ടികളുടേയും കലാ പരിപാടികള്‍ അവതരി ​ ​പ്പിക്കും. യു. എ. ഇ. യിലെ അയിരൂര്‍ നിവാസികളെ എല്ലാവരേയും പരിപാടി യിലേക്ക് ക്ഷണിക്കുന്ന തായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 050 49 15 241, 050 73 10 830

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

December 16th, 2013

thottavadi-prasakthi-environmental-camp-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ  ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.

കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ്‌ നായർ : 050 – 799 67 59

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഹന്‍ എസ്. വെങ്കിട്ടിന് ‘ഭാരത് ഗൗരവ് അവാര്‍ഡ്’

December 16th, 2013

ദുബായ് : ‘ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി’ യുടെ ‘ഭാരത് ഗൗരവ് അവാര്‍ഡി’ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ പ്രസിഡന്‍റ് മോഹന്‍ എസ്. വെങ്കിട്ട് അര്‍ഹനായി.

ബിസിനസ്, സാമൂഹിക സേവന രംഗ ങ്ങളില്‍ പ്രവാസി എന്ന നില യിലെ മികവ് പരിഗണി ച്ചാണ് അവാര്‍ഡ്.

ദുബായ് പ്രിയദര്‍ശിനി മുന്‍ പ്രസിഡന്‍റ്, അക്കാഫ് മുന്‍ സെക്രട്ടറി, ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സ്ഥാപക പ്രസിഡന്‍റ് എന്നീ നില കളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ചേലക്കര സ്വദേശി ഷീല യാണ് ഭാര്യ. അക്ഷയ്, അഭിഷയ് എന്നിവര്‍ മക്കളാണ്. ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ‘പ്രവാസി ഭാരതീയ ദിവസി’ നോട് അനുബന്ധിച്ച് ജനവരി ഒമ്പതിനു ഡല്‍ഹി യില്‍ സംഘടി പ്പിക്കുന്ന ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് ഡേ യുടെ വേദി യില്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരം

December 15th, 2013

ദുബായ് : പോലീസിന് നൽകിയ സേവന ത്തെ അംഗീ കരിച്ച് മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരവ്.

ദുബായ് ഇന്റർനെറ്റ് സിറ്റി യിൽ ജോലി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന അമ്പലത്ത് വീട്ടിൽ ഉമ്മർഹാജി യുടേയും ലൈല യുടെയും മകനായ ഫാറൂഖ് ആണ് ദുബായ് ഗവണ്മെന്റിന്റെ അവാർഡിന് അർഹ നായത്.

ദുബായ് പോലീസിന്റെ സൈബർ സെല്ലിന് നൽകിയ സേവന പ്രവർത്തനം അംഗീകരിച്ച് നൽകിയ സർട്ടി ഫിക്കറ്റും,ഗിഫ്റ്റു കളുമാണ് ദുബായ് ജുമേര യിൽ നടന്ന ചടങ്ങിൽ ദുബായ് പോലീസ് ജനറലിൽ നിന്ന് ഫാറൂഖ് ഏറ്റ് വാങ്ങിയത്.

യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം എന്ന സംഘടന യുടെ ചാരിറ്റി വിഭാഗം കൺ വീനറായ ഇദ്ദേഹം ആറ് വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ഹിൽഫത്ത് ആണ് ഭാര്യ. സൈറ മകളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. വി. വോളി ബോള്‍ മേള : മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി

December 12th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന പ്രഥമ എ. വി. ഹാജി സ്മാരക വോളി ബോള്‍ മേള ഡിസംബര്‍ 12, 13 തീയതി കളില്‍ അബുദാബി ഖാലിദിയ സ്പിന്നീസിനു സമീപ ​ മുള്ള കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും.

ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി 7 മണി മുതല്‍ 11. 30 വരെയും 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതല്‍ രാത്രി 12 മണി വരെയും നടക്കുന്ന വോളി ബോള്‍ മേള യില്‍ യു. എ. ഇ. യിലെ പ്രമുഖ ക്ലബ്ബുകള്‍ പങ്കെടുക്കും. നവംബർ 21 ന് നടക്കേണ്ടി യിരുന്ന വോളി ബോള്‍ മേള മഴ കാരണം മാറ്റി വെച്ച തായിരുന്നു എന്നു സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 3 1 4 51 60

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍
Next »Next Page » കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു »



  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine