പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

May 24th, 2013

coach-india-ameer-thayyil-dr-ashraf-kt-ePathram
അബുദാബി : സി. ബി. എസ്. ഇ. സ്ട്രീമില്‍ സീനിയര്‍ സെക്കണ്ടറി പഠന ത്തോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനവും നല്‍കുന്ന കോച്ച് ഇന്ത്യ എന്ന പ്രവാസി സംരംഭ ത്തിന് തുടക്കമായി.

പ്രവാസികളായ വിദ്യാര്‍ത്ഥി കളെ ലക്ഷ്യമിട്ടാണ് കോച്ച് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. C B S E+2 സയന്‍സ് കോഴ്സിനോടൊപ്പം ദേശീയ നിലവാരമുള്ള സ്ഥാപന ങ്ങളില്‍ പ്രവേശനം കരസ്ഥ മാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് വയനാട് മുട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ യുടെ ലക്‌ഷ്യം.

പഠന മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി 50ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്‌, കോച്ച് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും സ്കോളര്‍ഷിപ്പ്‌ പരീക്ഷ യില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് തീര്‍ത്തും സൌജന്യമായി പ്ലസ്‌ ടു കോഴ്സിനും പരിശീലന ത്തിനുമുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും കോച്ച് ഇന്ത്യ ചെയര്‍മാന്‍ അമീര്‍ തയ്യില്‍, മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ. ടി. അഷറഫ്‌ എന്നിവര്‍ അബുദാബി യില്‍ പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്തെ അനാരോഗ്യ പ്രവണത കള്‍ക്കും അനാവശ്യ പീഡനങ്ങള്‍ക്കും രക്ഷിതാക്കളുടെ അമിതമായ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പോടെ വടക്കന്‍ കേരള ത്തില്‍ ആരംഭം കുറിച്ച പ്രഥമ സംരംഭമാണ് കോച്ച് ഇന്ത്യ. ദക്ഷിണേന്ത്യയിലെ പ്രശസ്ത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച വിദഗ്ദരായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി ടി വി ദാമോദരന് പ്രഥമ ഗാന്ധിഗ്രാം അവാര്‍ഡ് സമ്മാനിച്ചു

May 22nd, 2013

gandhigram-award-for-vtv-damodharan-ePathram
അബുദാബി : അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന് പ്രഥമ “ഗാന്ധിഗ്രാം അവാര്‍ഡ്” സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ  മേഖല കളില്‍ വി ടി വി ദാമോദരന്‍ തുടര്‍ന്നു വരുന്ന പ്രശംസനീയ മായ പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

മുന്‍മന്ത്രി വി സി കബീറിന്റെ അധ്യക്ഷത യില്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. എം പി വീരേന്ദ്ര കുമാര്‍, മുന്‍ എം പി സി ഹരിദാസ്, അഡ്വ. സുജാത വര്‍മ്മ, ഗാന്ധിഗ്രാം ഷാജി എന്നിവര്‍ പങ്കെടുത്തു.

അബുദാബി ഗാന്ധി സ്റ്റഡി സെന്ററും സാഹിത്യ വേദിയും വി ടി വി യുടെ നേതൃത്വ ത്തിലാണ് രൂപീകൃത മായത്. കലാ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖല കളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച വി ടി വിക്ക് കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, അക്ഷയ ദേശീയ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, പ്രവാസി സംസ്കൃതി അവാര്‍ഡ്, ഖത്തര്‍ സൗഹൃദ അവാര്‍ഡ്, ഐ എസ് സ്സി അവാര്‍ഡ്, പയ്യന്നൂര്‍ റോട്ടറി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ച വി ടി വി ദാമോദരന്‍ അബുദാബി യില്‍ ചിത്രീകരിച്ച നിരവധി ടെലി സിനിമകളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്

May 22nd, 2013

e-nest-ammakkorumma-ePathram
ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫോസ യും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദുബായി ലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

പരിപാടി യോട് അനുബന്ധിച്ച് കെ. ജി. മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനം, വിവിധ കലാപരിപാടി കള്‍ എന്നിവയും ഉണ്ടാവും.

വിവരങ്ങള്‍ക്ക് : 050 30 62 256, 050 55 38 372.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദനി വിഷയ ത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും : കാന്തപുരം

May 20th, 2013

kantha-puram-aboobacker-musliyar-in-abudhabi-ePathram
അബുദാബി : കര്‍ണ്ണാടക യിലെ ഭരണ മാറ്റം അബ്ദുൽ നാസർ മഅദനി വിഷയ ത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷി ക്കുന്നതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ അബുദാബി യില്‍ പറഞ്ഞു.

പുതിയ മുഖ്യ മന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടില്ല എങ്കിലും ഈ ആവശ്യം പ്രത്യേക സന്ദേശം വഴി ഉന്നയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

രാഷ്ട്രീയ പ്രവേശ നമൊന്നും ഉണ്ടാകില്ല. എന്നാല്‍, ആവശ്യമെന്ന് കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറുണ്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് രംഗത്ത് ഇട പെട്ട ത്തിൽ നൂറു ശതമാനം ഗുണം കിട്ടിയിട്ടുണ്ടെന്നും അബ്ദുൽ നാസർ മഅദനിക്കു നീതി ലഭിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിതാഖാതി ന്‍െറ പശ്ചാത്തല ത്തില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശി കള്‍ക്ക് സൗദി യില്‍ നിന്ന് സ്വദേശ ത്തേക്ക് മടങ്ങാന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച പ്രത്യേക ഇളവു കള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കു ന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പാല ത്തിന്‍െറ ചുവട്ടിലും മറ്റും നരകിച്ച് കഴിയേണ്ട അവസ്ഥ യില്‍ നിന്ന് പ്രവാസി കളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യത യാണ്.

കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ച വേള യില്‍ ഭരണാധി കാരി കളുമായി നടത്തിയ കൂടിക്കാഴ്ച യില്‍ ‘ഹുറൂബ്’ പ്രഖ്യാപിക്ക പ്പെട്ടവര്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടു പിടിച്ച് നിയമാനുസൃതം സൗദി യില്‍ കഴിയാന്‍ സമയം കൊടുക്കുക, അവരെ ശിക്ഷ യില്‍ നിന്ന് ഒഴിവാക്കി നാട്ടില്‍ പോകാന്‍ അനുവദിക്കുക, നിയമ വിധേയ രായി തിരികെ വരാന്‍ ആഗ്രഹി ക്കുന്നവരെ അതിന് അനുവദിക്കുക എന്നീ ആവശ്യ ങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.

ഇതില്‍ അനുകൂല തീരുമാനം ഉണ്ടായിരി ക്കുകയാണ്. ഇതിന്‍െറ പ്രയോജനം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസി കള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണ മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

kantha-puram-with-ima-members-ePathram

പ്രവാസി സമൂഹം നേരിടുന്ന സമകാലിക വിഷയ ങ്ങളെക്കുറിച്ച് അബുദാബി യിലെ മാധ്യമ പ്രവർത്ത കരുമായി നടത്തിയ മുഖാമുഖ ത്തിൽ സംസാരിക്കുക യായിരുന്നു കാന്തപുരം.

ജനങ്ങള്‍ ധാര്‍മികമായി അധ:പതിക്കുകയും ദൈവ ചിന്തയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തത് ദൈവ കോപത്തിനു ഇടയാക്കുന്നു. ഇതു കൊണ്ടാണ് ഭൂചലനം, ജല ക്ഷാമം, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ വിപത്തു കള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ ജനങ്ങള്‍ ദൈവ മാര്‍ഗ ത്തിലേക്ക് തിരികെ വരണം.

നിസ്സാര കാര്യങ്ങള്‍ ഉന്നയിച്ച് ഭിന്നിക്കുകയും തമ്മില്‍ അടിക്കുകയും ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നു. രാജ്യ ത്തിനും മനുഷ്യര്‍ക്കും ഇത് നന്മ ഉണ്ടാക്കില്ല. രാഷ്ട്രീയ – മത – ഭരണ രംഗ ങ്ങളില്‍ ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്ക പ്പെടണം എന്നും കാന്തപുരം ആവശ്യപ്പെട്ടു.

മര്‍കസ് അബുദാബി പ്രസിഡന്‍റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ. സി. എഫ്. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, സലാം സഖാഫി എന്നിവരും ഇമ ഭാരവാഹികളും മുഖാമുഖ ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ അബുദാബി – ‘ഇമ’ പുനസ്സംഘടിപ്പിച്ചു

May 18th, 2013

ima-president-gen-secretary-ePathram
അബുദാബി : അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുടെ വാര്‍ഷിക ജനറല്‍ ബോഡി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.

ഇമ യുടെ കഴിഞ്ഞ ഒരു വര്‍ഷ ക്കാലത്തെ പ്രവര്‍ത്തന ങ്ങളെ വിലയിരുത്തി. അബുദാബി യിലെ മലയാളീ സമൂഹത്തിലും സാംസ്കാരിക രംഗത്തും മാധ്യമ പ്രവര്‍ത്തകരുടെ സജീവ മായ ഇടപെടലു കളിലൂടെ സാംസ്കാരിക രംഗത്ത് ഇമയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

ima-vice-president-agin-press-secretary-pma-rahiman-ePathram

ആഗിന്‍ കീപ്പുറം, പി. എം. അബ്ദുല്‍ റഹിമാന്‍

തുടര്‍ന്ന് പഴയ കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ : ടി. എ. അബ്ദുല്‍ സമദ് (മലയാള മനോരമ), വൈസ് പ്രസിഡണ്ട്‌ : ആഗിന്‍ കീപ്പുറം (അമൃത ന്യൂസ്), ജനറല്‍ സെക്രട്ടറി : അനില്‍ സി. ഇടിക്കുള (ദീപിക), പ്രസ്‌ സെക്രട്ടറി : പി. എം. അബ്ദുല്‍ റഹിമാന്‍ (ഇ -പത്രം, ജയ് ഹിന്ദ് ന്യൂസ്), ജോയിന്റ് സെക്രട്ടറി :സിബി കടവില്‍ (ഏഷ്യാനെറ്റ് ന്യൂസ്), ട്രഷറര്‍ : ഇ. പി. ഷഫീഖ് (ഗള്‍ഫ് മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു.

ima-trusserer-shefeek-secretary-siby-ePathram

ഇ. പി. ഷഫീഖ്, സിബി കടവില്‍

എക്സിക്യുട്ടീവ് അംഗങ്ങളായി ടി. പി. ഗംഗാധരൻ‍ (മാതൃഭൂമി), ഹഫ്സല്‍ അഹമ്മദ് (അമൃത ന്യൂസ്), ജോണി ഫൈന്‍ആര്‍ട്സ് (കൈരളി ടി.വി.), മനു കല്ലറ (ഏഷ്യാനെറ്റ് ന്യൂസ്), മുനീര്‍ പാണ്ട്യാല (സിറാജ്), മീര ഗംഗാധരൻ‍ (ഏഷ്യാനെറ്റ് റേഡിയോ), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക)എന്നിവരെയും തെരഞ്ഞെടുത്തു.

അബുദാബി മേഖല യിലെ വാര്‍ത്തകളും അറിയിപ്പുകളും ima dot abudhabi at gmail dot com എന്ന ഇ-മെയില്‍ വിലാസ ത്തില്‍ അയക്കാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയുടെ പുരോഗതി സ്ത്രീ ശാക്തീകരണ ത്തിലൂടെ മാത്രം : ഇ എസ് ബിജി മോള്‍
Next »Next Page » സീതി സാഹിബ് ഫൗണ്ടേഷൻ ജനറൽ ബോഡി വെള്ളിയാഴ്ച്ച »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine