അജ്മാന്‍ : ചാവക്കാട് സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറം പുതു വത്സര ത്തോട് അനുബന്ധിച്ച് കുടുംബ സംഗമം നടത്തി. സംഘടന യുടെ മ്യൂസിക്ക് ബാന്‍ഡ് ആയ വോയ്‌സ് ഓഫ് ചാവക്കാട് അവതരിപ്പിച്ച സംഗീത വിരുന്ന്, ആര്‍ട്‌സ് വിഭാഗം അവതരിപ്പിച്ച പ്രവാസി കളുടെ കഥ പറഞ ‘സ്വപ്ന ങ്ങളുടെ തടവുകാര്‍’ എന്ന നാടകവും സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി.
കപ്പിള്‍സ് ഫണ്‍ ഗെയിമില്‍ ഫസീര്‍, നസ്ല ഫസീര്‍, ബാച്ചിലേഴ്‌സ് ഫണ്‍ ഗയിമില്‍ ഫജാസ് എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി.
കുട്ടി കളുടെ കലാ വിഭാഗ ത്തില്‍ വിവിധ പരിപാടി കളില്‍ വിജയി കളായ ജനിയ ജയ ചന്ദ്രന്‍, അല്‍ റാഷി,റിയ നാസര്‍, അനഘ അശോക് കുമാര്‍, സരിക ശിശുപാല്‍, ഗൌരി രാജ്, ലിലി, പാര്‍വ്വതി, ഷഹല, സാദിയ എന്നി വര്‍ക്ക് എഴുത്തു കാരന്‍ ലത്തീഫ് മമ്മിയൂര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ സേവന പ്രവര്‍ത്തന ങ്ങള്‍ക്കുള്ള ദുബായ് പോലീസിന്റെ അവാര്‍ഡ് നേടിയ ചാരിറ്റി കണ്‍വീനര്‍ ഫാറൂഖ് അമ്പലത്ത് വീട്ടിലിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
കുടുംബ സംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉത്ഘാടനം ചെയ്തു.
ചെയര്‍മാന്‍ കമാല്‍ കാസിം, ഒ. എസ്. എ. റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ രായം മരക്കാര്‍ സ്വാഗതവും, സന്തോഷ് നന്ദിയും പറഞു.
പ്രവാസി ഫോറം ഔദ്യോഗിക വെബ് സൈറ്റ് സംഘടന യുടെ റാസല്‍ ഖൈമ പ്രതിനിധി ഡോക്ടര്‍ എ. കെ. നാസര്‍ ഉത്ഘാടനം ചെയ്തു. കുടുംബ സംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉത്ഘാടനം ചെയ്തു. ചെയര്‍മാന്‍ കമാല്‍ കാസിം, ഒ. എസ്. എ. റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ രായം മരക്കാര്‍ സ്വാഗതവും, സന്തോഷ് നന്ദിയും പറഞു. കണ്‍വീനര്‍മാരായ ഷാജി അച്ചുതന്‍, കെ. സി. ഉസ്മാന്‍, ജയന്‍ ആലുങ്ങല്‍, സാലി മുഹമ്മദ് എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.
- pma