അബുദാബി : വടകര പ്രവാസി കൂട്ടായ്മയായ വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പി ക്കുന്ന വടകര മഹോത്സവം ഏപ്രില്‍ 10,11 തീയതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.
ഏപ്രില്‍ പത്തിന് വൈകുന്നേരം നാലു മണിക്ക് കൊടിയേറ്റ ത്തോടെ യാണ് പരിപാടി കള്‍ക്ക് തുടക്കം. വടകര എന്‍. ആര്‍. ഐ. ഫോറം കുടുംബിനി കള്‍ ഒരുക്കുന്ന മലബാറിന്റെ തനിമ ചോരാത്ത അന്‍പതോളം പരമ്പരാഗത ഭക്ഷണ വിഭവ ങ്ങളും, നാടന്‍ സമോവറിലെ ചായയും ഇത്തവണ വ്യത്യസ്ത സ്റ്റാളു കളില്‍ ലഭ്യമാക്കും.
കൂടാതെ ഒപ്പന, ദഫ് മുട്ട്, മാര്‍ഗംകളി, സിനിമാറ്റിക് ഡാന്‍സ്, ഈജിപ്ഷ്യന്‍ തനൂറ ഡാന്‍സ് എന്നിവ ഒന്നാം ദിനം അരങ്ങേറും.
കളരിപ്പയറ്റ്, തെയ്യം, കോല്‍ക്കളി, നാടോടി നൃത്തങ്ങള്‍ എന്നിവയും കലപ്പ, കൊടുവാള്‍, തൂമ്പ, കപ്പി, കയര്‍ തുടങ്ങി പ്രവാസി കളായ കുട്ടികള്‍ക്ക് അപരിചിത മായ നാടന്‍ ഉപകരണ ങ്ങളുടെ പ്രദര്‍ശനവും രണ്ടാം ദിവസം അവതരി പ്പിക്കും.
നാടിന്റെ ഓര്‍മ മനസ്സിലേക്ക് എത്തിക്കാനായി തിക്കോടി ലൈറ്റ് ഹൗസിന്റെ മാതൃകയും ഒരുക്കും. കോരപ്പുഴ പ്പാലം മുതല്‍ ആരംഭി ക്കുന്ന വടകര പാര്‍ല മെന്റിലെ ഏഴ് നിയോജക മണ്ഡല ത്തിലെ തനത് കലാ രൂപ ങ്ങളുടെ വീഡിയോ പ്രദര്‍ശനവും വാസ്‌കോഡ ഗാമയും സാമൂതിരി യുമടങ്ങുന്ന ചരിത്ര പുരുഷന്മാരെ അവതരി പ്പിക്കുന്ന സ്റ്റേജ് പരിപാടി യും രണ്ടാം ദിനം അരങ്ങേറും.
സമാപന സമ്മേളന ത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. പി. മോഹനന്‍ നിര്‍വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയി സംബന്ധിക്കും.
വടകര മഹോല്‍സവത്തെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, വടകര എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞമ്മദ്, ഇബ്രാഹിം ബഷീര്‍, മുഹമ്മദ് സക്കീര്‍, പവിത്രന്‍, കെ. സത്യ നാഥന്‍, മനോജ് പറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.
- pma