കുമാര്‍ സാനു- അല്‍കാ യാഗ്നിക് ലൈവ് ഷോ

November 6th, 2013

singer-alka-yagnik--kumar-sanu-ePathram
ദോഹ : ബോളിവൂഡിലെ പ്രമുഖ ഗായകരായ കുമാര്‍ സാനു, അല്‍ക്കാ യാഗ്‌നിക് എന്നിവര്‍ പങ്കെടുക്കുന്ന ലൈവ് ഷോ നവംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ഖത്തറി ലെ കർവ ഹെഡ് ക്വാർട്ടേഴ്സിന് അടുത്തുള്ള വെസ്റ്റ്‌ എൻഡ് പാർക്ക് ആംഫി തിയറ്ററിൽ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

kumar-sanu-qatar-stage-show-ePathram

പരിപാടി യുടെ ടിക്കറ്റ് പ്രകാശനം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി അബൂബക്കർ മടപ്പാട്ടും ജനറൽ മാനേജർ സൈനുൽ ആബിദീനും ചേർന്ന് ഷറഫ് ഡി. ജി. കണ്‍ട്രി ഹെഡ്, ഗണേഷ് മിത്രയ്ക്ക് നൽകി ക്കൊണ്ട് നിർവ്വഹിച്ചു.

ചലച്ചിത്ര സംഗീത ലോക ത്തിന് എന്നും മൂളി നടക്കാൻ ശ്രവണ സുന്ദരമായ ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഈ ഗായകർ, മൂന്നര മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന പരിപാടി യില്‍ ഹിന്ദി ഗാന ങ്ങൾക്ക് പുറമെ ഇവർ ആലപിച്ചിട്ടുള്ള വിവിധ ഭാഷ കളിലുള്ള ഗാന ങ്ങളും അവതരിപ്പിക്കും. മുപ്പത്തിയഞ്ച് അംഗ ങ്ങള്‍ അടങ്ങുന്ന സംഘ ത്തിന്റെ നൃത്തങ്ങളും അരങ്ങേറും.

റഹീം ആതവനാട് റാമി പ്രൊഡക്ഷന്‍സ് ബാനറില്‍ അവതരിപ്പിച്ച ശ്രേയാ ഘോഷാല്‍ ഷോയ്ക്ക് ശേഷം നടത്തുന്ന ‘കുമാര്‍ സാനു – അല്‍ക്കാ യാഗ്‌നിക് ലൈവ് ഷോ’ കാണാന്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡ ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള സംഗീത പ്രേമി കളെ യാണ് പ്രതീക്ഷിക്കുന്നത്.

റെഡ് കാര്‍പ്പറ്റ് 600, വി. വി. ഐ. പി. 250, ഡയമണ്ട് 200, ഗോള്‍ഡ് (മൂന്നു പേര്‍) 400, ഗോള്‍ഡ് (അഡ്മിറ്റ് വണ്‍) 150, സില്‍വര്‍ 75, ബ്രോണ്‍സ് 50 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്.

അബൂബക്കർ മടപ്പാട്ട്, സൈനുൽ ആബിദീൻ, ടോണി ജോർജ് തോമസ്‌, റഹീം ആതവനാട്, ഹസ്സൻ കുഞ്ഞി, ഗണേഷ് മിത്ര, മൊയ്ദീൻ എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു .

കൂടുതല്‍ വിവര ങ്ങള്‍ക്ക് 33 610 929, 44 626 700, 55 314 684, 66 647 267 നമ്പറു കളില്‍ ബന്ധപ്പെടാം.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസ്സോസിയേഷൻ കുടുംബ സംഗമം

November 4th, 2013

ദുബായ് : യു. എ. ഇ. പുല്ലൂറ്റ് അസ്സോസിയേഷന്‍ പതിനഞ്ചാമത് പൊതു യോഗവും കുടുംബ സംഗമവും നവംബര്‍ 22 വെള്ളിയാഴ്ച റാസ് അല്‍ ഖൈമ തമാം ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടത്തുവാന്‍ പ്രസിഡന്റ് കബീര്‍ പുല്ലൂററിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വി. ആര്‍. ഷാജിയെ പ്രോഗ്രാം ചീഫ് ആയി സ്വാഗത സംഘം തെരഞ്ഞെടുത്തു. ഓണസദ്യ, സുഹൃത് സമ്മേളനം, കലാ പരിപാടികള്‍, വാര്‍ഷിക പൊതു യോഗം എന്നിവ നടക്കും. അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും പി. എന്‍. വിനയ ചന്ദ്രന്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും അംഗത്വം : വയലാര്‍ രവി

October 30th, 2013

central-minister-vayalar-ravi-ePathram
ദുബായ് : മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പേരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതി യുടെ ഗുണം സാധാരണക്കാ രായ തൊഴിലാളി കള്‍ക്ക് ലഭിക്കുന്ന തര ത്തില്‍ സമീപ ഭാവിയില്‍ പരിഷ്കരിക്കാ നുള്ള നടപടി ഉണ്ടാകും എന്ന് വയലാര്‍ രവി ദുബായില്‍ പറഞ്ഞു.

vayalar-ravi-leo-radhakrishnan-hussain-thattathazhath-ePathram

നിലവില്‍ E C R (എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്) വിഭാഗ ത്തില്‍ പ്പെടുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇത് മലയാളി കളായ തൊഴിലാളി കള്‍ക്ക്‌ ലഭിക്കുവാന്‍ സാധ്യത കുറവാണ് എന്ന് ചൂണ്ടി കാട്ടിയപ്പോഴാണ് പ്രവാസി കാര്യ മന്ത്രി ഇങ്ങനെ പറഞ്ഞത്. യു എ ഇ യിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി കളില്‍ 65% പേര്‍ക്ക്‌ ഈ പദ്ധതി യുടെ ഗുണ ഫലം ലഭിക്കും.

പെന്‍ഷന്‍ പദ്ധതിയും യു ടി ഐ മ്യൂച്ചല്‍ ഫണ്ടും ലഭ്യമാകാന്‍ അംഗങ്ങള്‍ പ്രതി വര്‍ഷം 5000 രൂപ ഏങ്കിലും അടച്ചിരിക്കണം സ്ത്രീകള്‍ക്ക് 2900 രൂപയും പുരുഷന്മാര്‍ക്ക്‌ 1900 രൂപയും സര്‍ക്കാരിന്റെ വിഹിതമായി നല്‍കും.

നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളി കള്‍ക്ക് 4000 രൂപ മുതല്‍ പെന്‍ഷന്‍ ലഭ്യമാകും എല്‍. ഐ. സി. യുടെ ഇന്‍ഷുറന്‍സ് സൌജന്യമായിരിക്കും. സ്വാഭാവിക മരണ ത്തിന് 30,000 രൂപയും അപകട മരണ ത്തിനു 75000 രൂപയും ഇന്‍ഷുറന്‍സ് ആനുകൂല്യം കുടുംബ ത്തിനു ലഭിക്കും എന്നും പദ്ധതി യേ കുറിച്ച് ബോധ വല്‍കരികാന്‍ പ്രവാസി സംഘടന കളുടെ സഹായം തേടുമെന്നും വയലാര്‍ രവിപറഞ്ഞു.

തയ്യാറാക്കിയത്‌ : ഹുസൈന്‍ തട്ടത്താഴത്ത് -ദുബായ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന് കലാരത്ന പുരസ്കാരം

October 30th, 2013

kala-rathna-2013-award-for-yesudas-ePathram
അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ കലാ രത്ന പുരസ്കാരം ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന് മാധ്യമശ്രീ പുരസ്കാര വും സമ്മാനിക്കും. നവംബര്‍ 21 വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കലാഞ്ജലിയില്‍ വെച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.

ഇന്ത്യന്‍ സംഗീത രംഗത്ത്‌ ഡോക്ടര്‍. കെ. ജെ. യേശുദാസ്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കലാരത്ന പുരസ്കാരം നല്‍കുന്നത് എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കല ഭാരവാഹികള്‍ അറിയിച്ചു.

press-meet-kalanjali-2013-ePathram

രാത്രി 8 മണിക്ക് തുടങ്ങുന്ന കലാഞ്ജലിയില്‍ ഗന്ധര്‍വ്വ നാദം എന്ന പേരില്‍ യേശുദാസിന്റെ സംഗീത കച്ചേരിയും അരങ്ങേറും. ഒരു മണിക്കൂര്‍ ശാസ്ത്രീയ സംഗീത കച്ചേരി യെ തുടന്ന് പഴയ കാല സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗാനമേളയും അവതരിപ്പിക്കും. തുടര്‍ന്ന് അബുദാബി യിലെ എഴുപതോളം സംഗീത വിദ്യാര്‍ത്ഥി കള്‍ യേശുദാസിന് ഗുരു വന്ദനം അര്‍പ്പിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് ജോയ്‌ തോമസ്‌ ജോണ്‍, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി പ്രകാശ്‌ വര്‍ക്കല, ജൂറി ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, വനിതാ വിഭാഗം പ്രസിഡന്റ് സായിദാ മെഹബൂബ്‌, പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ പ്രതിനിധി വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗന്ധര്‍വ്വ നാദം പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് : 050 570 21 40, 050 61 77 945.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍ എസ് സി അബുദാബി സോണ്‍ സാഹിത്യോല്‍സവ് നവംബര്‍ 15 നു തുടക്കമാവും

October 25th, 2013

risala-study-circle-sahithyolsav-2013-ePathram

അബുദാബി :​ ​രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോല്‍സവ് – 2013​ ​നവംബര്‍15 നു അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

കഴിഞ്ഞ​ ​5​ ​വര്‍ഷ ങ്ങളിലായി​ ​ഗള്‍ഫ്‌ നാടു കളിൽ വളരെ​ ​ശ്രദ്ധേയ മായി നടന്നു വരുന്ന സാഹിത്യോല്‍സവിനെ കൂടുതൽ ശ്രദ്ധേയവും തനിമ യുമാർന്ന മലയാളി കലാ സാഹിത്യ മേളയും പ്രവാസി ഭൂമിക യുടെ സാംസ്കാരിക സംഗമ ​ ​ങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യ ത്തോടെ കൂടുതല്‍ പരിഷ്കരണ ങ്ങളും ഒരുക്കങ്ങലു മായാണ് ഇത്തവണ അരങ്ങില്‍ എത്തി ക്കുന്നത്.

അബുദാബി എമിറേറ്റിലെ വിവിധ യുണിറ്റ്, സെക്ടര്‍ തല ങ്ങളില്‍ മത്സരിച്ചു വിജയിച്ച നാനൂറോളം പ്രതിഭ കളാണ് സോണ്‍ സാഹിത്യോല്‍സവില്‍ മാറ്റുരക്കുന്നത്.

അഞ്ചു മുതല്‍ മുപ്പതു വയസ്സ് വരെ യുള്ളവര്‍ക്ക് പ്രൈമറി, ജൂനിയര്‍ സീനിയര്‍, സെക്കന്ററി, ജനറല്‍ എന്നീ വിഭാഗ ങ്ങളി ലായി കഥ, ക്വിസ്, കവിത, പ്രബന്ധ രചന, ഖുര്‍ ആന്‍ പരായണം, അറബി ഗാനം, മാപ്പിള പ്പാട്ട്, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, ഡിജിറ്റൽ ഡിസൈനിംഗ് തുടങ്ങി നാല്പത്തഞ്ചു ഇന ങ്ങളിലാണ് മത്സരം നടക്കുക.

വിജയി കള്‍ക്ക്, ഡിസംബർ 6 നു റാസല്‍ ഖൈമയില്‍ വെച്ച് നടക്കുന്ന നാഷണല്‍ സാഹിത്യോല്‍സ വില്‍ മാറ്റുരക്കാൻ അവസരം ലഭിക്കും. സോണ്‍ സാഹിത്യോല്‍സവിന്റെ ഭാഗമായി കുടുംബിനി കള്‍ക്കും വിദ്യാര്‍ഥിനി കള്‍ക്കും കഥ, കവിത രചന മത്സര ങ്ങള്‍ സംഘടി പ്പിച്ചിട്ടുണ്ട്.

അബുദാബി യില്‍ രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 055 -71 29 567, 056 – 69 89 039 എന്നീ നമ്പറിലോ rscauh2013 at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബര്‍ 24 മുതല്‍
Next »Next Page » കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ »



  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine