ദുബായ് : ഫ്രണ്ട്സ് അല്‍ വാസല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ഓള്‍ കേരള കമ്പ വലി മല്‍സരം’ ഏപ്രില്‍ 5 വെള്ളിയാഴ്ച ദുബായ് അല്‍ വാസല്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : 055 24 84 794
ദുബായ് : ഫ്രണ്ട്സ് അല്‍ വാസല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ഓള്‍ കേരള കമ്പ വലി മല്‍സരം’ ഏപ്രില്‍ 5 വെള്ളിയാഴ്ച ദുബായ് അല്‍ വാസല്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : 055 24 84 794
- pma
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ള വരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) കുടുംബ സംഗമം സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 22 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്റ റില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗ ങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ പങ്കെടുക്കും.
മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍, ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 570 52 91
- pma
അബുദാബി : മുസഫ യിലെ എന്‍. പി. സി. സി. തൊഴിലാളിക ളുടെ കൂട്ടായ്മ കൈരളി കള്‍ച്ചറല്‍ ഫോറം വാര്‍ഷിക ആഘോഷം കെ. ഇ. എന്‍. ഉല്‍ഘാടനം ചെയ്യും.
മാര്‍ച്ച് 21 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ സംഘടനാ പ്രതിനിധി കളും സാംസ്കാരിക പ്രവര്‍ത്ത കരും പങ്കെടുക്കും. ഇതോടനു ബന്ധിച്ച് നാടകം, കാവ്യാലാപനം, ഗാനമേള, ന്യത്തം, ഒപ്പന, സംഗിത ശില്പം എന്നിവയും അവതരിപ്പിക്കും.
വിവര ങ്ങള്‍ക്ക്. 055 98 42 245, 055 81 25 491
- pma
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സംഘടന, സാംസ്കാരികം
അബൂദാബി : എസ്. കെ. എസ്. എസ്. എഫ്. മുഖ പത്ര മായ സത്യധാര യുടെ ഗള്‍ഫ് എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു. കുടുംബ മാസിക യായിട്ടാവും ഗള്‍ഫ് സത്യധാര പുറത്തിറ ങ്ങുന്നത്. ഒട്ടനവധി മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ഗള്‍ഫില്‍ ധാര്‍മിക ബോധം വളര്‍ത്താന്‍ സഹായമാകുന്ന കുടുംബ മാസികയുടെ അഭാവം പ്രകടമാണ്. ആ വിടവ് നികത്തുകയും ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ ലഭിക്കാതെ പോകുന്ന ധാര്‍മിക ബോധവും തുടര്‍ വിദ്യാഭ്യാസ അവസരവും സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഗള്‍ഫ് സത്യധാര ലകഷ്യമിടുന്നത്.
ജോലി, വിശ്രമം, പണത്തിന്റെ വിനിമയ നിരക്ക് എന്നീ വാക്ക് ത്രയങ്ങളില്‍ ഒതുങ്ങുകയും ചുരുങ്ങുകയും ചെയ്യുന്ന ഗള്‍ഫ് മലയാളിക്ക് ലളിത വായന യിലേക്ക് പ്രചോദനം നല്‍കുക എന്നതാണ് ഗള്‍ഫ് സത്യധാര യുടെ മറ്റൊരു ലക്‌ഷ്യം. യു. എ. ഇ. യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് സത്യധാര ഏപ്രില്‍ ലക്കം മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിതരണ ത്തിനെത്തും.
22നു അബൂദാബി ഇന്ത്യന്‍ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില് വെച്ച് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സത്യധാര യുടെ പ്രകാശന കര്‍മം നിര്‍വഹിക്കും. യു. എ. ഇ ഭരണാധികാരിയുടെ മത കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അല്‍ ഹാശിമി പരിപാടി ഉദ്ഘാടനം ചെയ്യും.
എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പത്മശ്രീ യൂസുഫ് അലി എം. എ. വിശിഷ്ടാതിഥി യായി സംബന്ധിക്കും. സത്യധാര മാനേജിംഗ് ഡയരക്ടര്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, S K S S F സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ മത സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
- pma
വായിക്കുക: കെ.എം.സി.സി., പ്രവാസി, മാധ്യമങ്ങള്‍, സംഘടന