അബുദാബി യില്‍ രക്തദാന ക്യാമ്പ് ജൂണ്‍ 21ന്‌

June 20th, 2013

logo-angamaly-nri-association-ePathram

അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എൻ. ആർ. ഐ. അസോസിയേഷന്‍ (ANRIA) അബുദാബി ചാപ്ടർ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അബുദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ച് ജൂണ്‍ 21 വെള്ളിയാഴ്ച ഖാലിദിയ മാളിനു സമീപമുള്ള അബുദാബി ബ്ലഡ് ബാങ്കില്‍ രാവിലെ 9 മുതൽ 4 മണി വരെ രക്തദാന ക്യാമ്പ് നടക്കുന്നത്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : റിജു : 055 50 14 942, ജസ്റ്റിന്‍ : 050 29 16 865

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍

June 20th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും’ എന്ന വിഷയ ത്തില്‍ ജൂണ്‍ 26-ന് വൈകിട്ട് 8.30-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. എ. പി. അഹമദ്, ടി. എ. അബ്ദുല്‍സമദ് എന്നിവര്‍ സംസാരിക്കും. പകര്‍ച്ചപ്പനി കാരണ ങ്ങള്‍ വിവരിക്കുന്ന സ്ലൈഡ് ഷോ, ചര്‍ച്ച എന്നിവ ഉണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ വാഹനാപകടം : മരിച്ച 21 പേര്‍ക്ക് നഷ്ട പരിഹാരം

June 19th, 2013

അബുദാബി : ഫെബ്രുവരി നാലിന് അല്‍ഐനിൽ നടന്ന ബസ്സ് അപകട ത്തില്‍ മരിച്ച 21 പേര്‍ക്ക് നഷ്ട പരിഹാരമായി രണ്ട് ലക്ഷം ദിര്‍ഹം വീതം നല്‍കാന്‍ അല്‍ഐന്‍ ക്രിമിനല്‍ കോടതി യുടെ ഉത്തരവ്. യു. എ. ഇ. യിലെ ഏറ്റവും വലിയ വാഹന അപകട ങ്ങളില്‍ ഒന്നായിരുന്നു അല്‍ ഐനില്‍ ഫെബ്രുവരി യില്‍ നടന്ന ബസ്സപകടം.

സംഭവ ത്തിന് ഉത്തരവാദി യായ ട്രക്ക് ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവും 52000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ബോധ പൂര്‍വമല്ലാത്ത നരഹത്യക്ക് 50000 ദിര്‍ഹവും അമിത വേഗതക്കും അമിത ഭാര ത്തിനും 1000 ദിര്‍ഹം വീത വുമാണ് പിഴ വിധിച്ചത്.

അബുദാബി – അല്‍ഐന്‍ ട്രക്ക് റോഡില്‍ തൊഴിലാളി കളുമായി ജോലി സ്ഥല ത്തേക്ക് പോവുക യായിരുന്ന ബസില്‍ ട്രക്ക് ഇടിക്കുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാസ്‌ പോര്‍ട്ടില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ വ്യക്തത ഉണ്ടായിരിക്കണം : എമ്പസി

June 12th, 2013

indian-passport-cover-page-ePathram
അബുദാബി : വിവാഹം കഴിഞ്ഞതും വിവാഹ ബന്ധം വേര്‍പ്പെടു ത്തിയതും സംബന്ധിച്ച വിവര ങ്ങള്‍ പാസ്‌ പോര്‍ട്ടില്‍ രേഖ പ്പെടുത്തുന്നത് പഴയ രീതിയില്‍ തന്നെയാണ് എന്ന്‍ അബുദാബി ഇന്ത്യന്‍ എമ്പസി അറിയിച്ചു.

അടുത്ത കാലത്തായി ഇക്കാര്യ ത്തില്‍ ധാരാളം അഭ്യുഹങ്ങള്‍ പരന്നതില്‍ കഴമ്പില്ല എന്ന് എമ്പസി വൃത്തങ്ങള്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ കോപ്പി ഉപയോഗിച്ച് പുതിയ വിവര ങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.

ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടില്‍ ഏറ്റവും പുതിയ വ്യക്തത യുള്ള വിവര ങ്ങളാണ് നല്‍കേണ്ടത്. ഇത് ബുദ്ധി മുട്ടുകള്‍ ഒഴിവാക്കു ന്നതിനായി സഹായിക്കുമെന്ന് എമ്പസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈവ് ആയഞ്ചേരി : വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം വ്യാഴാഴ്ച

June 5th, 2013

അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധി യിൽ മാനവ വിഭവ ശേഷിയുടെ വികസന ത്തിന്‌ മുൻഗണന നല്കി പ്രവര്‍ത്തി ക്കാനായി അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വ ത്തിൽ രൂപീകൃത മായ ലൈവ് ആയഞ്ചേരി യുടെ വിദ്യാഭ്യാസ പദ്ധതി സമര്‍പ്പണം വ്യാഴാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ രാത്രി 8.30 നു നടക്കും.

ആറു മാസമായി ലൈവ് ആയഞ്ചേരി നാട്ടിൽ നടത്തുന്ന ഇടപെടലു കളെ പരിചയ പ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശന ത്തോടെ പരിപാടി തുടങ്ങും. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വക്കറ്റ് ബക്കർ അലി പ്രഭാഷണം നടത്തും.

കെ. എം. സി. സി. കേന്ദ്ര കമ്മറ്റി യുടെയും സംസഥാന കമ്മറ്റി യുടെയും ഭാരവാഹികൾ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെല്‍സന്‍ മണ്ടേലയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » ദോഹയിൽ സ്മരണ 2013 ജൂണ്‍ 7 ന് »



  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine