അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു

July 2nd, 2013

salam-bappu-inaugurate-mespo-fest-2013-ePathram
അബുദാബി : കേരള ത്തില്‍ സംഘടന കള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാവുന്ന പൊതു ഇടങ്ങള്‍ അന്യം വന്നു കൊണ്ടിരിക്കുക യാണെന്ന്  ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.

എന്നാല്‍ ഇത്തരം പൊതു കൂട്ടായ്മ കളുടെ ഒരു ഉത്സവ കാലം തന്നെ പ്രവാസ ലോകത്ത് കാണാന്‍ കഴിയുന്നത് വളരെ ആശ്വാസ കരവും സന്തോഷകര വുമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി എം. ഇ. എസ്. കോളേജ് അലംനി (മെസ്‌പൊ) യുടെ 2013-14 വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്ത നോദ്ഘാടനവും മെസ്‌പൊ ഫെസ്റ്റ്-2013 ഉം കേരള സോഷ്യല്‍സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു പൊന്നാനി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സലാം ബാപ്പു.

മെസ്‌പൊ പ്രസിഡന്‍റ് അബൂബക്കര്‍ ഒരുമനയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ‘മെസ്‌പൊ ഫെസ്റ്റില്‍ ഒരുക്കിയ മുഹമ്മദ് ആദിലിന്റെ ചിത്ര പ്രദര്‍ശന ത്തിന്റെ ഉദ്ഘാടനവും സലാം ബാപ്പു നിര്‍വഹിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ്, ടി. പി. ഗംഗാധരന്‍, നൗഷാദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെസ്‌പൊ ജനറല്‍സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെസ്പോ ഫെസ്റ്റ് 2013 : സലാം ബാപ്പു മുഖ്യാതിഥി

June 26th, 2013

red-wine-film-director-salam-bappu-ePathram
അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ 2013 – 2014 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും മെസ്പോ കുടുംബ സംഗമവും (മെസ്പോ ഫെസ്റ്റ് 2013) ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

mespo-fest-2013-ePathram

പൊന്നാനി എം. ഇ. എസ്. കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും റെഡ് വൈൻ എന്ന സിനിമ യുടെ സംവിധായകനുമായ സലാം ബാപ്പു, മെസ്പോ ഫെസ്റ്റ് 2013 ഉല്‍ഘാടനം ചെയ്യും.

സാംസ്‌കാരിക സമ്മേളനം, ചിത്ര പ്രദര്‍ശനം, ശിങ്കാരി മേളം എന്നിവയും അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ ‘മെസ്പോ കലാസന്ധ്യ’ യും അരങ്ങിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുതന്ത്ര ശിരോമണി ടെലി ഫിലിം ഖത്തറില്‍ പ്രകാശനം ചെയ്തു

June 23rd, 2013

kuthanthra-shiromani-tele-film-releasing-qatar-ePathram
ദോഹ : ഡോണ്‍ വിഷ്വൽ ‍ഗ്രൂപ്പിന്റെ ബാനറിൽ ‍സലാം കൊടിയത്തൂർ ‍അണിയി ച്ചൊരുക്കിയ ‘കുതന്ത്ര ശിരോമണി’ എന്ന ടെലി ഫിലിമിന്റെ ഖത്തറിലെ പ്രകാശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിൽ ‍നടന്ന ചടങ്ങിൽ സള്‍ഫർ കെമിക്കൽ ‍മാനേജിംഗ് ഡയറക്ടർ ‍അഹമ്മദ് തൂണേരിക്ക് ആദ്യ പ്രതി നല്‍കി സിജി ഖത്തർ ‍ചാപ്റ്റർ പ്രസിഡണ്ടും എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. പി. ഷാഫി ഹാജി നിര്‍വഹിച്ചു.

salam-kodiyathoor-tele-cinema-kuthanthra-siromani-ePathram

സമകാലിക സമൂഹ ത്തിൽ ‍ധാര്‍മിക മൂല്യ ങ്ങളിൽ ‍ഊന്നി നിന്നു കൊണ്ട് സലാം കൊടിയത്തൂര്‍ നിര്‍വഹിക്കുന്ന കലാപ്രവര്‍ത്തനം ശ്ലാഘനീയ മാണെന്നും നന്മയെ സ്‌നേഹി ക്കുവരെല്ലാം ഇത്തരം സംരംഭ ങ്ങളെ പിന്തുണക്കണ മെന്നും സി. ഡി. പ്രകാശനം ചെയ്തു കൊണ്ട് ഡോ. എം. പി. ഷാഫി ഹാജി പറഞ്ഞു.

സലാം കൊടിയ ത്തൂരിന്റെ എല്ലാ ചിത്രങ്ങളും പോലെ കുതന്ത്ര ശിരോമണിയും കാഴ്ച യുടെയും സന്ദേശ ത്തിന്റേയും പുതിയ സംവേദന തലങ്ങൾ ‍ആസ്വാദകര്‍ക്ക് നല്‍കും എന്നാണു പ്രതീക്ഷ എന്ന് ചടങ്ങില്‍ പങ്കെടുത്ത എം. ടി. നിലമ്പൂർ ‍ പറഞ്ഞു.

ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാർ ‍ചോമ യിൽ, സൗദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. കെ. എം. മുസ്തഫ സാഹിബ്, ഫാലഹ് നാസര്‍, ഫാലഹ് ഫൗണ്ടേ ഷൻ ‍ജനറല്‍ മാനേജർ ‍കെ. വി. അബ്ദുല്ല ക്കുട്ടി, അക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ‍ശുക്കൂർ ‍കിനാലൂർ, ടെക്മാര്‍ക് എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ‍മുഹമ്മദ് അഷ്‌റഫ്, ഡോ. ജസ്റ്റിന്‍ ആന്റണി, സൂപ്പർ ‍സ്റ്റാർ ‍അസീസ് തുടങ്ങി നിരവധി പ്രമുഖർ പരിപാടി യിൽ ‍സംബന്ധിച്ചു.

കുതന്ത്ര ശിരോമണി എന്ന സിനിമ യുടെ ഖത്തറിലെ വിതരണ ക്കാരായ മീഡിയാ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സീനിയർ ‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂ ട്ടീവ് അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ ‍നന്ദി പറഞ്ഞു.

കോപ്പി കള്‍ക്ക് ഖത്തറില്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

തയാറാക്കിയത് :  കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ രക്തദാന ക്യാമ്പ് ജൂണ്‍ 21ന്‌

June 20th, 2013

logo-angamaly-nri-association-ePathram

അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എൻ. ആർ. ഐ. അസോസിയേഷന്‍ (ANRIA) അബുദാബി ചാപ്ടർ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അബുദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ച് ജൂണ്‍ 21 വെള്ളിയാഴ്ച ഖാലിദിയ മാളിനു സമീപമുള്ള അബുദാബി ബ്ലഡ് ബാങ്കില്‍ രാവിലെ 9 മുതൽ 4 മണി വരെ രക്തദാന ക്യാമ്പ് നടക്കുന്നത്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : റിജു : 055 50 14 942, ജസ്റ്റിന്‍ : 050 29 16 865

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസികളുടെ ആശങ്കകളും’ സെമിനാര്‍
Next »Next Page » ‘തിയറ്റര്‍ ദുബായ്’ അഞ്ചാംവാര്‍ഷികം : സുവീരനെ ആദരിക്കും »



  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine