കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

November 15th, 2024

kuwait-unveils-new-official-logo-and-visual-identity-ePathram
കുവൈത്ത് : പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കി. സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ്, രാജ്യത്തിൻ്റെ ദേശീയ നിറം എന്നറിയപ്പെടുന്ന നീല നിറത്തിലാണ് പുതിയ ലോഗോ രൂപ കല്പന ചെയ്തിട്ടുള്ളത്.

കുവൈത്ത് ഗവണ്മെണ്ടിൻ്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലുംവെബ് സൈറ്റ് എന്നിവയിൽ പുതിയ ലോഗോ ആയിരിക്കും.

മാത്രമല്ല ഈ ലോഗോ ഉപയോഗിക്കുവാനുള്ള മാർഗ്ഗ രേഖ യും പ്രസിദ്ധീകരിച്ചു. Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി

February 9th, 2021

abudhabi-indian-embassy-logo-ePathram
അബുദാബി : സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യ ങ്ങളിലേക്കുള്ള യാത്രാ വിലക്കിനെ തുടർന്ന് യു. എ. ഇ. യിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകണം എന്ന് യു. എ. ഇ. ഇന്ത്യൻ എംബസി അറിയിച്ചു.

നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശ്ശനമായി പാലിക്കണം എന്നതിനാല്‍  യു. എ. ഇ. വഴി യുള്ള സൗദി, കുവൈറ്റ് യാത്രകള്‍ തൽക്കാലം സാദ്ധ്യമല്ല എന്നും എംബസി വ്യക്തമാക്കി.

അതതു രാജ്യങ്ങളിലെ പുതിയ യാത്രാ നിയന്ത്രണങ്ങളും കൊവിഡ് വ്യവസ്ഥ കളും അനുസരിച്ച് മാത്രമേ യാത്ര ക്കാര്‍ക്ക് ഇനിയുള്ള തീരുമാനങ്ങൾ എടുക്കുവാന്‍ കഴിയൂ. വിദേശ രാജ്യങ്ങളിലേക്ക് വരുന്നവർ ആവശ്യ ത്തിനുള്ള പണം കൈയിൽ കരുതണം.

ഇപ്പോൾ യു. എ. ഇ. യില്‍ കുടുങ്ങി യവർ തിരികെ പോയതിനു ശേഷം, സ്ഥിതി ഗതികൾ സാധാരണ നില യിലേക്ക് എത്തിയാല്‍ യാത്ര തുടരണം എന്നും എംബസ്സി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ എ. ബി. എ തെറാപ്പിസ്റ്റു കള്‍ക്ക് തൊഴില്‍ അവസരം

July 14th, 2019

logo-norka-roots-ePathram
കുവൈറ്റ് : മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയ മുള്ള വനിതാ എ. ബി. എ. (Applied Behavior Analysis) തെറാപ്പിസ്റ്റു കള്‍ക്ക് കുവൈറ്റില്‍ തൊഴില്‍ അവസരം. 750 കുവൈറ്റ് ദിനാര്‍ (ഏകദേശം ഒന്നര ലക്ഷ ത്തോളം രൂപ) പ്രതിമാസ ശമ്പളം ലഭിക്കും. നോര്‍ക്ക റൂട്ട്സ് മുഖേന യാണ് ഇവരെ തെരഞ്ഞെ ടുക്കുക.

എ. ബി. എ. തെറാപ്പി യില്‍ പരി ശീലനം ലഭിച്ച വനിതാ തെറാ പ്പിസ്റ്റു കള്‍ സര്‍ട്ടി ഫിക്കറ്റും ബയോ ഡാറ്റ യും ജൂലായ് 25 നു മുമ്പായി rmt5.norka @ kerala. gov. in എന്ന ഇ -മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീ സര്‍ അറിയിച്ചു.

വിശദ വിവര ങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പ റിലും വിദേശത്തു നിന്നും 00 91 88 02 01 23 45, 00 91 – 471-27 70 540 എന്ന നമ്പറി ലും വിളിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1212310»|

« Previous « മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍
Next Page » മോശം ടയറുകള്‍ : 5,376 വാഹന ങ്ങൾ പിടിച്ചെടുത്തു »



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine