വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം

March 10th, 2019

kuwait-flag-ePathram
കുവൈറ്റ് : ഭര്‍ത്താക്ക ന്മാരുടെ സ്പോൺസർ ഷിപ്പിൽ കുവൈറ്റിൽ എത്തുന്ന വീട്ടമ്മ മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കു ന്നതിനുള്ള നട പടി കളിൽ മാറ്റം വരുത്തി.

കുടുംബ വിസ യിൽ എത്തു ന്ന വർക്ക് കുട്ടി കള്‍ കൂടെ ഉണ്ടാ യിരി ക്കണം, ഭർത്താവിന് 600 കുവൈത്തി ദീനാറിന് മേൽ ശമ്പളം ഉണ്ടാവണം, ഭർത്താ വിന്റെ ജോലി ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മ സിസ്റ്റ്, ഉപ ദേഷ്ടാ ക്കള്‍, യൂണി വേഴ്‌സിറ്റി അംഗ ങ്ങള്‍ എന്നി ങ്ങനെ ആയി രിക്കണം.

റോഡു കളിലെ വാഹന പ്പെരു പ്പം കുറച്ച് ഗതാ ഗത ക്കുരുക്കും തിരക്കും ഒഴിവാക്കുന്നതിനും കൂടി യാണ് നടപടി കളിൽ മാറ്റം വരുത്തിയത് എന്ന് അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കുന്നു

March 5th, 2019

kuwait-flag-ePathram
കുവൈറ്റ് : വിദേശി കളുടെ ഇഖാമ അഥവാ റസിഡന്‍സ് സ്റ്റിക്കര്‍ (താമസ രേഖ) പാസ്സ് പോര്‍ ട്ടുകളില്‍ പതി ക്കു ന്നത് മാര്‍ച്ച് 10 മുതല്‍ നിര്‍ ത്തലാ ക്കുന്നു എന്ന് അധി കൃതര്‍. താമസ രേഖ സംബന്ധിച്ച എല്ലാ വിവര ങ്ങളും സിവില്‍ ഐ.ഡി എന്ന തിരിച്ചറിയല്‍ കാര്‍ ഡില്‍ ഉള്‍ പ്പെടു ത്തുന്ന തായിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പു കളില്‍ നടപ്പാക്കുന്ന പരിഷ്‌കര ണങ്ങളുടെ ഭാഗ മായാ ണ് റസി ഡന്‍ സ് സ്റ്റിക്കര്‍ പതി ക്കുന്ന ത് നിര്‍ത്ത ലാക്കു ന്നത്.

ഇതോടെ സിവില്‍ ഐ. ഡി. കാര്‍ഡ് ഉപ യോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ മാര്‍ച്ച് 10 മുതല്‍ രാജ്യ ത്തേക്ക് വരുന്ന പ്രവാസി കള്‍ സിവില്‍ ഐ. ഡി കാര്‍ഡ്, പാസ്സ് പോര്‍ട്ട് എന്നിവയും കയ്യില്‍ കരുതണം എന്നും അധി കൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

August 18th, 2018

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന്‍ സംവി ധാനം ഒരുക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.

logo-uae-exchange-ePathram

 

ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും

Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028

എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.

kerala-chief-minister-s-distress-relief-fund-ePathram

യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ്‌ പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്‌ദത്തം ചെയ്തി ട്ടുണ്ട്.

ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്‌.

ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ

January 29th, 2018

kuwait-flag-ePathram
കുവൈറ്റ് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രാബല്യ ത്തില്‍ വന്നു. താമസ കുടിയേറ്റ രേഖ കൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന വിദേശി കള്‍ക്ക് പിഴയോ ശിക്ഷാ നട പടികളോ ഇല്ലാതെ രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയ പരിധി 2018 ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ യാണ്.

രേഖ കള്‍ ഇല്ലാതെ കഴിയുന്ന വിദേശികൾ ഇളവു കാലം പ്രയോ ജന പ്പെടു ത്തുകയും ഇങ്ങിനെ രാജ്യം വിടാൻ തയ്യാറായി വരുന്ന വിദേശി കള്‍ക്ക് എല്ലാ സഹായ ങ്ങളും ചെയ്തു കൊടുക്കും എന്നും ആഭ്യന്തര മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി സംരംഭം : ‘തസ്ബീഹ്’ സംഗീത ആല്‍ബം പ്രകാശനം വെള്ളിയാഴ്ച

January 13th, 2016

music-album-thasbeeh-ePathram
ദുബായ് : പ്രവാസി കളായ കലാ കാരന്മാരുടെ കൂട്ടായ്മ യില്‍ പിറവി യെടുത്ത ‘തസ്ബീഹ്’ എന്ന മാപ്പിള പ്പാട്ട് ആല്‍ ബത്തിന്റെ ഗള്‍ഫ് തല പ്രകാശനം  ജനുവരി 15 വെള്ളിയാഴ്ച കുവൈറ്റില്‍ വെച്ച് നടക്കും.

കുവൈറ്റിലെ പ്രവാസി കലാകാരന്‍ ഷാഫി മക്കാത്തി അവതരി പ്പിക്കുന്ന ‘തസ്ബീഹ്’ ആല്‍ ബത്തി ന്റെ രചനയും സംഗീതവും നല്‍കിയത് റാസിഖ് കുഞ്ഞി പ്പള്ളി.

ദുബായിലെ ഷംസുദ്ദീന്‍ കുഞ്ഞിപ്പള്ളി, സൗദി അറേബ്യ യിലെ ശുഐബ് വടകര എന്നിവര്‍ പ്രമുഖ ഗായക രോടൊ പ്പം ഇതിലെ ഗാന ങ്ങള്‍ക്കു ശബ്ദം നല്‍കി യിരി ക്കുന്നു. അജ്മാനിലെ ഹംസ ക്കുട്ടി എന്ന ഗാന രചയി താവ് തന്റെ ഒരു രചന യുമായി ഈ ആല്‍ബ ത്തില്‍ സഹകരിക്കുന്നു.

thasbeeh-mappila-ppattukal-ePathram

പ്രമുഖ ഗായക രായ മൂസ്സ എരഞ്ഞോളി, കണ്ണൂര്‍ ഷറീഫ്, രഹ്ന, താജുദ്ധീന്‍ വടകര, ആസിഫ് കാപ്പാട്, ഉദയ് രാമ ചന്ദ്രന്‍, ജിനീഷ് കുറ്റ്യാടി എന്നിവ രാണ് ഗാന ങ്ങള്‍ ആലപി ച്ചിരി ക്കുന്നത്.

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളായ പ്രവാസി കളുടെ ഓണ്‍ ലൈന്‍ സൗഹൃദ – സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പി ലൂടെ യാണ് ഈ കലാ കാരന്മാര്‍ ഒത്തു ചേര്‍ന്നതും ‘തസ്ബീഹ്’ എന്ന മാപ്പിള പ്പാട്ട് ആല്‍ബ ത്തിന്റെ പിറവി ഉണ്ടായതും.

ഇപ്പോള്‍ കുവൈറ്റ് കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന റോയല്‍ കളേഴ്സ് വാട്സാപ്പ് ഗ്രൂപ്പി ന്റെ ‘നക്ഷത്ര പ്പുലരി- 2016 ‘ എന്ന പരിപാടി യിലാണ് റിലീസ് ചെയ്യു ന്നത്.

കുവൈറ്റിലെ ഫഹാഹീല്‍ സൂഖ് സബാഹിലെ കോഹി ന്നൂര്‍ ഓഡിറ്റോ റിയ ത്തില്‍ ജനുവരി 15 വെള്ളി യാഴ്ച നടക്കുന്ന ചടങ്ങില്‍ ആല്‍ബ ത്തിന്റെ നിര്‍മ്മാതാവ് ഷാഫി മക്കാത്തി, ഗായിക പ്രീതാ നായര്‍ എന്നിവര്‍ ചേര്‍ന്ന് ‘തസ്ബീഹ്’ പ്രകാശനം ചെയ്യും. സാമൂഹ്യ- സാംസ്കാ രിക പ്രവര്‍ത്ത കരും കലാ കാര ന്മാരും ഗായകരും സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : 
ഷംസുദ്ദീന്‍ കുഞ്ഞിപ്പള്ളി (ദുബായ്)
+971 55 474 4157,

ഹംസക്കുട്ടി (അജ്മാന്‍)
+971 55 181 79 19.

ഷാഫി മക്കാത്തി (കുവൈറ്റ്)
+965  677 028 27, +965 699 776 05.

related news :

* മെഹ്ജബിന്‍ റിലീസ്‌ ചെയ്തു.

* ‘സ്നേഹത്തിന്‍ തീരത്ത്’ പ്രകാശനം ചെയ്തു.

* പ്രിയമുള്ള പാട്ടുകളുമായി ഷഫീക്ക്‌ റിയാസ്‌ ടീം.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി സംരംഭം : ‘തസ്ബീഹ്’ സംഗീത ആല്‍ബം പ്രകാശനം വെള്ളിയാഴ്ച

2 of 1212310»|

« Previous Page« Previous « എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോൾ മേള വെള്ളി യാഴ്ച
Next »Next Page » സമാജം അങ്കണ ത്തില്‍ കേരളോത്സവം തുടക്കമായി »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine