മത നിന്ദ : പ്രതികരിക്കേണ്ടത് ആശയം കൊണ്ട്

July 5th, 2010

kuwait-kerala-islahi-centre-epathramകുവൈറ്റ്‌ സിറ്റി : ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ച വിവാദ സംഭവത്തിലെ പ്രതിയായ തൊടുപുഴ ന്യൂമാന്സ് കോളേജിലെ അധ്യാപകനെ ആക്രമിച്ച്‌ കൈ വെട്ടി മാറ്റിയ സംഭവത്തെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ അപലപിച്ചു. പ്രതികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും, അതേ സമയം, സംഭവത്തിനു പിന്നില്‍ മത സ്പര്‍ദ്ധ വളര്ത്തി, അരാജകത്വം സൃഷ്ടിക്കാനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടോ എന്ന് മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സെന്റര്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പര മത നിന്ദയും സാമുദായിക വിദ്വേഷവും പോലുള്ള സങ്കുചിതവും ഹീനവുമായ നിലപാടുകളെ കൈയ്യൂക്ക് കൊണ്ടല്ല, ആശയം കൊണ്ടും, നിയമ നടപടികള്‍ കൊണ്ടുമാണ് നേരിടേണ്ടത്. എത്ര കടുത്ത വെല്ലുവിളികളെയും ആശയപരമായി പ്രതിരോധിക്കാന്‍ ഇസ്ലാമിന് ദാര്ശനികമായ കരുത്തുണ്ടായിരിക്കെ, വില കുറഞ്ഞ വാചാടോപങ്ങളോട് കായികമായി പ്രതികരിക്കുന്നത് തികച്ചും അനുചിതവും ആക്ഷേപാര്ഹവുമാണ്. പ്രവാചകനെ സ്നേഹിക്കുന്ന യഥാര്ത്ഥ വിശ്വാസികള്‍ മഹാനായ ആ ലോക ഗുരുവിന്റെ ഉദാത്തമായ അധ്യാപനങ്ങള്ക്ക് നിരക്കാത്ത പ്രതികരണ ശൈലികള്‍ സ്വീകരിക്കാവതല്ല. എന്നാല്‍ സങ്കുചിത താല്‍പ്പര്യങ്ങള്ക്ക് വേണ്ടി മത നിന്ദയും അക്രമ മാര്ഗങ്ങളും അവലംബിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും അവരുടെ രഹസ്യ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാകണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

  • അധ്യാപകന്റെ കൈ വെട്ടി മാറ്റി
  • - ജെ.എസ്.

    വായിക്കുക: , ,

    അഭിപ്രായം എഴുതുക »

    മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം

    April 1st, 2010

    കുവൈത്ത്‌ : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന്‌ നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട്‌ പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ കുവൈത്ത്‌ കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ്‌ കേരളാ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക്‌ തിരിച്ചറിയാന്‍ സമൂഹത്തിന്‌ സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത്‌ ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ്‌ അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

    - ജെ.എസ്.

    വായിക്കുക: , ,

    1 അഭിപ്രായം »

    കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍

    March 24th, 2010

    kuwait-kerala-islahi-centreകുവൈറ്റ്‌ : കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍ത്വുബ ജാംഇയ്യത്തുല്‍ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ കൌണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് കോഴിക്കോട് വൈസ്‌ പ്രസിഡന്റുമായും സാദത്തലി കണ്ണൂര്‍ ഫിനാന്‍സ്‌ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
     

    madani-azeez sadathali-abdussamad

     
    നേരത്തെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക്ക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ്‌ പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ്‌ ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അടങ്ങുന്ന ഓഡിറ്റ്‌ ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ്‌ സെക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ്‌ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് ഓഡിറ്റര്‍ ഫൈസല്‍ ഒളവണ്ണ അവതരിപ്പിച്ചു.

    പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ റിട്ടേണിംഗ് ഓഫീസര്‍മാരായ സാദത്തലി കണ്ണൂര്‍, സുനാഷ്‌ ശുക്കൂര്‍, നാസര്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

    പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ്‌ സെക്രട്ടറിമാര്‍ താഴെ പറയുന്നവരാണ്.

    എന്‍. കെ. അബ്ദുല്‍ സലാം (ജോയന്റ് സെക്രട്ടറി), മുഹമ്മദ്‌ അന്‍വര്‍ കാളികാവ് (ഓര്‍ഗനൈസിംഗ്), മുഹമ്മദ്‌ അഷ്‌റഫ്‌ എകരൂല്‍ (ദഅവ), ഫൈസല്‍ ഒളവണ്ണ (ക്യു. എച്ച്. എല്‍. സി.), ഷബീര്‍ നന്തി (പബ്ലിക്കേഷന്‍), ഇസ്മായില്‍ ഹൈദ്രോസ്‌ തൃശ്ശൂര്‍ (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹ്മാന്‍ അടക്കാനി (ക്രിയേറ്റിവിറ്റി), ടി. ടി. കാസിം കാട്ടിലപ്പീടിക (ഓഡിയോ വിഷ്വല്‍), മുഹമ്മദ്‌ അസ്‌ലം കാപ്പാട് (പബ്ലിക്‌ റിലേഷന്‍സ്‌), സുനാഷ്‌ ശുക്കൂര്‍ (വിദ്യാഭ്യാസം), സി. വി. അബ്ദുള്ള സുല്ലമി (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി (ഹജ്ജ്‌ ഉംറ).

    വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ കോയ (ഫിനാന്‍സ്‌), കെ. സി. മുഹമ്മദ്‌ നജീബ് എരമംഗലം (ഓര്‍ഗനൈസിംഗ്), റഫീഖ്‌ മൂസ മുണ്ടേങ്ങര (ദഅവ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ (ക്യു. എച്ച്. എല്‍. സി.), മുഹമ്മദ്‌ അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ലിക്കേഷന്‍), അബ്ദുല്‍ ലത്തീഫ് കെ. സി. (സോഷ്യല്‍ വെല്‍ഫയര്‍), ബാബു ശിഹാബ്‌ പറപ്പൂര്‍ (ക്രിയേറ്റിവിറ്റി), ഹബീബ്‌ ഫറോക്ക്‌ (ഓഡിയോ വിഷ്വല്‍), മുദാര്‍ കണ്ണ് (വിദ്യാഭ്യാസം), സി. പി. അബ്ദുല്‍ അസീസ്‌ (ലൈബ്രറി), മഖ്ബൂല്‍ മനേടത്ത് (പബ്ലിക്‌ റിലേഷന്‍സ്‌), ലുഖ്മാന്‍ കണ്ണൂര്‍ (ഹജ്ജ്‌ ഉംറ) എന്നിവരെ തെരഞ്ഞെടുത്തു.

    - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    12 of 12101112

    « Previous Page « യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
    Next » ഇ. എം. എസ് – എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine