കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

March 31st, 2015

kera-kuwait-logo-ePathram
കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.

അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.

ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

കേര ‘ഇഫ്താര്‍ സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

July 20th, 2014

കുവൈറ്റ് : എറണാകുളം റസിഡന്‍സ് അസോസി യേഷന്‍ (കേര) ഈ വര്‍ഷത്തെ ഇഫ്താര്‍ സ്‌നേഹ സംഗമം കുവൈറ്റിലെ അബ്ബാസിയ ഹയിഡയിന്‍ ഓഡിറ്റോറിയ ത്തില്‍ സംഘടി പ്പിച്ചു.

കുവൈറ്റിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അബ്ദുള്‍ റഹിമാന്‍ തങ്ങള്‍ ഇഫ്താര്‍ സന്ദേശം നല്കി ക്കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

സ്‌നേഹ വിരുന്നില്‍ മാധ്യമ പ്രധിനിധികള്‍, വിവിധ മത നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ഫാ. എബി എ. പോള്‍, സാരഥി പ്രതിനിധി ഷാജി. പി. ഐ, അബ്ദുള്‍ റഹിം എന്നിവര്‍ ആശംസ നേര്‍ന്നു. കേര വൈസ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

അജോ എബ്രഹാം സ്വാഗതം ആശംസിച്ചു. പരിപാടി കള്‍ക്ക് ബിനില്‍ സ്‌കറിയ ഡെന്നിസ്, റിസ്വാന്‍, ബിജു എസ്.പി, രാജീവ്, സോജന്‍ ചാണ്ടി, ഡഗ്ലാസ്, ശശി കുമാര്‍, ഹംസ കോയ എന്നിവര്‍ നേതൃത്വം നല്‍കുകയും ബോബി പോള്‍ നന്ദി പ്രകാശി പ്പിക്കുക യും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on കേര ‘ഇഫ്താര്‍ സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച

October 17th, 2013

കുവൈറ്റ്‌ : കേരള അസോസിയേഷൻ കുവൈറ്റും യു. എഫ്. എം. കുവൈറ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘നോട്ടം-2013’ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ ‘പ്രവാസി’ ഹാളിൽ നടക്കും.

കുവൈറ്റ്‌ ഉള്‍പ്പെടെ വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ നിന്നും നാട്ടില്‍ നിന്നുമായി ചിത്രീകരിച്ച പതിനഞ്ചോളം ചിത്ര ങ്ങള്‍ മേള യില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്‍ ഓപ്പണ്‍ ഫോറം നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി മദ്രസ്സകള്‍ സെപ്റ്റംബര്‍ ഏഴിന് തുറക്കുന്നു

September 5th, 2012

kuwait-kerala-islahi-centre-logo-epathram

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തപ്പെടുന്ന അബ്ബാസിയ, ഫാര്‍വാനിയ, സാല്‍മിയ ഇസ്ലാഹി മദ്രസ്സകള്‍ ഇസ്ലാഹി മദ്രസ്സ വേനല്‍ അവധിക്കു ശേഷം സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെന്റർ വിദ്യഭ്യാസ സെക്രട്ടറി അഷ്‌റഫ്‌ എകരൂല്‍ അറിയിച്ചു. അബ്ബാസിയ മദ്രസ്സ ഇന്ത്യന്‍ സെന്‍ട്രല്‍ സ്ക്കൂളിലും ഫര്‍വനിയ, സാല്‍മിയ, ഫഹഹീല്‍ മദ്രസ്സകള്‍ അതാത് സ്ഥലങ്ങളിലെ ദാറുല്‍ ഖുറാന്‍ സെന്ററുകളിലും വെള്ളി ശനി ദിവസങ്ങളില്‍ യഥാക്രമം വെള്ളി രാവിലെ 8 മുതല്‍ 10:30 വരെയും ശനി രാവിലെ 8.30 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കുന്നു. കുവൈറ്റിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് – 22432079, 55891890, 60617889

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

June 26th, 2012

kuwait-prime-minister-sheikh-jaber-al-mubarak-ePathram
കുവൈത്ത് : പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ – ഹമദ് അല്‍ സബ യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ രാജി വെച്ചതായി വാര്‍ത്താ വിതരണ മന്ത്രി ശൈഖ് മുഹമദ് അല്‍ മുബാറക് അല്‍ – സബാഹ് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത അല്‍ റായ്‌ ടെലിവിഷന്‍ ആണ് പുറത്തു വിട്ടത്.

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചു വിടുകയും 2009 – ലെ പാര്‍ലമെന്റ് പുനഃ സ്ഥാപിക്കുകയും ചെയ്തു കൊണ്ടുള്ള കോടതി വിധി ദിവസ ങ്ങള്‍ക്ക് മുമ്പ് വന്ന പാശ്ചാത്തല ത്തിലാണ് മന്ത്രിസഭ യുടെ രാജി. കോടതി വിധിയെ ത്തുടര്‍ന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ സദൂണിന്റെ നേതൃത്വ ത്തില്‍ 27 പ്രതിപക്ഷ എം. പി. മാര്‍ രാജി വെക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

3 of 1223410»|

« Previous Page« Previous « ഒമാനില്‍ പാസ്പോര്‍ട്ട് സേവനം മാറ്റുന്നു
Next »Next Page » പ്രതിഭാ സംഗമവും കുമ്മാട്ടി കവിതാ പുരസ്‌കാര ദാനവും »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine