എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

August 11th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് വെട്ടി ക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പ്രവാസി ഇന്ത്യ ക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരി ഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാന ങ്ങളെ യാണ്. ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും ഈ മാസം 22 മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഇന്ത്യ യിലേക്കുള്ള ബാഗേജ് പരിധി 30 കിലോ ഗ്രാമില്‍ നിന്ന് 20 കിലോ ഗ്രാമായി വെട്ടി ക്കുറക്കുന്നത് സാധാരണ ക്കാരായ ഗള്‍ഫ് മലയാളി കളെ യാണ് പ്രതികൂല മായി ബാധിക്കുന്നത്.

ലഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ തീരുമാന മെടുക്കുമെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തൃപ്തി കരമല്ല. ബഗേജ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നീക്കം ഉടന്‍ പിന്‍വലിക്കണ മെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോണി ഫൈനാര്‍ട്‌സ്, മനു കല്ലറ, അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ ആഗോള സംഗമം

August 2nd, 2013

st-thomas-college-kozhencherry-alumni-santhom-global-meet-2013-ePathram
ദുബായ് : ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കുടുംബ സംഗമം ആഗസ്റ്റ്‌ 9,10 തിയ്യതി കളില്‍ കോഴഞ്ചേരി സെന്റ് തോമസ് ഓഡിറ്റോറിയ ത്തില്‍ നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന യുടെ ആഭിമുഖ്യ ത്തില്‍ ‘സന്തോം ഗ്ലോബല്‍ മീറ്റ്‌ – 2013’ എന്ന പേരില്‍ ദുബായ് – ഷാര്‍ജ – നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ നേതൃത്വ ത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗോള സംഗമ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 12 മണിക്ക് തിരുവിതാം കൂറിന്റെയും കേരള ത്തിന്റെയും പൗരാണിക ചരിത്ര പ്രദര്‍ശനം നടക്കും.

വൈകീട്ട് 4.30 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന ‘സന്തോം രാഗലയം’ കലാ പരിപാടി കള്‍ നടക്കും.

ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 ‘ഗുരുവന്ദനം’ പരിപാടി യില്‍ മുന്‍കാല അദ്ധ്യാപകരെ ആദരിക്കുന്നു. മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്യും.

11.30 ന് പൊതു സമ്മേളനവും അവാര്‍ഡ് ദാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക- കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കളായ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇനി മുതല്‍ എമിറേറ്റ്‌സ് ഐ. ഡി. യി ലും ഇ – ഗേറ്റ്

August 1st, 2013

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യിലെ താമസക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ക്യൂ നില്‍ക്കാതെ എളുപ്പ ത്തില്‍ പുറത്ത് കടക്കാനാവുന്ന പുതിയ സംവിധാനം ഇ – ഗേറ്റ് ഇനി എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. 150 ദിര്‍ഹം നല്‍കി യാല്‍ രണ്ടു വര്‍ഷ ത്തേക്ക് ഇ – ഗേറ്റ് സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാകും. പുതുക്കാനുള്ള ചെലവും 150 ദിര്‍ഹം ആയിരിക്കും.

ഇ – ഗേറ്റ് സംവിധാനം നിയന്ത്രി ക്കുന്ന ആഭ്യന്തര മന്ത്രാലയ ത്തിന്റെ കേന്ദ്ര ങ്ങളില്‍ ഈ സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡുകളില്‍ ഏര്‍പ്പെടുത്താം. ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡു കളായി ഉപയോഗിക്കുന്ന എമിറേറ്റ്‌സ് ഐ. ഡി, ഇ – ഗേറ്റ് സൗകര്യം കൂടി ഇതില്‍ ബന്ധിപ്പിക്കുന്നതോടെ യാത്രയ്ക്കും ഉപയോഗിക്കാം.

യാത്ര യ്ക്കായി ഇ – ഗേറ്റ് കാര്‍ഡു കള്‍ നേരത്തേ ത്തന്നെ വാങ്ങിയ വര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് എമിറേറ്റ്‌സ് ഐഡന്‍റിറ്റി അതോറിറ്റി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി »



  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine