അബുദാബി : ഏഴാമത് അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബര്‍ 24 മുതല്‍ മെറീനാ മാളിൽ തുടങ്ങും. നൂറ് വയസ്സ് പിന്നിട്ട ഇന്ത്യന്‍ സിനിമ ക്ക് പ്രത്യേക അംഗീകാരം നല്‍കി കൊണ്ട് ‘ഹോണർ ഇന്ത്യന്‍ സിനിമ’ എന്ന പേരില്‍ നടക്കുന്ന പ്രത്യേക വിഭാഗ ത്തിൽ ഇന്ത്യൻ ക്ളാസിക് ചിത്ര ങ്ങള്‍ കാണുന്ന തിനുള്ള അവസരം സംഘാടകർ ഒരുക്കും.
കഴിഞ്ഞ നൂറു വർഷ ത്തിനിട യിൽ ഇന്ത്യൻ സിനിമാ രംഗത്ത് പതിയ മാനങ്ങൾ തീരത്ത ക്ലാസ്സിക് ചിത്ര ങ്ങളാണ് ഈ വിഭാഗ ത്തിൽ പ്രദർശിപ്പിക്കുന്നത്. ഋതിക് ഘട്ടക്ക്, ഗുരുദത്ത്, മണി കൗള്‍ തുടങ്ങിയ പ്രതിഭാധനൻ മാരായ സംവിധായ കരുടെ ചിത്ര ങ്ങളും മേള യിൽ ഉണ്ടാകും. സിനിമാ നിര്‍മാണ ത്തിൽ ലോക ത്തിലെ പ്രധാന കേന്ദ്രം എന്ന നില യിലാണ് ഇന്ത്യന്‍ സിനിമ ക്ക് ആദരം ഒരുക്കുന്നത്.
ഇന്ത്യന്‍ സിനിമകള്‍ കൂടാതെ ലോക സിനിമ യിലെ ക്ലാസ്സിക് ചിത്ര ങ്ങളും ചലച്ചിത്രോത്സവ ത്തില്‍ പ്രദര്‍ശിപ്പിക്കും. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍െറ ഡയല്‍ എം ഫോര്‍ മര്‍ഡര്‍, സെര്‍ജിയോ ലിയോ ണിന്‍െറ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റ്, ജാക്വസ് ഡെമി സംവിധാനം ചെയ്ത ദ അംബ്രലാസ് ഓഫ് ചെര്‍ബുര്‍ഗ് തുടങ്ങിയ ചിത്ര ങ്ങളാണ് ലോക ക്ളാസിക് വിഭാഗ ത്തില്‍ പ്രദര്‍ശിപ്പി ക്കുന്നത്. ഫിലിം ഫെസ്റ്റിവെല്‍ നവംബര്‍ രണ്ടിനു സമാപിക്കും.
കഴിഞ്ഞ വര്‍ഷം അബുദാബി ചലച്ചിത്രോല്‍സവ ത്തില്‍ ഇന്ത്യ യെ പ്രതി നിധീകരിച്ച് മലയാള ത്തിന്റെ മെഗാതാരം മമ്മൂട്ടി പങ്കെടു ത്തിരുന്നു.
- pma