അബുദാബി : അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും വിദ്യാര്‍ഥി കളുടെ ഭാവിയെ കരുതി ഈ സ്കൂളുകള്‍ മൂന്നു വര്‍ഷം തുടര്‍ന്നും പ്രവര്‍ത്തി ക്കാന്‍ അബുദാബി എജുക്കേഷന്‍ കൌണ്‍സില്‍ സ്വന്തം സ്കൂള്‍ വിട്ടു കൊടുക്കുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചു പൂട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ തങ്ങളുടെ ഭാവി എന്താകും എന്നറിയാതെ വിഷമിച്ച 1400ഓളം കുട്ടി കള്‍ക്ക് ആശ്വാസകര മാകുന്ന നിര്‍ദ്ദേശ വുമായിട്ടാണ് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രംഗത്ത് വന്നിരിക്കുന്നത്.
സ്കൂളിലെ കുട്ടികളെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന ബദല്‍ സംവിധാന മാണ് അഡെക് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും എല്ലാ കുട്ടികളെയും അധ്യാപകരെയും അഡെകിന്‍െറ കീഴിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റാനും മൂന്ന് വര്‍ഷം പ്രവര്‍ത്തനം തുടരാനുമാണ് തീരുമാനിച്ചത്.
രക്ഷിതാക്ക ളുടെയും കുട്ടികളുടെയും അഭ്യര്‍ത്ഥന മാനിച്ചും അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടല്‍ മൂലവു മാണ് ആയിരത്തി നാനൂറു കുട്ടികളുടെ ഭാവി അനിശ്ചിതത്വ ത്തില്‍ അവാതിരിക്കാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.
നഗര ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്കൂളുകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു വര്‍ഷം മുമ്പു തന്നെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും മാനേജു മെന്റുകള്‍ ഇക്കാര്യം രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചിരി ക്കുകയായിരുന്നു.
സെപ്തംബര്‍ മൂന്നാം വാരം സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസ് പതിച്ച തോടെ യാണ് രക്ഷിതാക്കലും കുട്ടികളും അങ്കലാപ്പില്‍ ആയത്.
ഉടനെ തന്നെ മറ്റൊരു സ്കൂള്‍ കണ്ടെത്താ നുള്ള പ്രായോഗിക ബുദ്ധി മുട്ടുകള്‍ അധികൃതരുടെ മുന്നില്‍ രക്ഷിതാക്കള്‍ എത്തിച്ച തോടെയാണ് ഇത്രയും വിദ്യാര്‍ത്ഥി കളുടെ ഭാവിയെ മുന്‍ നിറുത്തി നഗര ത്തില്‍ തന്നെ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു സ്കൂളില്‍ മൂന്നു വര്‍ഷം കൂടി പ്രവര്‍ത്തിക്കാനും തുടര്‍ന്ന് സ്കൂള്‍ സോണില്‍ നിര്‍മ്മിക്കുന്ന സ്വന്തം കെട്ടിട ത്തിലേക്ക് മാറാനും A D E C പുതിയ തീരുമാനം അറിയിച്ചിരി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം