അബുദാബി : ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അടുത്ത അധ്യയന വര്‍ഷം അല്‍ വത് ഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 3, 450 വിദ്യാര്‍ ത്ഥി കള്‍ക്ക് പഠന സൗകര്യം ലഭ്യമാകും.
27, 500 ചതുരശ്ര മീറ്ററില്‍ പുതിയ ക്യാമ്പസ് നിര്‍മിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ സ്‌കൂള്‍ അധികൃതരും നിര്‍മാണ കമ്പനി യായ എയര്‍ ലിങ്ക് ഇന്‍റര്‍നാഷണലും ഒപ്പു വെച്ചു.
രണ്ടു ഘട്ട മായാണ് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തി യാക്കുക. ഇതില്‍ ആദ്യ ഘട്ടം 2014 ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതോടെ കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറു വരെ യുള്ള ക്ലാസു കളില്‍ പ്രവേശനം ലഭിക്കും. തുടര്‍ന്ന് രണ്ടാം ഘട്ട നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.
അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബി. ആര്‍. ഷെട്ടിയും എയറോലിങ്ക് കമ്പനി സി. ഇ. ഒ. അനില്‍ പിള്ളയും ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചു. സ്‌കൂള്‍ ഡയറക്ടര്‍മാരായ പി. ബാവ ഹാജി, സര്‍വോത്തം ഷെട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സി. വിജയ ചന്ദ്ര എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം