ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി

July 13th, 2015

ramadan-epathram ദുബായ് : ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യം ആകുമെന്നും അത് പ്രകാരം ഈദുല്‍ ഫിത്വർ ജൂലായ്‌ 17 വെള്ളി യാഴ്ച ആയിരിക്കും എന്ന് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി (ഐ. സി. ഒ. പി.) പ്രഖ്യാപിച്ചു. അറബ് മേഖല യിലെ ബഹു ഭൂരി ഭാഗം രാജ്യ ങ്ങളിലും ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ ദൃശ്യ മാകും എന്നും 17 ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാൻ കഴിയും എന്നു മാണ് സമിതിയുടെ നിരീക്ഷണം.

വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കാണുക യാണെങ്കില്‍ റമദാൻ വ്രതം 29 എണ്ണമേ ലഭിക്കൂ. മാസപ്പിറവി കാണാത്ത പക്ഷം റമദാൻ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച പെരുന്നാൾ ആയിരിക്കും

- pma

വായിക്കുക: ,

Comments Off on ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

July 10th, 2015

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. തജ്‌വീദില്‍ സീനിയര്‍ വിഭാഗ ത്തില്‍ സിറിയന്‍ സ്വദേശി യായ ബസല്‍ റയ്യഹാ മുസ്തഫ, ഇന്ത്യന്‍ സ്വദേശി സിറാജുദ്ദീന്‍ ഊദമല എന്നി വര്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.

ജൂനിയര്‍ വിഭാഗ ത്തില്‍ ലബനോന്‍ സ്വദേശി യായ സാലിഹ് നബീല്‍ എല്‍മീര്‍, ഇന്ത്യ ക്കാരനായ മുഹമ്മദ് അസ്വീം അബ്ദുല്‍ റശീദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥ മാക്കി. ഒന്നാം വിഭാഗത്തില്‍ താജികിസ്ഥാന്‍ സ്വദേശി മുഹമ്മദ് മുഹമ്മദലീവ്, ലബനാന്‍ സ്വദേശി സുലൈമാന്‍ നബീല്‍ എല്‍മീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാന ങ്ങള്‍ നേടി. അഞ്ചാം വിഭാഗ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും ഈജിപ്തുകാരനായ മുഹമ്മദ് അല്‍ മുസല്ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

second-quran-recitation-competition-winners-ePathram

മൂന്ന് ദിവസം നീണ്ടു നിന്ന ഏഴ് വിഭാഗ ങ്ങളിലായി നടന്ന പാരായണ മത്സരം അബുദാബി മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ യാണ് സംഘടി പ്പിച്ചത്. വിദേശി കളും സ്വദേശി കളുമായി 200 മത്സരാ ര്‍ത്ഥി കൾ ഏഴ് വിഭാഗ ങ്ങളിലായി നടന്ന മത്സര ത്തില്‍ പങ്കാളികളായി. മത്സരം പൂര്‍ണ വിജയ മായിരുന്നു എന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഫീഖ്, അസി. കണ്‍വീനര്‍ മുഹ്‌സിന്‍ എന്നിവര്‍ പറഞ്ഞു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാർഷിക ദിനമായ റമദാൻ 19 നു നടത്തിയ ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെയുള്ള ഫോട്ടോ പ്രദര്‍ശനം അബുദാബി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി ഉദ്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദലാല്‍ അല്‍ ഖുബൈസി സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് ഉഹീദ, അലി അല്‍ ഖൂരി, ഡോ. താഹ, ഹരീന്ദ്രന്‍, ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

കൈയ്യക്ഷര ങ്ങളുടെ കമനീയത യില്‍ സമ്പൂര്‍ണ്ണ വേദ പുസ്തക രചന പൂര്‍ത്തീകരിച്ചു

July 5th, 2015

hand-written-bible-in-marthoma-church-ePathram
അബുദാബി: കാലപ്രവാഹത്തില്‍ കണ്‍ മറയുന്ന കമനീയ കൈപ്പട യില്‍ കാലാ തീതമായ ദൈവവ ചനങ്ങളിലെ അകം പൊരുളുകളുടെ അക്ഷര ചിത്രവുമായി അബുദാബി മാര്‍ത്തോമ്മാ സേവിക സംഘ ത്തിലെ അംഗങ്ങള്‍ ആരംഭിച്ച സമ്പൂര്‍ണ്ണ വേദ പുസ്തകരചന പൂര്‍ത്തീകരിച്ചു. അഞ്ഞൂറിലേറെ വനിത കളുടെ പതിനൊന്നു മാസം നീണ്ട യജ്ഞ ത്തിലൂടെ യാണ് വേദ പുസ്തക കൈയ്യെഴുത്തു പ്രതി പൂര്‍ത്തിയായി രിക്കുന്നത്.

അബുദാബി മാര്‍ത്തോമ്മാ സേവിക സംഘ ത്തിന്റെ നാല്‍പ്പതാമത് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് വേദ പുസ്തകം മുഴുവനായി കൈ കൊണ്ട് എഴുതി തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

കമനീയമായ കൈയ്യെഴുത്തിന്റെ ആകര്‍ഷണീയതയും തൂലികയില്‍ നിന്നും കടലാസ്സു കളിലേക്ക്‌ ഉതിര്‍ന്നു വീണിരുന്ന വരികള്‍ പകര്‍ന്നിരുന്ന ഹൃദയ ബന്ധ ങ്ങളിലെ ഊഷ്മളതയും ആധുനിക ആശയ വിനിമയ ഉപാധികളുടെ കുത്തൊഴു ക്കില്‍ നഷ്ട മാകുന്ന സാഹചര്യത്തിലാണ് വനിതകളുടെ സംഘം എഴുത്തിന്‍റെ ആവേശ വുമായി മഷി നിറച്ച പേന കളി ലേക്ക് മടങ്ങി പ്പോകാന്‍ തീരുമാനിച്ചത്.

വേദപുസ്തക വചനങ്ങള്‍ സ്വന്തം കൈപ്പട യില്‍ എഴുതി തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന വിശ്വാസ ദൃഡതയും ഒത്തൊരുമ യുടെ സന്തോഷവും അഭി മാനവും ലക്ഷ്യ മിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചത് എന്നു ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം അഭിപ്രായപ്പെട്ടു. 31102 വാക്യ ങ്ങളി ലായി പരന്നു കിടക്കുന്ന സമ്പൂര്‍ണ്ണ വേദപുസ്തക ത്തെ 9 വോള്യങ്ങ ളിലായി 3100 പേജു കളിലാണ് കയ്യെഴുത്തില്‍ തയ്യാറാക്കി യിരിക്കുന്നത്. മൂന്ന് തലമുറ കളിലെ അംഗ ങ്ങള്‍ ഇതില്‍ പങ്കു ചേര്‍ന്നു എന്ന പ്രത്യേകത യുമുണ്ട്.

പ്രസിഡന്റ്‌ റവ. പ്രകാശ്‌ എബ്രഹാം, വൈസ്പ്രസിഡന്റ്‌ റവ. ഐസ്സക് മാത്യു, സൂസന്‍ ചാക്കോ, സെക്രട്ടറി ജിന്‍സി സാം, ജനറല്‍ കണ്‍വീനര്‍ വല്‍സാ ജേക്കബ്, സിസിലി ജേക്കബ്, വല്‍സാ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on കൈയ്യക്ഷര ങ്ങളുടെ കമനീയത യില്‍ സമ്പൂര്‍ണ്ണ വേദ പുസ്തക രചന പൂര്‍ത്തീകരിച്ചു

തീവ്രവാദവും ഭീകരവാദവും നാടിന്നാപത്ത് : കാന്തപുരം

July 5th, 2015

kantha-puram-in-icf-dubai-epathram
അബുദാബി : തീവ്രവാദവും ഭീകരവാദവും നാടിന് ആപത്താണ് എന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍

അബുദാബി നാഷനല്‍ തിയേറ്ററില്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമദാന്‍ പ്രഭാഷണ വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ഇസ്ലാം ഒരിക്കലും അക്രമമായി യുദ്ധം ചെയ്തിട്ടില്ല. പ്രവാചക ശ്രേഷ്ഠരെ നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ ശത്രു പക്ഷത്തോടുള്ള പ്രതിരോധം എന്ന നില യിലാണ് യുദ്ധം ചെയ്തത്. തീവ്രവാദ ത്തേയും ഭീകര വാദ ത്തേയും ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സമാധാനവും സൗഹൃദവും ഐക്യ വുമാണ് ഇസ്ലാം പഠിപ്പിച്ചതെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.

ബദ്‌റില്‍ ശുഹദാക്കളായ സ്വഹാബി കളെ അനുസ്മരി ക്കേണ്ടുന്ന സമയ മാണിപ്പോള്‍. ബദറില്‍ ശത്രു പക്ഷത്തേക്കാള്‍ ആള്‍ബലം കൊണ്ടും ആയുധം കൊണ്ടും മുസ്‌ലിംകള്‍ തുച്ച മായിരുന്നു. മനക്കരുത്താണ് ബദറില്‍ മുസ്‌ലിം പക്ഷം വിജയിക്കുവാന്‍ കാരണം. രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തി ക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.

പത്മശ്രീ എം. എ. യൂസുഫലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശൈഖ് ഖലീഫ പ്രോഗ്രാം കോഡിനേറ്റര്‍ ഖലീഫ മുബാറക് അല്‍ ദാഹിരി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കാശ്മീര്‍ ക്യാബിനറ്റ് മന്ത്രി ദുല്‍ഫുക്കാര്‍ ചൗധരി, സൈഫുദ്ദീന്‍ ബട്ട് എം. എല്‍. സി., ശഫീഖ് അഹമ്മദ് എം. എല്‍. എ., സലാഹുദ്ദീന്‍ ബട്ട്, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മജീദ് ഹാജി, ലത്വീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on തീവ്രവാദവും ഭീകരവാദവും നാടിന്നാപത്ത് : കാന്തപുരം

ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു

July 5th, 2015

adviser-sheikh-ali-al-hashimi-receiving-memento-ePathram
അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്ന തിന്റെ ഭാഗമായി യു. എ. ഇ. പ്രസിഡണ്ടിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു.

അബുദാബി അല്‍ ഹസ്ന പാലസ് മജ്ലിസില്‍ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍, സൊസൈറ്റി പ്രസിഡന്റ് എം. സുലൈമാന്‍ കുഞ്ഞ് അവാര്‍ഡ് സമ്മാനിച്ചു.

മത – വിദ്യാഭ്യാസ – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി അബുദാബി ഘടകം, മുന്‍ കാല ങ്ങളില്‍ ഇമാം ഇബ്രാഹിം കുട്ടി മൌലവി, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, പദ്മശ്രീ എം. എ. യൂസഫലി, അബ്ദുള്ള അബ്ദുല്‍ റഹ്മാന്‍ സലാം അല്‍ ഹുസ്നി എന്നിവരെ ആദരിച്ചിരുന്നു.

കേരളത്തില്‍ കൊല്ലം ജില്ലയിലെ മയ്യനാട് പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന രോഗികളുടെ ചികിത്സ യും, നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം ചെയ്തും നിരവധി സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി അബുദാബി ഘടകം സജീവമാണ്.

വിശദ വിവരങ്ങള്‍ക്ക് : എം. സുലൈമാന്‍ കുഞ്ഞ് 050 – 581 2926

- pma

വായിക്കുക: , , ,

Comments Off on ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു


« Previous Page« Previous « റമദാനില്‍ ചുവപ്പു സിഗ്നലില്‍ കുടുങ്ങിയത് 2209 വാഹനങ്ങൾ
Next »Next Page » തീവ്രവാദവും ഭീകരവാദവും നാടിന്നാപത്ത് : കാന്തപുരം »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine