അബുദാബി : മുസ്സഫയിലെ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ സംഘടി പ്പിച്ച ഓണാ ഘോഷം ശ്രദ്ധേയ മായി.
വൈവിധ്യമാർന്ന പരിപാടി കളോടെ ദേവാലയ അങ്കണത്തില്‍ നടത്തിയ ഓണാ ഘോഷം, ഇടവക വികാരി ഫാദർ അനി സേവ്യർ ഉത്ഘാടനം ചെയ്തു. ഫാദർ അശോക് ഓണ സന്ദേശം നല്കി.
തിരുവാതിരക്കളി, മാർഗ്ഗംകളി, വഞ്ചിപ്പാട്ട്, തുടങ്ങീ വിവിധ കലാ പരിപാടി കൾ അരങ്ങേറി.
ഇടവകാംഗങ്ങൾ പങ്കെടുത്ത വടം വലി മത്സരം ഓണാഘോഷ ങ്ങൾക്ക് മാറ്റുകൂട്ടി. 18 വിഭവ ങ്ങൾ ഒരുക്കിയ ഓണ സദ്യക്കു മൂവായിര ത്തോളം പേർ പങ്കെടുത്തു.
മലയാളം കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയരക്ടർ ഫാദർ ജോണി പടിഞ്ഞാറേ ക്കര സ്വാഗതവും പ്രോഗ്രാം കോഡി നേറ്റർ ബിജു ഡോമിനിക് നന്ദിയും പറഞ്ഞു.
ഫാദർ ജോണി, ഷാജി ജോർജ്ജ്, ലിനുപീറ്റർ, ജോബി, ജോജി സെബാസ്റ്റ്യൻ, ബിനു ജോണ്‍, ലാലി ജോസഫ്, ബിനു തോമസ് തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.




അബുദാബി : ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യ ങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോ ഷിക്കുന്നു. ഒമാനില്‍ ശനിയാഴ്ച യാണ് പെരുന്നാള്‍. അബുദാബി ഭരണാധി കാരികളും രാജ കുടുംബാംഗ ങ്ങളും രാവിലെ ശൈഖ് സായിദ് പള്ളി യില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടത്തും.
ദുബായ് : സർക്കാർ – സ്വകാര്യ മേഖല യിലെ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങൾ യു. എ. ഇ. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാൻ 29 (ജൂലായ് 16) മുതല്‍ ഈദ് ഒന്ന്, രണ്ട്, മൂന്ന് ദിവസ ങ്ങളിലാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖലയില്‍ ശവ്വാല്‍ ഒന്ന്, രണ്ട് ദിവസങ്ങ ളിലായിരിക്കും അവധി 

























