അബുദാബി : ആവശ്യമായത് മാത്രമേ റമദാനില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നും അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത കുറക്കും എന്നും ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് അബുദാബി യില്‍ പറഞ്ഞു. യു. എ. ഇ. പ്രസിഡന്റിന്റെ അതിഥി യായി ഇവിടെ എത്തിയ തായിരുന്നു ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്.
പാപ മോചനത്തിനായി വിശ്വാസി കള്‍ മനസ്സും ശരീരവും അല്ലാഹു വിലേക്ക് സമര്‍പ്പിക്കണം. ജനന ത്തിനും മരണ ത്തിനും ഇട യിലുള്ള വളരെ ചെറിയ ഈ സമയം മനുഷ്യന് തന്റെ ചിന്ത കളേയും പ്രവര്‍ത്തി കളെയും തെറ്റായ മാര്‍ഗ ത്തിലൂടെ തിരിച്ചു വിടരുത്. ചെയ്തു പോയ തെറ്റു കളെ ക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നവന് പാപ മോചനത്തിന് അവസര മുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പി ക്കുന്നതും അതാണ്. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഉമൈര്‍ ഇബ്നു യൂസുഫ് പള്ളി യില്‍ പ്രഭാഷണം നടത്തുക യായിരുന്നു ഹുസൈന് സഖാഫി.
കഴിഞ്ഞ കാലത്തെ വീഴ്ചകളെ സ്വയം തിരുത്തി മുന്നോട്ട് പോകാന്‍ മാനവ രാശിയെ പ്രോത്സാഹി പ്പിക്കുന്ന മാസ മാണ് റമദാന്. ഏതൊരു തിന്മയും മനുഷ്യനെ അന്ധ കാര ത്തിലേക്ക് നയിക്കുക യും മുന്നോട്ടുള്ള പ്രയാണ ത്തിന് സ്വയം വിലങ്ങു തടി തീര്‍ക്കുന്നതു മായിരിക്കും.
എന്നിലെ പാപം അല്ലാഹു പൊറുത്തു തന്നിരിക്കുന്നു എന്ന ചിന്ത യാണ് വിശ്വാസി യെ അവന്റെ ഭാവി കാല ജീവിത ത്തിന് വഴി തെളിയി ക്കുന്നത്. സാമൂഹിക സേവന ത്തിലേക്കും മറ്റുള്ള വന്റെ പ്രയാസ ങ്ങളെ മനസ്സി ലാക്കുന്ന തിലേക്കും തന്റെ മനസ്സിനെ പാക പ്പെടുത്താന് നോമ്പുകാരന് കഴി യുന്നു. അല്ലാഹുവിന്റെ കാരുണ്യം, ഇടമുറിയാതെ ഭൂമി യിലോട്ട് വര്‍ഷിക്കുന്ന മാസമാണ് റമദാന്.
ചെയ്തു പോയ തെറ്റു കളില്‍ പശ്ചാത്തപിച്ച് കുടുംബ ത്തിനും സമൂഹ ത്തിനും മാത്രമായി ജീവിക്കണമെന്നും ഹുസൈന് സഖാഫി ഉല്‍ബോധിപ്പിച്ചു.