റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

October 5th, 2015

ymca-devotional-song-revive-releasing-ePathram
ഷാര്‍ജ : ജോജോ അലക്‌സാണ്ടര്‍ രചന നിര്‍വഹിച്ച് ജോര്‍ജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയര്‍ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആല്‍ബം ‘റിവൈവ്’ പ്രകാശനം ചെയ്തു.

ഷാര്‍ജ വൈ. എം. സി. എ. യുടെ ഓണാ ഘോഷ ത്തോട് അനു ബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ച്, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ തോമസ്, ദുബായ് യൂണിറ്റ് പ്രസിഡന്റ് മനോജ് ജോര്‍ജിന് സി ഡി നല്‍കി യാണ് പ്രകാശനം നിര്‍വഹിച്ചത്.

വൈ. എം. സി. എ. നാഷണല്‍ പ്രതിനിധി സാജന്‍ വേളൂര്‍, സാമൂഹ്യ പ്രവര്‍ ത്ത കന്‍ അഷ്‌റഫ് താമര ശ്ശേരി, ജോര്‍ജ് മാത്യു ചെറിയത്ത്, അലക്‌സ് വര്‍ഗീസ്, ജിജോ കളീക്കല്‍, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ജെയിംസ്, മരിയ സുസന്‍ ബിനോ തുടങ്ങിയവര്‍ സംബന്ധിച്ചു.

അലക്‌സ് വര്‍ഗീസ് സംവിധാനം ചെയ്ത സംഭാഷണ ത്തോട് കൂടിയ ഈ സംഗീത ആല്‍ബ ത്തിന്റെ ഛായാഗ്രഹണം എഡിറ്റിംഗ് എന്നിവ റിയാസ് ടൈംപാസ് നിര്‍വ്വഹി ച്ചിരിക്കുന്നു.

മരിയ ബിനോയും, സൂസന്‍ ബിജു വര്‍ഗീസും ആണ് പ്രധാന കഥാ പാത്രങ്ങളെ അവതരി പ്പിച്ചിരി ക്കുന്നത്.

വാര്‍ത്ത അയച്ചത് : റോജിന്‍ പൈനുംമൂട്

- pma

വായിക്കുക: , , ,

Comments Off on റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം

October 4th, 2015

kantha-puram-aboobacker-musliyar-in-abudhabi-ePathram
ദുബായ് : ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വ ങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി യും ഈ വര്‍ഷവും ഇടം നേടി.

ഇസ്ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വ ങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തി ജോര്‍ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെനറര്‍ പുറത്തിറ ക്കിയ ‘ദ് മുസ്ലിം 500’ എന്ന 2016 ലെ പതിപ്പിലാണ് ഈ വിവരം.

തുടര്‍ച്ച യായി അഞ്ചാം വര്‍ഷ മാണ് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടിക യില്‍ ഇടം നേടുന്നത്. ഖലീല്‍ അല്‍ ബുഖാരി ഇത് നാലാം തവണയും.

മുസ്ലിം സമൂഹ ത്തിന് നല്‍കിയ സേവന ങ്ങളെ മാനദണ്ഡ മാക്കിയാണ് തെരഞ്ഞെടുപ്പ്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം, മുഫ്തി അഖ്തര്‍ റസാഖാന്‍ ഖാദിരി, ഖമറു സ്സമാന്‍ ആസ്മി, ആമിര്‍ ഖാന്‍, ഡോ. സാക്കിര്‍ നായിക്, ശാക്കിറലി നൂരി, എ. ആര്‍. റഹ്മാന്‍, അസദുദ്ദീന്‍ ഒവൈസി എം. പി., ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദുവി തുടങ്ങി യവരും ഇന്ത്യ ക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം

വര്‍ഗ്ഗീയതക്ക്‌ എതിരെ ‘സ്നേത്തിനൊരു സെല്‍ഫി’ കാമ്പയിന്‍

September 30th, 2015

kmcc-nadapuram-snehathinoru-selfie-ePathram
അബുദാബി : സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യ ത്തില്‍ വര്‍ഗ്ഗീയ – സങ്കുചിത ചിന്താഗതി ക്കാരെ ഒറ്റ പ്പെടു ത്തു ന്നതിനും പുതു തല മുറ യില്‍ സമാധാന സന്ദേശം എത്തി ക്കുന്ന തിനും വേണ്ടി അബുദാബി നാദാപുരം മണ്ഡലം കെ. എം. സി. സി. കമ്മറ്റി സംഘടി പ്പിക്കുന്ന സെല്‍ഫി കാമ്പ യിന് ഒക്ടോബര്‍ 1 വ്യാഴാഴ്ച അബുദാബി യില്‍ തുടക്ക മാവും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഒരുക്കുന്ന ‘സ്നേഹത്തി നൊരു സെല്‍ഫി’ എന്ന പരിപാടി, എം. എ. എല്‍. മാരായ കെ. എം. ഷാജി, അഡ്വക്കെറ്റ് വി. ടി. ബല്‍റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

‘വര്‍ഗീയതക്ക് എതിരെ പ്രതിരോധം’ എന്ന സന്ദേശം നല്‍കുന്ന സെല്‍ഫി ഫോട്ടോ എടുത്ത് കെ. എം. സി. സി. നാദാ പുരം മണ്ഡലം കമ്മറ്റി യുടെ ഫേയ്സ് ബുക്ക്‌ പേജില്‍ അടി ക്കുറി പ്പോടെ ഷെയര്‍ ചെയുക. ഏറ്റവും നല്ല സെല്‍ഫി ക്കും അടി ക്കുറി പ്പിനും പതിനായിരത്തി ഒന്ന് രൂപ സമ്മാനവും നല്‍കും. പ്രചാരണ കാമ്പയി ന്റെ സമാപനം നവംബറില്‍ നാദാ പുരത്തു നടക്കും. കോളേജ് – സ്കൂള്‍ തല ങ്ങളിലെ വിദ്യാര്‍ത്ഥി കള്‍ ‘സ്നേഹ ത്തിനൊരു സെല്‍ഫി’ ഹൃദയ പൂര്‍വ്വം ഏറ്റെടുക്കും എന്ന് തങ്ങള്‍ വിശ്വസി ക്കുന്ന തായി ഭാര വാഹികള്‍ അറിയിച്ചു

നാദാപുരം മണ്ഡലത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖല യില്‍ നിരവധി ജീവ കാരുണ്യ പദ്ധതികള്‍ ജാതി മത രാഷ്ട്രീയ വിവേചനം ഇല്ലാതെ നടപ്പി ലാക്കിയ കെ. എം. സി. സി. യുടെ ബൈത്തുറഹ്മ പദ്ധതി യുടെ ഭാഗ മായി ചേലക്കാട് ചരളില്‍ 25 ഓളം വീടു കളുടെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും മുന്നോട്ടു പോവുക യാണ് എന്നും അറിയിച്ചു.

നാദാപുരം മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ലത്ത്, സി. എച്ച്. ജാഫര്‍ തങ്ങള്‍, അഷ്‌റഫ്‌ ഹാജി നരിക്കോട്, ഇസ്‌മായില്‍ പൊയില്‍ തുടങ്ങി യവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on വര്‍ഗ്ഗീയതക്ക്‌ എതിരെ ‘സ്നേത്തിനൊരു സെല്‍ഫി’ കാമ്പയിന്‍

മാർത്തോമ്മാ യുവജന സഖ്യം പഠന ക്യാമ്പ്

September 22nd, 2015

അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യ ത്തിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പഠന ക്യാമ്പ് സെപ്തംബർ 22 ചൊവ്വ, 23 ബുധൻ ദിവസങ്ങളിലായി അലൈൻ മാർത്തോമ്മാ ദേവാലയ ത്തിൽ വെച്ച് നടക്കും.

റവ. പ്രകാശ്‌ എബ്രഹാം, റവ. ഐസ്സക് മാത്യു, റവ. മനോജ്‌ ഇടിക്കുള, റവ. ജോണ്‍ ഫിലിപ്പ്, റവ. കെ. ശാമുവേൽ, ഐപ്പ് വള്ളി ക്കാടൻ എന്നിവർ വിവിധ വിഷയ ങ്ങളെ ആസ്പദ മാക്കി ക്ലാസ്സു കൾക്ക് നേതൃത്വം നൽകും.

അബുദാബി മാർത്തോമ്മാ യുവ ജന സഖ്യത്തിന്റെ സഹകരണ ത്തോടെ നടത്തുന്ന പഠന ക്യാമ്പിൽ യോഗാ പരിശീലനം, മാധ്യമ സെമിനാർ, ടാലെന്റ്റ്‌ നൈറ്റ്‌ തുടങ്ങിയ പരിപാടി കളും ഒരുക്കി യിട്ടുണ്ട് എന്ന് സഖ്യം സെക്രട്ടറി സുജിത് മാത്യു, പബ്ലിസിറ്റി കണ്‍വീനർ ഷെറിൻ ജോർജ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 050 67 49 745

- pma

വായിക്കുക: ,

Comments Off on മാർത്തോമ്മാ യുവജന സഖ്യം പഠന ക്യാമ്പ്

ഈദ് അവധി ബുധനാഴ്ച മുതല്‍

September 21st, 2015

അബുദാബി : പൊതുമേഖല – സ്വകാര്യ മേഖല കളില്‍ സപ്തംബര്‍ 23 ബുധനാഴ്ച (ദുല്‍ഹജ്ജ് 9) മുതല്‍ വലിയ പെരുന്നാള്‍ (ഈദുല്‍ അദ്ഹ) അവധിക്ക് തുടക്കമാകും. സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് വെള്ളിയാഴ്ച വരെ യാണ് അവധി. പൊതു മേഖല യ്ക്ക് ശനിയാഴ്ച വരെയും അവധി ലഭിക്കും. മന്ത്രാലയ ങ്ങളും ഗവണ്‍മെന്റ് ഓഫീസു കളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും സെപ്തംബര്‍ 27 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on ഈദ് അവധി ബുധനാഴ്ച മുതല്‍


« Previous Page« Previous « ഓണോത്സവ് 2015
Next »Next Page » വാഹന ങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നിരോധനം »



  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine