അബുദാബി : മാർത്തോമാ യുവ ജന സഖ്യം അൽ ഹുസ്സം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒരുക്കിയ ഇഫ്താർ വേറിട്ടതായി. ആയിരത്തോളം തൊഴിലാളികൾ ക്കായി അബുദാബി മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തകർ അൽ ഹുസ്സം ലേബർ ക്യംപില്‍ ഇഫ്താര്‍ വിരുന്നു നടത്തിയത് മാതൃകാ പരമായി.
തൊഴിൽ മന്ത്രാലയ ത്തിന്റെ സഹകര ണത്തോടെ യാണ് ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ഇന്ത്യാക്കാരെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യ ക്കാരും അറബ് വംശജരും ഇഫ്താർ സംഗമ ത്തിൽ പങ്കെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ടുള്ള തൊഴിലാളി കൾക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹകരണ ത്തോടെ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിക്ക് മാർത്തോമ്മാ യുവജന സഖ്യം തുടക്കം കുറിക്കുമെന്ന് സഖ്യം ഭാര വാഹികൾ അറിയിച്ചു.
ഇടവക വികാരി റവറന്റ്. പ്രകാശ് എബ്രഹാം, സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, സഖ്യം വൈസ് പ്രസിഡന്റ് വിത്സണ്‍ ടി. വർഗീസ്സ് തുടങ്ങിയവര്‍ ഇഫ്താർ സംഗമ ത്തിന് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, മതം, സാമൂഹ്യ സേവനം