അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം

May 3rd, 2010

stranded-workers-labour-camp-epathram

ഷാര്‍ജ : തൊഴില്‍ ഉടമയാല്‍ കബളിപ്പിക്കപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ക്ക് സാന്ത്വനമായി സഹായ വാഗ്ദാനങ്ങള്‍ എത്തി തുടങ്ങി. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായ ആയിരത്തിലേറെ തൊഴിലാളികളുടെ കഥ മാധ്യമങ്ങള്‍ പ്രവാസി ജനതയുടെ മുന്‍പില്‍ തുറന്നു കാണിച്ചതോടെ ഇവരുടെ താമസ സ്ഥലത്തേയ്ക്ക് സഹായം എത്തി തുടങ്ങി.

കേരളത്തിലെ എഞ്ചിനിയര്‍മാരുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineers Association) വിവരം അറിഞ്ഞയുടന്‍ യോഗം ചേരുകയും, തൊഴിലാളികള്‍ക്ക്‌ ഭക്ഷണം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്ന് കേര പ്രസിഡണ്ട് രെവികുമാര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് പാലക്കാട്‌ എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയും പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും സഹായ പാക്കേജുമായി എത്തുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ഈ കാര്യം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ മടങ്ങി പോക്കിലുള്ള അനിശ്ചിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദര്‍ശന യു.എ.ഇ. യുടെ അദ്ധ്യക്ഷന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. 96.7 തങ്ങളുടെ ഹെല്‍പ്‌ ലൈന്‍ സര്‍വീസ്‌ വഴി തൊഴിലാളികള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റേഡിയോയില്‍ വാര്‍ത്ത കേട്ട ആയിരക്കണക്കിന് ശ്രോതാക്കള്‍ ഈ സംരംഭത്തില്‍ സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ഹിറ്റ്‌ എഫ്. എം. വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ അറിയിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു.എ.ഇ. യിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ നിസാര്‍ സെയ്ദ്‌ റേഡിയോ ഏഷ്യ യിലെ തന്റെ സായാഹ്ന പരിപാടിയില്‍ തൊഴിലാളികളുടെ അവസ്ഥ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളുടെ കാരുണ്യ പ്രവാഹം തന്നെയായിരുന്നു. പരിപാടി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ്‌ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമുള്ള അരി എത്തിച്ചു കൊടുക്കാം എന്ന വാഗ്ദാനവുമായി മുന്പോട്ട് വന്നു. തുടര്‍ന്ന് അലൈന്‍ ഡയറി പ്രോഡക്ട്സ് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ മേനോന്‍ ഇവര്‍ക്ക്‌ ജ്യൂസ് എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചു. രാത്രി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ തുടങ്ങിയതായും ഇദ്ദേഹം അറിയിച്ചു. ദുബായ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പാര്‍ക്കില്‍ ഉള്ള റംല സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ക്കാവശ്യമുള്ള അരിയും പരിപ്പും എത്തിക്കാം എന്ന് അറിയിച്ചു. ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അബൂബക്കര്‍ മൌലാന ബസ്മതി റൈസ്‌, സല്‍മ റൈസ്‌ എന്നിവര്‍ അരി വാഗ്ദാനം ചെയ്തു.

ഇതിനു പുറമേ അനേകം വ്യക്തികളും തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകള്‍ മറന്ന് നിരവധി സന്മനസ്സുള്ള ശ്രോതാക്കള്‍ 100 ദിര്‍ഹം മുതല്‍ ഉള്ള സംഖ്യകള്‍ ഇവര്‍ക്കുള്ള സഹായ നിധിയിലേക്ക് നല്‍കാം എന്ന് അറിയിച്ചു.

കെ. വൈ. സി. സി. എന്ന സംഘടന ഈ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തന നിരതരാണ്.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ഒഴുകുമ്പോഴും, ഇന്ത്യാക്കാരുടെ ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെട്ട് ഇവര്‍ക്കായുള്ള സഹായം എത്തിക്കേണ്ട കര്‍ത്തവ്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) എന്ന സംഘടനയുടെ യാതൊരു വിധ ഇടപെടലുകളും ഇവരുടെ കാര്യത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ കൊണ്സുലെറ്റിന്റെ ആഭിമുഖ്യത്തില്‍ സഹായം ആവശ്യമുള്ള ഇന്ത്യാക്കാരെ സഹായിക്കാനായി രൂപം കൊടുത്ത ഇന്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ICWC. പ്രശ്നം ഇവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു സഹായവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ നേരിട്ട് ഇവരെ കാണുവാന്‍ പോയി. കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന തൊഴിലാളികള്‍ ടാക്സിക്ക് കാശും മുടക്കി ശനിയാഴ്ച ദുബായിലുള്ള ഇന്ത്യന്‍ കൊണ്സുലെറ്റില്‍ എത്തിയെങ്കിലും ഇന്ന് അവധിയാണ് എന്നും ആരെയും കാണാനാവില്ല എന്നുമുള്ള മറുപടിയാണ് ഇവര്‍ക്ക്‌ ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍, ICWC ഭാരവാഹികള്‍, മറ്റ് കൊണ്സുലെറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിരുന്നിന്റെ വേദിയായ നക്ഷത്ര ഹോട്ടലില്‍ ഇവര്‍ എത്തിയെങ്കിലും, വിരുന്ന് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉപദേശം. ഇവരുടെ താമസ സ്ഥലം സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും ഒന്നും ഇതു വരെ നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പ്രശ്നം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ സജീവമായി ഇടപെട്ടതും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

137 of 1371020135136137

« Previous Page « ലയനം – നഷ്ടം കോണ്ഗ്രസിന് : കോണ്ഗ്രസ് പ്രതികരണ വേദി
Next » പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം. »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine