പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

February 18th, 2025

ksrtc-bus-service-from-airports-minister-k-b-ganesh-kumar-inaugurate-ima-ePathram

അബുദാബി : പ്രവാസികളുടെ യാത്രാസൗകര്യം മുൻ നിറുത്തി വിമാന സമയത്തിന് അനുസരിച്ച് കൊച്ചി (നെടുമ്പാശ്ശേരി) എയര്‍ പോര്‍ട്ടില്‍ നിന്നും കെ. എസ്. ആർ. ടി. സി. യുടെ പുതിയ സ്മാർട്ട് ബസ്സ് സർവ്വീസുകൾ ആരംഭിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍.

തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായി അബുദാബിയിൽ എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് സംസാരിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി നിന്നും മാവേലിക്കര – തിരുവല്ല ഭാഗത്തേക്ക് രണ്ടും കോഴിക്കോട് ഭാഗത്തേക്ക് മൂന്നും സർവ്വീസുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനകം ഈ റൂട്ടുകൾ ആരംഭിക്കും. എയർപോർട്ടിൽ എത്തുന്ന 2 വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ്സ് എന്ന വിധ ത്തിൽ നടത്തുന്ന റൂട്ടുകളിൽ സ്മാർട്ട് ബസ്സുകളും മൊബൈല്‍ ആപ്പ് ബുക്കിംഗ് സംവിധാനങ്ങളും ഒരുക്കും. അഥവാ വിമാനം വൈകിയാല്‍ ബസ്സുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തും.

നിശ്ചിത സ്ഥലത്തു നിന്നു ബസ്സ് യാത്ര തുടങ്ങിയാലും ഇടക്കു വച്ച് കയറുന്നവര്‍ക്ക് ആപ്പിലൂടെ ബസ്സിൻ്റെ സമയവും സീറ്റ് ലഭ്യതയും യാത്രയുടെ സമയ ക്രമവും അറിയുവാൻ കഴിയുന്ന ആപ്പ് ആയിരിക്കും പുറത്തിറക്കുക. ദീർ ഘദൂര യാത്ര ആണെങ്കിലും ആവശ്യമായ ഇടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

February 18th, 2025

abhaya-ahalia-hospital-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഒരുക്കിയ അഭയ പദ്ധതി രണ്ടാം ഭാഗത്തിന് തുടക്കമായി. മെഡിക്കല്‍ ഇൻഷ്വറൻസ് ഇല്ലാതെ സന്ദര്‍ശക വിസ യിൽ എത്തുന്നവർക്ക് ആരോഗ്യ പരിചരണ ത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ.

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു. എ. ഇ. യിലെ അഹല്യ ആശുപത്രികൾ, മെഡിക്കല്‍ സെൻ്ററുകൾ  എന്നിവിടങ്ങളിൽ കൺസൾട്ടേഷൻ 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.

2022 ല്‍ ആരംഭിച്ച അഭയ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

February 12th, 2025

panakkad-hyder-ali-shihab-thangal-ePathram
ഫുജൈറ : കോട്ടക്കൽ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു. എ. ഇ. ചാപ്റ്റർ പ്രഥമ യോഗം ഫുജൈറയിൽ വെച്ച് ചേർന്നു. വേൾഡ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് കെ. കെ. നാസർ മുഖ്യഥിതി ആയിരുന്നു.

hyder-ali-shihab-thangal-foundation-for-social-empowerment-in-uae-ePathram

വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, കായികം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളാണ് ‌ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റിന് (ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ.) കീഴിൽ തുടക്കം കുറിക്കുന്നത്.

uae-fsc-hyder-ali-shihab-thangal-foundation-for-social-empowerment-ePathram

യോഗത്തിൽ കെ. എം. സി. സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ ഹാജി, മുജീബ് കൂത്തുമാടൻ, ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, സബീൽ പരവക്കൽ, റാഷിദ്‌ കെ. കെ., മുസ്തഫ പുളിക്കൽ, ഷഫീർ വില്ലൂർ, ശിഹാബ് ആമ്പാറ, നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു

February 11th, 2025

aroma-uae-aluva-residence-overseas-malayalees-association-ePathram

ദുബായ് : ആലുവ നിവാസികളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ അരോമ (ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷൻ) ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

മൊയ്തീൻ അബ്ദുൽ അസീസ് (പ്രസിഡൻ്റ്), നൗഫൽ റഹ്മാൻ (വൈസ് പ്രസിഡൻ്റ്), അനൂബ് എളമന (ജനറൽ സെക്രട്ടറി), അബ്ദുൽ കലാം (സെക്രട്ടറി), അഡ്വ. സലീം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുഹമ്മദ് കെ. മക്കാർ, സുനിതാ ഉമ്മർ, സനു ഖാൻ, അൻവർ കെ. എം. എന്നിവരാണ് മറ്റു ഭാരവാഹികൾ

സിദ്ധിഖ് മുഹമ്മദ്, നാദിർഷാ അലി അക്ബർ, ലൈജു കാരോത്തു കുഴി, ഷിഹാബ് മുഹമ്മദ്, ഉമ്മർ, ബിനോഷ് ബാലകൃഷ്ണൻ, സക്കീർ എം, നിയാസ് ഉസ്മാൻ, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ

അഡ്വ. നജ്മുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അരോമ അബുദാബി കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പി എ, അരോമ ദുബായ് പ്രസിഡൻ്റ് വഹീദ്, ഷാർജ പ്രസിഡൻ്റ് അബ്ദുൽ റഷീദ്, അജ്മാൻ പ്രസിഡൻ്റ് ഷുഹൈബ്, റാസൽ ഖൈമ പ്രസിഡൻ്റ് നവാസ് ഇലഞ്ഞിക്കായി, ഫുജൈറ പ്രസിഡൻ്റ് ഷജറ, ഉമ്മുൽ ഖുവൈൻ പ്രസിഡൻ്റ് ഫൈസൽ എളമന, അരോമ വനിതാ വിഭാഗമായ അരോമൽ പ്രസിഡൻ്റ് അഡ്വ. ഫെബി ഷിഹാബ്, സബാഹ് തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്

February 9th, 2025

p-bava-haji-gets-yuva-kala-sahithy-mugal-gafoor-memorial-award-2025-ePathram

അബുദബി : സാമൂഹ്യ – സാംസ്‌കാരിക – ജീവ കാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നൽകി വരുന്ന വ്യക്തിത്വങ്ങൾക്ക് യുവ കലാ സാഹിതി അബുദാബി നൽകി വരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് പി. ബാവാ ഹാജിക്ക് സമ്മാനിക്കും. ഫെബ്രുവരി 15  ശനി യാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ‘യുവ കലാ സന്ധ്യ 2025’ ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കേരള സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ അവാര്‍ഡ് സമ്മാനിക്കും.

പ്രവാസ ഭൂമിയില്‍ നീണ്ട 56 വര്‍ഷത്തെ സേവനവും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സംഭാവന കളും പരിഗണിച്ച്‌ കൊണ്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഭാരത സർക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവായ പി. ബാവാ ഹാജി ദീർഘ കാലമായി പ്രവാസ ലോകത്ത് തന്റെ സാമൂഹ്യ പ്രവർത്തനം തുടരുന്നു. നിലവിൽ ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് കൂടിയാണ്.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം  പ്രധാന പങ്ക് വഹിച്ചു. ഐ. ഐ. സി. യുടെ കീഴില്‍ ‘അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍’ ആരംഭിച്ചത് അദ്ദേഹ ത്തിന്റെ മികച്ച സേവനങ്ങളില്‍ ഒന്നാണ്.

 

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

10 of 137910112030»|

« Previous Page« Previous « അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
Next »Next Page » അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine