ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ

November 17th, 2023

world-of-happiness-onam-ponnonam-2023-ePathram

അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേൾഡ് ഓഫ് ഹാപ്പിനെസ്സ് എന്ന കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം’ എന്ന പേരില്‍ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

2023 നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ അരങ്ങേറുന്ന പ്രോഗ്രാമില്‍ കലാഭവൻ മണിയുടെ അപരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ പാട്ടു ഗായകന്‍ രഞ്ജു ചാലക്കുടി യുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത നിശ യില്‍ പ്രവാസ ലോകത്തെ ഗായകരും അണി നിരക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

abudhabi-world-of-happiness-onam-ponnonam-2023-ePathram

ജീവ കാരുണ്യ മേഖലയിൽ നാട്ടിലും യു. എ. ഇ. യിലും നിരവധി പ്രവർത്തനങ്ങൾ വേൾഡ് ഓഫ് ഹാപ്പിനെസ്സ് കൂട്ടായ്മ നടപ്പിലാക്കുന്നു. കേരളത്തിലെ നാല് മേഖല കളിൽ നിന്നും പാവപ്പെട്ടവരെ കണ്ടെത്തി നാല് വീട് പണിത് നൽകുക എന്നതാണ് ഈ സ്റ്റേജ് പ്രോഗ്രാമി ലൂടെ ലക്ഷ്യമിടുന്നത് എന്നും സംഘാടകർ അറിയിച്ചു.

നയീമ അഹമ്മദ്, നജ്‌മ ഷറഫ്, അനസ് കൊടുങ്ങല്ലൂർ, ഫിറോസ് മണ്ണാർക്കാട്, അഷ്‌റഫ്, സെബീന കരീം, സുഫൈറ നൗഷാദ്, ഷംല മൻസൂർ, ഷറഫ് മുഹമ്മദ്, ഷഫീഖ് നിലമ്പൂർ, വാഹിബ്, റുബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

November 15th, 2023

etihad-airways-ePathram

അബുദാബി : ഇത്തിഹാദ് എയര്‍ വേയ്സ് യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. 2023 നവംബര്‍ 14 മുതല്‍ ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വ്വീസുകളും പുതിയ ടെര്‍മിനല്‍ -A യിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നല്‍കിയിരിക്കുന്നത്.

abudhabi-air-port-city-terminal-by-morafik-aviation-ePathram

മൊറാഫിക് ഏവിയേഷന്‍റെ കീഴില്‍ അബുദാബി സീ പോര്‍ട്ട് (24 മണിക്കൂറും), അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ (ADNEC – രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്-ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ ചെയ്യാം.

നിലവിൽ ഇത്തിഹാദ് എയർവേയ്സ് കൂടാതെ എയര്‍ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിറ്റി ചെക്ക്ഇന്‍ സൗകര്യം പ്രയോജന പ്പെടുത്താം. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക്-ഇന്‍ സേവനം ലഭ്യമാക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ഡോ. ഷംഷീർ വയലിൽ

November 12th, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ഇസ്രായേല്‍ അധിനിവേശ ഭൂമിയായ ഗാസയില്‍ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള സംയുക്ത ഉദ്യമത്തിന് തുടക്കം കുറിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിംഗ്‌സും റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) ഈജിപ്തിലെ ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് കുട്ടികൾക്ക് അടിയന്തരവും സങ്കീർണ്ണവുമായ വൈദ്യ സഹായം നൽകാൻ ശ്രമം തുടങ്ങിയത്.

അടിയന്തര പരിചരണവും ശസ്ത്രക്രിയകളും ആവശ്യമുള്ള കുട്ടികൾക്ക് അതിർത്തിയിൽ തന്നെ ചികിത്സ നൽകാനായി 60 കിടക്കകള്‍ ഉള്ള ഫീൽഡ് ഹോസ്പിറ്റൽ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫയിൽ സെക്കൻഡറി, ടെറിഷ്യറി ചികില്‍സകള്‍ ആവശ്യമുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ അവരെ കെയ്‌റോയിലെയും അബുദാബിയിലെയും ആശുപത്രികളിലേക്ക് മാറ്റുന്നതില്‍ സൗകര്യം ഒരുക്കും.

പ്രത്യേക മെഡിക്കൽ ആവശ്യങ്ങളുള്ള രോഗികളെ കെയ്‌റോയിലേക്ക് മാറ്റും. ഓർത്തോപീഡിക് പ്രശ്നങ്ങൾ, പീഡിയാട്രിക്, നിയോനേറ്റൽ ഇന്‍റൻസീവ് കെയർ, വിവിധ സര്‍ജറികള്‍ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ അവസ്ഥകൾക്ക് ചികിത്സ നൽകാൻ കുട്ടികളെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കും. പ്രതിസന്ധി ഘട്ടത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകും.

മെഡിക്കൽ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംയുക്ത കർമ്മ സേനയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ഗള്‍ഫ് മേഖല യിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാ ക്കളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും യു. എ. ഇ. യിലെ ഏറ്റവും വലിയ ഓൺ സൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവന ദാതാക്കളായ അർപിഎമ്മിനും അടിയന്തര രക്ഷാ – ചികിത്സാ ദൗത്യങ്ങളിലുള്ള വൈദഗ്ധ്യവും അനുഭവ സമ്പത്തും പദ്ധതിക്ക് കരുത്തേകും.

യെമൻ, തുർക്കി, സിറിയ എന്നിവിടങ്ങളിൽ ജീവൻരക്ഷാ മെഡിക്കൽ ദൗത്യങ്ങൾക്കായി വിവിധ സർക്കാരു കളുമായി സ്ഥാപനങ്ങൾ നേരത്തെ പ്രവർത്തി ച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാവായ ക്ലിയോപാട്ര ഹോസ്പിറ്റലിലെ ശിശു രോഗ വിഭാഗം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു

November 9th, 2023

cpt-child-protect-team-uae-onam-with-children-2023-ePathram

ഷാർജ : ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സി. പി. ടി.) യു. എ. ഇ. സെൻട്രൽ കമ്മിറ്റിയുടെ ഓണാഘോഷം ‘കുട്ടികളോടൊത്ത് ഒരോണം’ എന്ന പരിപാടി യുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി നിർവ്വഹിച്ചു.

ഷാർജയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സി. പി. ടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അനസ് കൊല്ലം, ട്രഷറർ മനോജ്, ഷാർജ കമ്മിറ്റി പ്രസിഡണ്ട് സുജിത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

2023 നവംബർ 26 ഞായറാഴ്ച, ദുബായ് ദേരയിലെ Dnata ക്കു സമീപം മാലിക് റെസ്റ്റോറന്‍റില്‍ വെച്ച് നടക്കുന്ന ‘കുട്ടികളോടൊത്ത് ഒരോണം’ കുട്ടികളുടെ മാത്രം കലാ കായിക പരിപാടികൾ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരുക്കുന്ന വേറിട്ട ഒരു ഓണാഘോഷം ആയിരിക്കും.

തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗം കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഗാനമേള, കസേരകളി, സുന്ദരിക്കൊരു പൊട്ടു തൊടൽ, ലെമൺ സ്പൂൺ റൈസ്, ബോട്ടില്‍ ഹോള്‍ഡിംഗ് തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറും.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീം. CPT FB PAGE.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഉമാ പ്രേമന് മാർ ദ്വിദിമോസ് അവാർഡ്

November 8th, 2023

uma-preman-get-mar-didymos-social-worker-award-ePathram
ദുബായ് : മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ‘മാർ ദ്വിദിമോസ് അവാർഡ്’പ്രമുഖ സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന് സമ്മാനിക്കും. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2023 നവംബർ 12 ഞായറാഴ്ച ദേവാലയ അങ്കണത്തിൽ നടക്കുന്ന കൊയ്ത്തുത്സവ വേദിയിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സമ്മാനിക്കും. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്‌സൺ എം. ജോൺ, ഇടവക ട്രസ്റ്റി ബിജു മോൻ കുഞ്ഞച്ചൻ, ഇടവക സെക്രട്ടറി ജോസഫ് വർഗ്ഗീസ്, ജനറൽ കൺവീനർ ബിനു വര്‍ഗ്ഗീസ് മറ്റു പൗര പ്രമുഖരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ പ്രകാശനം ചെയ്തു
Next »Next Page » പെരിയ സൗഹൃദ വേദിയുടെ ഓണാഘോഷം ‘പൊന്നോണം-2023’ »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine