ഗോധ്ര : 11 പ്രതികള്‍ക്ക്‌ വധശിക്ഷ

March 2nd, 2011

godhra-railway-station-epathram

ഗോധ്ര : പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നടത്തിയ ഭീകരാക്രമണം എന്ന കേസില്‍ വിചാരണ നേരിട്ട പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ്‌ കോടതി വധ ശിക്ഷ വിധിച്ചു. ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട മറ്റ് 20 പേര്‍ക്ക് ജീവ പര്യന്തം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

90 ദിവസത്തിനകം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട 31 പ്രതികള്‍ക്ക്‌ എതിരെ വധ ശിക്ഷ ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി

February 25th, 2011

sanal-edamaruku-epathram

ദില്ലി: ശബരിമല യിലെ മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാ‍രന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. മകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിരോധിക്കണമെന്ന ആവശ്യവുമായി സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗോധ്രയില്‍ ഗൂഡാലോചന നടന്നെന്ന് കോടതി

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസിലെ തീപിടുത്തം ഗൂഡാലോചന യുടെ ഭാഗമായി നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ മൌലവി ഒമര്‍ജീ അടക്കം 63 പേരെ വെറുതെ വിട്ട കോടതി 31 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിധി ഫെബ്രുവരി 25 ന് പ്രഖ്യാപിക്കും.

അയോധ്യയില്‍ നിന്നും തിരിച്ചു വരുന്ന കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ

February 16th, 2011

surinder-koli-epathram

ന്യൂഡല്‍ഹി : രാജ്യം കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളില്‍ ഒന്നായ നിതാരി കൂട്ടക്കൊല ക്കേസിലെ പ്രധാന പ്രതി സുരീന്ദര്‍ കോഹ്‌ലിയുടെ വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. 14 വയസ്സ് പ്രായം ഉണ്ടായിരുന്ന റിംപേ ഹാല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ കൊലക്കേസിലാണ് വിധി. വളരെ പ്രാകൃതമായ രീതിയിലാണ്‌ കോഹ്‌ലി കുട്ടികളെ വധിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിനെ വെറുതെ വിട്ട നടപടിക്കെതിരേ സി. ബി. ഐ. സമര്‍പ്പിച്ച അപ്പീലില്‍ കോടതി വിധി പറഞ്ഞില്ല. അലഹബാദ് കോടതിയുടെയും വിചാരണ കോടതിയുടെയും വിധിക്കെതിരെ കോഹ്‌ലി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2005 ഡിസംബറില്‍ പാന്ഥറിന്റെ വേലക്കാരന്‍ കോഹ്‌ലിയുടെ വീടിനു സമീപമുളള ഓവു ചാലില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല പുറത്തു കൊണ്ടു വന്നത്. യുവതികളും കുട്ടികളുമടക്കം 19 പേരെയാണ് ബലാത്‌സംഗം ചെയ്ത് ക്രൂരമായി വധിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി
Next »Next Page » നിതാരിയിലെ ഹിംസ്ര ജന്തുവേത്? »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine