ഗായകന്‍ ഉമ്പായി അന്തരിച്ചു

August 2nd, 2018

gazal-singer-umbayee-passed-away-ePathram
കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്ത രിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി യോടെ ആലുവ യിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം. കരള്‍ രോഗ ത്തെ തുടര്‍ന്ന് ദീര്‍ഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു.

പി. എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായി യുടെ പേര്. പിന്നീട് പ്രശസ്ത ചലച്ചിത്ര കാരന്‍ ജോണ്‍ എബ്രഹാം, പി. എ. ഇബ്രാഹിം എന്ന പേര്‍ ഉമ്പായി എന്നു മാറ്റുക യായിരുന്നു. മട്ടാഞ്ചേരി കല്‍വത്തി യിലെ  അബു – ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കള്‍.

ഗസല്‍ സംഗീത ശാഖയെ കേരള ക്കരയില്‍ ജനകീയ മാക്കി യതില്‍ ഉമ്പായിക്ക് വലിയ പങ്കുണ്ട്. ഒരു ഡസ നോളം ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി യുടേതായി പുറ ത്തിറ ങ്ങിയി ട്ടുണ്ട്. കവികളായ ഒ. എന്‍. വി. കുറുപ്പ്, സച്ചിദാനന്ദന്‍ എന്നിവ രുടെ കവിത കള്‍ക്ക് സംഗീതം നല്‍കി ഉമ്പായി ആല പിച്ച ഗാന ങ്ങള്‍ നിത്യ ഹരിത ങ്ങളായി നില നില്‍ക്കുന്നു.

സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍, ഗാന പ്രിയരേ ആസ്വാദ കരേ.. തുടങ്ങി യവ യാണ് അദ്ദേഹ ത്തിന്റെ പ്രസസ്ത ഗാനങ്ങള്‍.

‘നോവല്‍’ എന്ന സിനിമക്കും ഉമ്പായി സംഗീത സംവി ധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമി ന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്ര ത്തില്‍ ഗസല്‍ ആലപി ച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട്

July 30th, 2018

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.

2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത്‌ ഒഴിവു ണ്ടായത്.

കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. ആർ. ടി. സി. ഇനി മൂന്നു മേഖലകള്‍

July 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ഇനി മുതല്‍ സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ മൂന്നു മേഖല കള്‍ ആയി പ്രവര്‍ ത്തിക്കും.

തിരു വനന്ത പുരം, കൊല്ലം, എറണാ കുളം, തൃശ്ശൂര്‍, കോഴി ക്കോട് എന്നിങ്ങനെയുള്ള നില വിലെ അഞ്ചു സോണുകള്‍ ഇനി മുതല്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ യാകും.

സൗത്ത് സോണില്‍ തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട ജില്ലകളും സെന്‍ട്രല്‍ സോണില്‍ കോട്ടയം, എറണാ കുളം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളും നോര്‍ത്ത് സോണില്‍ പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വയ നാട്, കണ്ണൂര്‍, കാസർ കോട് ജില്ല കളും ഉള്‍പ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു
Next »Next Page » കെ. എസ്. ആർ. ടി. സി. ഇനി മൂന്നു മേഖലകള്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine