ആരാധകരെ കണ്ണീരിലാഴ്ത്തി ശ്രീനിവാസന്‍ വിടപറഞ്ഞു

October 19th, 2013

തൃശ്ശൂര്‍: ആനക്കമ്പക്കാരെയും ഉത്സവപ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് ഗജസാമ്രാട്ട് നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ (49) വിടപടഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആന തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചരിഞ്ഞത്. ആനച്ചന്തത്തിന്റെയും അച്ചടക്കത്തിന്റേയും അപൂര്‍വ്വമായ ജന്മമായിരുന്നു ശ്രീനിവാസന്‍. ജന്മം കൊണ്ട് ബീഹാറിയാണെങ്കിലും നാടന്‍ ആനകളെ വെല്ലുന്ന അഴകളവുകള്‍, ഒപ്പം ഏതുത്സവപ്പറമ്പിലും ശ്രദ്ധിക്കപ്പെടുന്നതും അതേ സമയം സൌമ്യവുമായ സാന്നിദ്ധ്യമായിരുന്ന ഈ ആന. ഗുരുവായൂര്‍ പത്മനാഭന്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ടല്ലെങ്കിലും കാരണവര്‍ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു ശ്രീനിവാസന്. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനിവാസനോളം സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏറ്റവും അധികം ഭാരവും തലവലിപ്പവുമുള്ള ആനകൂടിയായിരുന്നു ശ്രീനിവാസന്‍. ആറുടണ്ണിനടുത്താണിവന്റെ ശരീരഭാരം. മുന്നൂറു സെന്റീമീറ്ററിനടുത്ത് ഉയരം. നീണ്ട വാല്‍ നിലത്തിഴയുന്ന തുമ്പി പതിനെട്ട് നഖങ്ങള്‍ എങ്ങിങ്ങനെ ലക്ഷണങ്ങള്‍ എല്ലാം ഒത്ത ആനയായിരുന്നു ശ്രീനിവാസന്‍.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ തിടമ്പേറ്റിയിട്ടുണ്ട് ഈ ഗജവീരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണത്രയീശ വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ തൃക്കേട്ട പുറപ്പാടിന് ശ്രീനിയായിരുന്നു സ്വര്‍ണ്ണക്കോളം ഏറ്റിയിരുന്നത്. വൈക്കത്തഷ്ടമിക്ക് ഉദയാനപുരത്തപ്പന്റെ തിടമ്പേറ്റിയിരുന്നതും ഇവന്‍ തന്നെ.നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ്, ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്, ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രം, ചിനക്കത്തൂര്‍ പൂരം, തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനി സ്ഥിരം സാന്നിധ്യമായിരുന്നു.ഡെല്‍ഹി ഏഷ്യാഡിലും ഇവന്‍ പങ്കെടുത്തിട്ടുണ്ട്. 2009-ലെ വൃശ്ചികോത്സവത്തൊടനുബന്ധിച്ച് ശ്രീ പൂര്‍ണത്രയീശ സേവാസംഘം നാണു എഴുത്തശ്ശന്‍ ശ്രീനിവാസനു ശ്രീ പൂര്‍ണ്ണത്രയീശ ഗജകൌസ്തുഭം എന്ന ഭഹുമതി നല്‍കി ആദരിച്ചിരുന്നു.

മധ്യകേരളത്തിലെ പ്രമുഖ ആനയുടമയായ എറണാകുളം വിശ്വനാഥ ഷേണായിയാണ് ശ്രീനിവാസനെ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കൊണ്ടു വന്നത്. ഏകദേശം ഏഴുവയസ്സ് പ്രായം ഉള്ളപ്പോള്‍ ആണ് ലക്ഷണത്തികവുകള്‍ ഉള്ള ഇവന്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ ഇവന്‍ തൃശ്ശൂരിലെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പില്‍ എത്തി. അക്കാലത്തെ മോഹവിലയായ രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവനെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ന് ശരാശരി ആനയുടെ വില ഒരു കോടിക്ക് മുകളിലാണ് എന്നാല്‍ അന്ന് അമ്പതിനായിരത്തിനു മേലെ ആനയ്ക്ക് വില വന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ശ്രീനിവാസന്റെ നീരുകാലം നേരത്തെ കഴിയും. അതിനാല്‍ തന്നെ സീസണിലെ ആദ്യപൂരങ്ങള്‍ തൊട്ടെ സാന്നിധ്യമാകുവാന്‍ ഇവനാകുമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ആനപ്രേമികള്‍ക്ക് ഇവനോട് പ്രത്യേക സ്നേഹമായിരുന്നു. ആയിരങ്ങള്‍ അവന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. ശ്രീനിവാസന്റെ വിയോഗം ആനക്കേരളത്തിന്റെ കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനിവാസന്റെ അകാല വേര്‍പാടില്‍ ദുബായ് ആനപ്രേമി സംഘം അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചാനല്‍ അഭിമുഖങ്ങള്‍;വി.എസിനു കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

October 19th, 2013

തിരുവനന്തപുരം/ന്യൂഡെല്‍ഹി: ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടിയ്ക്ക് ദോഷകരമാകുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്. ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ 2011-ല്‍ ഇടതു പക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്നു എന്നും ചില മണ്ഡലങ്ങള്‍ തോറ്റു കൊടുത്തു എന്നും അദ്ദേഹം ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയതായും തനിക്ക് പോലും സീറ്റ് ലഭിച്ചത് കേന്ദ്ര കമ്മറ്റിയുടെ ഇടപെടല്‍ കൊണ്ടാണെന്നും വി.എസ് പറഞ്ഞു. ടി.പി.വധം സി.പി.എമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും വ്യത്യസ്ഥ അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിലാന്‍` തനിക്ക് വിസ്വാസമെന്നും പിണറായി വിജയനോട് വ്യക്തിവിരോധം ഇല്ലെന്നും വി.എസ്. പറഞ്ഞു.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി പി.ബി നിയോഗിച്ച കമ്മീഷന്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വി.എസിന്റെ പ്രസ്ഥാവന. ഇത് കേരള ഘടകത്തിലെ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന അവൈലബിള്‍ പി.ബി വിഷയം ചര്‍ച്ച ചെയ്തു. വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്നതാണെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രസ്ഥാവനകള്‍ ഗൌരവത്തില്‍ എടുക്കുന്നതായും ഇത്തരം പരസ്യപ്രസ്ഥാവനകള്‍ നടത്തരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

October 18th, 2013

കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.

ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂ‍ട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.

ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു
Next »Next Page » “ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine